മകള്‍ നടി ആയതോടെ അച്ഛന്‍ തിരികെ വന്നില്ല, വളര്‍ത്തിയത് അമ്മ ഒറ്റയ്ക്ക്; ജീവിതം പറഞ്ഞ് കത്രീന

ബോളിവുഡിലെ സൂപ്പര്‍നായികയാണ് കത്രീന കൈഫ്. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിക്കുന്ന കത്രീ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ്. ഹോങ്കോംഗിലായിരുന്നു കത്രീനയുടെ ജനനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ കത്രീനയുടെ അമ്മ അഭിഭാഷകയായിരുന്നു. പിന്നീട് ഈ ജോലിയും ഉപേക്ഷിച്ച അവര്‍ ചാരിറ്റി പ്രവര്‍ത്തനത്തിലേക്ക് കടക്കുകയായിരുന്നു.

അമ്മയോടൊപ്പം ലോകത്തിന്റെ പല ഭാഗങ്ങളിലും കത്രീനയും സഞ്ചരിച്ചു. ജപ്പാനിലും ചൈനയിലും ഫ്രാന്‍സിലും ഹവായിലുമെല്ലാമായാണ് കത്രീന ജീവിച്ചത്. ഒടുവിലാണ് ലണ്ടനില്‍ എത്തുന്നത്. പിന്നീടായിരുന്നു കത്രീനയുടെ ബോളിവുഡ് അരങ്ങേറ്റം.

അച്ഛനെക്കുറിച്ച്

എന്നാല്‍ കത്രീനയുടെ അച്ഛനെക്കുറിച്ച് അധികമാര്‍ക്കും അറിയത്തില്ല. തന്റെ അഭിമുഖങ്ങളില്‍ കത്രീന കൂടുതലും സംസാരിക്കാറുള്ളത് അമ്മയെക്കുറിച്ചാണ്. ഒരിക്കല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കത്രീന തന്റെ അച്ഛനെ കുറിച്ച് സംസാരിച്ചിരുന്നു. കത്രീനയുടെ അമ്മയും അച്ഛനും വിവാഹ ബന്ധം വേര്‍പെടുത്തിയവരാണ്. മകള്‍ താരമായതോടെ അച്ഛന്‍ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് കത്രീന തന്നെ പറഞ്ഞിട്ടുള്ളത്. മാന്യമായൊരു കുടുംബമാണ് അച്ഛന്റേത്. അമ്മയും അച്ഛനും വ്യക്തിപരമായ കാരണങ്ങളാലാണ് പിരിഞ്ഞത്.

തിരികെ വരില്ല

സമ്പന്നമായ കുടുംബമാണ് അച്ഛന്റേത്. അതിനാല്‍ തന്നെ മകള്‍ താരമായി എന്ന കാരണം കൊണ്ട് അദ്ദേഹം തിരികെ വരില്ലെന്നാണ് കത്രീന പറഞ്ഞത്. താന്‍ വളരെ ചെറുപ്പമായിരിക്കെ തന്നെ അച്ഛനും അമ്മയും പിരിഞ്ഞതായാണ് കത്രീന പറയുന്നത്. അമ്മയാണ് തന്നെ വളര്‍ത്തിയത്. തന്റെ ചിന്താഗതിയില്‍ അമ്മയുടെ സ്വാധീനം വളരെ കൂടുതലാണെന്നും കത്രീന പറയുന്നു. കോളേജില്‍ പോയി ഡിഗ്രിയെടുക്ക് എന്ന് പറയുന്ന ആളല്ല തന്റെ അമ്മ എന്നാണ് കത്രീന പറയുന്നത്. ആറ് സഹോദരിമാരും ഒരു സഹോദരനുമാണ് കത്രീനയ്്ക്കുള്ളത്. കഴിഞ്ഞ ദിവസം തന്റെ സഹോദരി ഇസബെല്ലയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു കത്രീന. ഇസബെല്ലയും അഭിനയത്തിലേക്ക് ഈയ്യിടെ അരങ്ങേറ്റം നടത്തിയിരുന്നു. സൂര്യവംശിയാണ് കത്രീനയുടെ പുറത്തിറങ്ങാനുള്ള സിനിമ.

 അമ്മയുടെ വാക്കു

രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നു ഒരുസമയത്ത് കത്രീന. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. പ്രണയതകര്‍ച്ചയില്‍ നിന്നും തന്നെ മുക്തയാക്കിയത് അമ്മയുടെ വാക്കുകളാണെന്ന് ഒരിക്കല്‍ കത്രീന പറഞ്ഞിരുന്നു. എന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ എന്നെ സഹായിച്ച കാര്യങ്ങളിലൊന്ന് എന്റെ അമ്മ എന്നോട് പറഞ്ഞൊരു കാര്യമാണ്. ഒരുപാട് സ്ത്രീകളും പെണ്‍കുട്ടികളും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. നീ ഒറ്റയ്ക്കാണെന്ന് നിനക്ക് തോന്നും. പക്ഷെ നീ ഒറ്റയ്ക്കല്ലെന്നായിരുന്നു പറഞ്ഞത്. ആ ചിന്ത വലിയൊരു ആശ്വാസമായിരുന്നുവെന്നും കത്രീന പറയുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
വിവാഹ വാര്‍ത്ത


അതേസമയം സീറോയാണ് കത്രീനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. സൂര്യവംശിയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. അക്ഷയ് കുമാറും കത്രീനയും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിക്കുകയാണ് ചിത്രത്തിലൂടെ. പിന്നാലെ സല്‍മാനൊപ്പം വീണ്ടും അഭിനയിക്കുന്ന ടൈഗര്‍ ത്രീയും അണിയറിലുണ്ട്. പ്രിയങ്ക ചോപ്രയ്ക്കും ആലിയ ഭട്ടിനുമൊപ്പം അഭിനയിക്കുന്ന ജീ ലേ സരയും അണിയറയിലുണ്ട്. റോഡ് മൂവിയായ ജീ ലേ സരയുടെ സംവിധാനം ഫര്‍ഹാന്‍ അക്തറാണ്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി ആരാധകര്‍ കാത്തു നില്‍ക്കുന്നത്.

ഇതിനിടെ കത്രീനയുടെ വിവാഹ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വിക്കി കൗശലുമായുള്ള കത്രീനയുടെ പ്രണയം ബോളിവുഡിലെ ഹോട്ട് ടോപ്പിക്കുകളില്‍ ഒന്നാണ്. പിന്നാലെയാണ് ഇരുവരും വിവാഹിതരാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നത്. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസംബര്‍ ആദ്യ വാരം വിവാഹം നടക്കുമെന്നും രാജസ്്ഥാനില്‍ വച്ചായിരിക്കും വിവാഹം എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം വാര്‍ത്തകളോട് വിക്കിയും കത്രീനയും ഇതുവരേയും പ്രതികരിച്ചിട്ടില്ല

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X