For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കത്രീനയുടെ 'വിവാഹാഭ്യര്‍ത്ഥന' നിരസിച്ചു; ഇടപെട്ട് 'ഭീഷണി' ചോദിച്ച് വാങ്ങി സല്‍മാന്‍ ഖാന്‍

  |

  നിരവധി ഹിറ്റുകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് സല്‍മാന്‍ ഖാനും കത്രീന കൈഫും. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. പരസ്പരം കളിയാക്കാനോ ട്രോളാനോ യാതൊരു മടിയും കാണിക്കാത്തവരുമാണ് കത്രീനയും സല്‍മാനും. ഇത്തരത്തില്‍ പലപ്പോഴും ഇവര്‍ക്കിടയില്‍ നടക്കുന്ന കളിയാക്കലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  ഇത് ആ പാവം ഗവി ഗേള്‍ തന്നെയോ? ശ്രിതയുടെ മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  സല്‍മാനും കത്രീനയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ടൈഗര്‍ സിന്ദാ ഹേ. നേരത്തെ ഇരുവരും ഒരുമിച്ച ഏക് താ ടൈഗര്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ടൈഗര്‍ സിന്ദാ ഹേ. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ എത്തുന്ന പതിവ് അനുസരിച്ച് സല്‍മാനും കത്രീനയും സൂപ്പര്‍ ഡാന്‍സര്‍ ചാപ്റ്റര്‍ ടുവിന്റെ വേദിയിലുമെത്തിയിരുന്നു. ഇവിടെ അരങ്ങേറിയ രസകരമായൊരു സംഭവത്തെക്കുറിച്ച് വായിക്കാം.

  നടി ശില്‍പ ഷെട്ടി കുന്ദ്ര ഷോയിലെ വിധികര്‍ത്താവായിരുന്നു. ഷോയില്‍ കുട്ടികളായിരുന്നു മത്സരിക്കാനെത്തിയിരുന്നത്. ഇങ്ങനെ തങ്ങള്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ ഡാന്‍സ് കാഴ്ചവച്ച ആകാഷ് മിത്ര എന്ന കുട്ടിയുടെ പ്രകടനം കണ്ട കത്രീന തമാശയായി എന്നെ കല്യാണം കഴിക്കുമോ എന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ ആകാശിന്റെ മറുപടി എല്ലാവരേയും പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു. ഇല്ല, എനിക്ക് നിങ്ങളുടെ അത്രയും പ്രായമില്ലെന്നായിരുന്നു പയ്യന്‍സിന്റെ മറുപടി. ഇത് കേട്ട് അവിടെയുണ്ടായിരുന്നവരെല്ലാം നിയന്ത്രണം വിട്ട് ചിരിക്കുകയായിരുന്നു.

  ചിരിയടക്കാനാകാതെ ഇത് ശരിയായ ഉത്തരമാണെന്നായിരുന്നു കത്രീന പറഞ്ഞത്. എന്നാല്‍ പതിവ് പോലെ സല്‍മാന്‍ ഖാന്‍ തന്റേതായ പ്രതികരണവുമായി എത്തുകയായിരുന്നു. മോനേ ഭാവിയെക്കുറിച്ച് കൂടി ചിന്തിക്കണ്ടേ, നിനക്ക് എപ്പോഴും അഞ്ച് വയസായിരിക്കില്ലല്ലോ എന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്. പക്ഷെ നീ എന്നേക്കാള്‍ കൂടുതലായി ഭാവിയില്‍ കണ്ടു, നിനക്ക് ഈ പ്രായം ആകുമ്പോഴേക്കും കത്രീന മാഡത്തിന്.. എന്ന് സല്‍മാന്‍ പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു.

  ഇതിനിടെ അടുത്തിരുന്ന കത്രീന ഇടപെട്ടു. പറയൂ സല്‍മാന്‍ പറയു എന്ന് കത്രീന പറഞ്ഞതും ഇങ്ങനെ തന്നെയിരിക്കുമെന്ന് സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ ശില്‍പ ഷെട്ടി ഇടപെട്ടു. സല്‍മാന്‍ സൂക്ഷിക്കണം, കൂടുതല്‍ സംസാരിക്കണ്ട മുന്നോട്ട് പോകാനുള്ളതാണെന്നായിരുന്നു ശില്‍പയുടെ ഉപദേശം. പൊട്ടിച്ചിരിയായിരുന്നു ഈ രംഗങ്ങള്‍ ഷോയില്‍ തീര്‍ത്തത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  Also Read: അങ്ങനെ നിയമമില്ല, പിന്നെന്തിന് വിലപിക്കുന്നു; എംകെയുടെ ജയത്തില്‍ കരയുന്നവര്‍ക്ക് ആരാധകന്റെ മാസ് മറുപടി

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം രാധെ ആയിരുന്നു സല്‍മാന്‍ ഖാന്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന സിനിമ. ടൈഗര്‍ ത്രിയാണ് പുതിയ സിനിമ. ചിത്രത്തില്‍ കത്രീനയും സല്‍മാനും വീണ്ടും ഒരുമിക്കുന്നത് കാണാം. ചിത്ത്രതിനായി കത്രീന നടക്കുന്ന വര്‍ക്കൗട്ടിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലും സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

  Read more about: katrina kaif salman khan
  English summary
  When Katrina Kaif's Marriage Proposal Got Denied And Salman Khan Replied
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X