For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സല്‍മാനെ പേടിച്ച് ആരും കൂടെ അഭിനയിക്കുന്നില്ല! തുറന്ന് പറഞ്ഞ് കത്രീന കൈഫ്

  |

  ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്. വിജയങ്ങള്‍ ഒരുപാടുള്ള കത്രീന ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട് കത്രീന കൈഫ്.

  Also Read: അയ്യോ ഫോട്ടോ ഗ്രാഫർ, "ഡീസന്റ് ഡീസന്റ് ", വിവാഹ വാർഷിക ദിനത്തിൽ ശരണ്യ മോഹൻ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു

  താരങ്ങളെ വിടാതെ പിന്നാലെ കൂടുന്ന ഗോസിപ്പുകള്‍ കത്രീനയുടെ പേരിലും പ്രചരിച്ചിരുന്നു. പല താരങ്ങളുമായി കത്രീനയുടെ പേരും ചേര്‍ത്തെഴുതപ്പെട്ടിരുന്നു. ഒരിക്കല്‍ കോഫി വിത്ത് കരണിലെത്തിയപ്പോള്‍ അതേക്കുറിച്ച് കത്രീന മനസ് തുറന്നിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  2007 ലാണ് കത്രീന കൈഫ് കോഫി വിത്ത് കരണില്‍ അക്ഷയ് കുമാറിനൊപ്പം എത്തുന്നത്. തന്റേത് മാതൃകപരമായ പെരുമാറ്റമാണെന്നും അതിനാലാണ് തനിക്കൊപ്പം ആരും തനിക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്നാണ് കത്രീന പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

  Also Read: 'അവള്‍ ഭ്രാന്തമായി സ്‌നേഹിക്കുന്നു.. ഇത് യഥാര്‍ഥ പ്രണയം'; മഹാലക്ഷ്മിയുടേയും രവീന്ദറിന്റേയും പരസ്യ ചാറ്റ്!

  ''സത്യമാണ്. ഞാനും അക്ഷയ് കുമാറും നാല് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തന്റെ കൂടെ അഭിനയിച്ചവരുമൊക്കെയായി അദ്ദേഹത്തിന്റെ പേര് കൂട്ടിയെഴുതപ്പെട്ടിട്ടുണ്ട്. പാവം, നിഷ്‌കളങ്കന്‍. പക്ഷെ എന്നെ ഒരിക്കലും ചേര്‍ത്തുവച്ചിട്ടില്ല. സെറ്റില്‍ ഏങ്ങനെ മാന്യമായി പെരുമാറാം എന്നതിന്റെ മാതൃകയാണ് ഞാന്‍ എന്നതാണ് കാര്യം'' എന്നായിരുന്നു കത്രീന കൈഫ് പറഞ്ഞത്.

  പിന്നാലെ സല്‍മാന്‍ ഖാന്റെ കാമുകിയായതിനാല്‍ കത്രീനയ്‌ക്കൊപ്പം അഭിനയിക്കാന്‍ പലരും ധൈര്യപ്പെട്ടിരുന്നില്ലെന്ന ലാറ ദത്തയുടെ വാക്കുകള്‍ കരണ്‍ ജോഹര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് ചിരിച്ചു കൊണ്ട് ചിലപ്പോള്‍ താന്‍ അത്ര സുന്ദരിയായിരിക്കില്ലെന്നായിരുന്നു കത്രീന നല്‍കിയ മറുപടി.

  Also Read: 'എം.ടി സാർ ഡയലോഗ് പഠിപ്പിച്ചു തന്നു, ആദ്യ സിനിമ കഴിഞ്ഞപ്പോൾ മലയാളവും പഠിച്ചു'; അനുഭവം പങ്കുവച്ച് വിനയ പ്രസാദ്

  അതേസമയം തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ചിത്രത്തിലെ മറ്റൊരു വലിയ താരത്തിന് പോകുന്നുവെന്ന കാഴ്ചപ്പാടുകളെക്കുറിച്ച് കത്രീനയോട് കരണ്‍ ചോദിക്കുന്നുണ്ട്. ഇതിനും കത്രീന മറുപടി നല്‍കുന്നുണ്ട്.


  ''ഉണ്ട്. ഞാന്‍ രാത്രി കിടന്ന് ഓരോന്നായി ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കും. എനിക്ക് അഞ്ച് റിലീസുകളുണ്ടായിരുന്നു. അടിസ്ഥാനപരമായ നമ്മളൊക്കെ ലക്ഷ്യമിടുന്നത് ബോക്‌സ് ഓഫീസാണ്. ബോക്‌സ് ഓഫീസ് തന്നെ സംസാരിക്കും. സിനിമകള്‍ ജയിച്ചിട്ടുണ്ട്. ഇല്ലെന്ന് നിങ്ങള്‍ക്ക് പറയാനാകില്ല. അക്ഷയ്‌ക്കൊപ്പമുള്ള സിനിമകള്‍ എനിക്ക് ഗുണമായിട്ടുണ്ട്. നമസ്‌തെ ലണ്ടന്‍ ആദ്യം കണ്ടപ്പോള്‍ എനിക്ക് പേടിയായി. വിപുല്‍ അഭിപ്രായം ചോദിച്ചപ്പോള്‍ ഞാന്‍ തിരിച്ചുവിളിച്ചില്ല. ഞാന്‍ വീട്ടില്‍ പോയി വാതില്‍ അടച്ചിരുന്നു. എന്തുകൊണ്ട് തിരിച്ചു വിളിച്ചില്ലെന്ന് അസിസ്റ്റന്റ് വിളിച്ച് ചോദിക്കുകയായിരുന്നു''.

  ''ഞാന്‍ എന്നെ കുറച്ചധികം തന്നെ ആ സിനിമയില്‍ കണ്ടിരുന്നു. ആളുകള്‍ എന്തു പറയുമെന്ന് ചിന്തിച്ചു. അവര്‍ എന്നെ കാണാന്‍ വരില്ലെന്ന് കരുതി. മോശം ചിന്തകളായിരുന്നു മൊത്തം. ബാഗും പാക്ക് ചെയ്ത് പുതിയ കരിയര്‍ നോക്കാം എന്നായിരുന്നു ആലോചന'' എന്നും കത്രീന പറയുന്നുണ്ട്.

  അതേസമയം ഈയ്യടുത്തായിരുന്നു കത്രീനയുടെ വിവാഹം. വിക്കി കൗശലാണ് കത്രീനയുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിക്കിയുടേയും കത്രീനയുടേയും വിവാഹം. സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റഴും വലിയ താരവിവാഹമാണ് കത്രീനയുടേയും വിക്കിയുടേയും. രാജസ്ഥാനിലെ ആഢംബര റിസോർട്ടില്‍ വച്ച് നടന്ന വിവാഹത്തിന് കടുത്ത സുരക്ഷയും തയ്യാറാക്കിയിരുന്നു.

  സൂര്യവംശിയാണ് കത്രീനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ടെെഗർ പരമ്പരയിലെ മൂന്നാമത്തെ സിനിമയായ ടെെഗർ ത്രീയാണ് കത്രീനയുടേതായി അണിയറയിലൊരുങ്ങുന്നത്. സല്‍മാന്‍ ഖാനാണ് ചിത്രത്തിലെ നായകന്‍. പിന്നാലെ പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവർക്കൊപ്പം അഭിനയിക്കുന്ന ജീ ലേ സരയും അണിയറയിലുണ്ട്.

  Read more about: katrina kaif
  English summary
  When Katrina Kaif Reacted To Why Nobody Is Being Linked To Her Beacuse Of Salman Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X