രണ്‍ബീറുമായുള്ള പ്രണയതകര്‍ച്ച അനുഗ്രഹമായിരുന്നുവെന്ന് കത്രീന; താരസുന്ദരിയുടെ വാക്കുകള്‍
ഒരു കാലത്ത് ബോളിവുഡിലെ എല്ലാവരുടേയും പ്രിയപ്പെട്ട താരജോഡിയായിരുന്നു കത്രീന കൈഫും രണ്‍്ബീര്‍ കപൂറും. ഒരുമിച്ച് അഭിനയിച്ച് സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു രണ്‍ബീറും കത്രീനയും. ഇരുവരും പൊതുവേദികളില്‍ ഒരുമിച്ച് എത്തുകയും ചെയ്യാറുണ്ടായിരുന്നു. രണ്‍ബീറിന്റെ കുടുംബവുമായും കത്രീനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. കപൂര്‍ കുടുംബം എല്ലാ വര്‍ഷവും നടത്താറുള്ള ക്രിസ്തുമസ് പാര്‍ട്ടിയിലും കത്രീന പങ്കെടുത്തിരുന്നു. ഇരുവരും ഉടനെ തന്നെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് രണ്‍ബീറും കത്രീനയും പിരിയുകയായിരുന്നു.
ആരാധകരെ ഞെട്ടിച്ചതായിരുന്നു രണ്‍ബീറിന്റേയും കത്രീനയുടേയും പ്രണയ തകര്‍ച്ച. ജഗ്ഗാ ജാസൂസിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കെയായിരുന്നു ഇരുവരും പിരിയുന്നത്. പിന്നീട് ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടയില്‍ ഇവര്‍ക്കിടയിലെ ഭിന്നത പരസ്യമാവുകയും അത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം കുറച്ച് കാലം കഴിഞ്ഞാണ് കത്രീന മനസ് തുറക്കാന്‍ തയ്യാറായത്. എന്നാല്‍ പിന്നീട് താരം മനസ് തുറന്നു. വിശദമായി വായിക്കാം.

വോഗിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കത്രീന രണ്‍ബീറുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് മനസ് തുറന്നത്. താനതിനെ ഒരു അനുഗ്രഹമായിട്ടാണ് കാണുന്നതെന്നായിരുന്നു പ്രണയതകര്‍ച്ചയെക്കുറിച്ച് കത്രീന പറഞ്ഞത്. ''ഇന്ന് ഞാന്‍ പ്രണയ തകര്‍ച്ചയെ ഒരു അനുഗ്രഹമായാണ് കാണുന്നത്. ഞാന്‍ എന്റെ ചിന്തകളേയും എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ വിശ്വസിച്ചു പോന്ന കാര്യങ്ങളെയുമെല്ലാം തിരിച്ചറിയാന്‍ സാധിച്ചു. അവയെ എല്ലാം മറ്റൊരു കാഴ്ചപ്പാടിലൂടെ കാണാന്‍ സാധിച്ചു'' എന്നായിരുന്നു കത്രീന പറഞ്ഞത്. പ്രണയ തകര്‍ച്ചയോടെ താന്‍ സ്വയം മാറിയെന്നും സ്വയം കണ്ടെത്താന്‍ സാധിച്ചുവെന്നുമാണ് കത്രീന പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

''ജീവിതത്തില്‍ അത് ആദ്യമായിട്ടായിരുന്നു എനിക്ക് എന്നെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട അവസ്ഥ വന്നത്. നമ്മള്‍ അവനവനില്‍ തന്നെ ശ്രദ്ധിക്കുമ്പോള്‍ നമ്മള്‍ ആദ്യം മനസിലാക്കുന്ന ഒരു കാര്യമുണ്ട്. നമുക്ക് നമ്മളെ അറിയില്ല എന്നതാണ് '' എന്നായിരുന്നു കത്രീന പറഞ്ഞത്. പ്രണയം തകര്‍ന്നുവെങ്കിലും കത്രീനയും രണ്‍്ബീറും നല്ല സുഹൃത്തുക്കളാണ്. അതേസമയം കത്രീനയുടെ വിവാഹമാണ് ഇന്ന്. യുവനടന്‍ വിക്കി കൗശലാണ് വരന്‍. ഇരുവരും തമ്മിലുള്ള പ്രണയം നാളുകളായി ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ ഇരുവരും കൂട്ടാക്കിയിരുന്നില്ല.

രാജസ്ഥാനില്‍ വച്ചാണ് വിവാഹം നടക്കുന്നത്. അതീവ സ്വകാര്യമായി നടക്കുന്ന വിവാഹത്തില്‍ ബോളിവുഡിലെ പല പ്രമുഖ താരങ്ങളും പങ്കെടുക്കും. ഷാരൂഖ് ഖാനും അക്ഷയ് കുമാറുമടക്കമുള്ളവര്‍ വിവാഹത്തിന് എത്തുമെന്നാണ് അറിയുന്നത്. അതേസമയം രണ്‍ബീര്‍ കപൂറിനും കത്രീനയുടെ മറ്റൊരു മുന്‍ കാമുകനായ സല്‍മാന്‍ ഖാനും കുടുംബത്തിനും ക്ഷണമില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്. കത്രീനയുടെ അടുത്ത സുഹൃത്തും രണ്‍ബീറിന്റെ കാമുകിയുമായ ആലിയ ഭട്ട് വിവാഹത്തിന് എത്തില്ലെന്നും താരം ചിത്രീകരണ തിരക്കിലായതിനാലാണ് പങ്കെടുക്കാത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് പങ്കെടുക്കുന്നവര്‍ക്ക് മുന്നില്‍ കര്‍ശനമായ നിബന്ധനകളാണ് വിക്കിയും കത്രീനയും വച്ചിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ മുതല്‍ വീഡിയോയും ഫോട്ടോഗ്രഫിയും വരെ നിരോധിച്ചിട്ടുണ്ട്.
Recommended Video

അതേസമയം കത്രീനയുമായുളള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം രണ്‍ബീര്‍ ആലിയ ഭട്ടുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ഈ ഡിസംബറില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവാഹം അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിക്കുന്ന ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സീറോയാണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുന്ന ടൈഗര്‍ ത്രീയാണ് കത്രീനയുടെ പുതിയ സിനിമ. ടൈഗര്‍ പരമ്പരയിലെ മൂന്നാം ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് കത്രീന വിവാഹത്തിന്റെ തിരക്കുകളിലേക്ക് കടന്നത്.


Click it and Unblock the Notifications