അവാര്‍ഡ് തരാതെ ഡാന്‍സ് ചെയ്യില്ല! അവാര്‍ഡ് ഷോയ്ക്കിടെ പിണങ്ങിപ്പോയ കത്രീന കൈഫ്

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ പിന്‍ബലമോ ഇല്ലാതെയാണ് കത്രീന കൈഫ് സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ജനപ്രീയയാണ് കത്രീന കൈഫ്. തന്റെ സൗമ്യതയുള്ള പെരുമാറ്റമാണ് കത്രീനയെ ജനപ്രീയയാക്കുന്നത്.

എന്നാല്‍ കത്രീനയ്‌ക്കെതിരെ ചില ആരോപണങള്‍ ഉയര്‍ന്നു വന്നിരുന്നു. ഒരിക്കല്‍ ഒരു അവാര്‍ഡ് ഷോയില്‍ വച്ച് കത്രീന മോശമായി പെരുമാറിയെന്ന് ആരോപണമുണ്ട്. 2010 ലായിരുന്നു സംഭവം. അവാര്‍ഡ് ഷോയില്‍ ഡാന്‍സ് അവതരിപ്പിക്കാനായി എത്തിയതായിരുന്നു കത്രീന കൈഫ്. 2010 ല്‍ അജബ് പ്രേം കി ഖസബ് കഹാനി, ന്യൂയോര്‍ക്ക് എന്നീ ചിത്രങ്ങളുടെ വിജയത്തിന്റെ തിളക്കത്തിലായിരുന്നു കത്രീന കൈഫ്. എന്നാല്‍ താരത്തിന് അവാര്‍ഡുകളൊന്നും ലഭിച്ചിരുന്നില്ല.

Katrina Kaif

തനിക്ക് അവാര്‍ഡൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതോടെ കത്രീന കൈഫ് തന്റെ ഡാന്‍സ് പ്രകടനത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു. വേദിയില്‍ നിന്നും തിരികെ തന്റെ വാനിറ്റി വാനില്‍ പോയിരിക്കുകയായിരുന്നു കത്രീന കൈഫ്. സംഭവം കയ്യില്‍ നിന്നും പോകും എന്നായതോടെ ഷോയുടെ സംഘാടകര്‍ താരത്തെ നേരിട്ട് വന്ന് കണ്ട് ആശ്വസിപ്പിക്കുകയായിരുന്നു. അവാര്‍ഡ് വേണമെന്ന കത്രീനയുടെ ആവശ്യം അവര്‍ അംഗീകരിക്കുകയും ചെയ്തു.

ഇന്ന് അവിടെ നടന്ന സംഭവത്തെക്കുറിച്ച് പിന്നീട് ഷോയുടെ നടത്തിപ്പുകാരില്‍ ഒരാള്‍ വെളിപ്പെടുത്തുകയായിരുന്നു. ''2010 ലാണ് സംഭവം. കത്രീന കൈഫിന്റെ ഡാന്‍സ് ഉണ്ടായിരുന്നു. പ്രതിഫലം മുഴുവന്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് അവാര്‍ഡ് നല്‍കുന്നില്ലെന്ന് പറഞ്ഞ് ഡാന്‍സിന് തൊട്ട് മുമ്പ് കത്രീന പിണങ്ങി. ഞാന്‍ വാനിറ്റി വാനില്‍ പോയി കത്രീനയോട് അപേക്ഷിച്ചു. അവര്‍ മേക്കപ്പും കോസ്റ്റിയുമുമെല്ലാം ധരിച്ച് തന്നെയാണ് ഇരുന്നത്. അവാര്‍ഡ് തരാനില്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ എന്നെ വിളിച്ചതെന്ന് കത്രീന പൊട്ടിത്തെറിച്ചു'' അദ്ദേഹം പറയുന്നു.

Katrina Kaif

ഇതോടെ കത്രീനയ്ക്ക് നല്‍കാന്‍ വേണ്ടി ആ നിമിഷം ഒരു അവാര്‍ഡ് ഉണ്ടാക്കുകയായിരുന്നു. എന്റര്‍ടെയ്‌നര്‍ ഓഫ് ദ ഇയര്‍ എന്ന പുരസ്‌കാരമാണ് അന്ന് കത്രീന കൈഫിനായി സൃഷ്ടിക്കപ്പെട്ടത്. അന്ന് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് വിദ്യ ബാലനായിരുന്നു. ജനപ്രീയ നടിക്കുള്ള പുരസ്‌കാരം കരീന കപൂറും സ്വന്തമാക്കി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ജനപ്രീയ നടിക്കുള്ള പുരസ്‌കാരം കത്രീനയെ തേടിയെത്തുകയും ചെയ്തു. 2013ലും അതേ പുരസ്‌കാരം കത്രീന നേടിയെടുക്കുകയുണ്ടായി.

അതേസമയം ടൈഗര്‍ ത്രീയാണ് കത്രീന അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ കത്രീനയുടെ ആക്ഷന്‍ രംഗങ്ങള്‍ പ്രശംസ നേടിയിരുന്നു. എന്നാല്‍ സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നും പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നുല്ല. മെറി ക്രിസ്തുമസ് ആണ് കത്രീനയുടെ പുതിയ സിനിമ. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X