Don't Miss!
- News
അടിച്ചു മോനേ; ഭാര്യക്ക് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ലോട്ടറിക്ക് ബംപര്‍, കോടിപതിയായി മെക്കാനിക്
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
റൊമാന്റിക് സൽമാനല്ല, സഹോദരൻ അർബാസാണ്; താരത്തെക്കുറിച്ച് കത്രീന പറഞ്ഞത്
ബോളിവുഡിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായിക നടിമാരിൽ ഒരാളാണ് കത്രകീന കൈഫ്. രണ്ട് പതിറ്റാണ്ടിനോനടുക്കുന്ന കരിയറിൽ കത്രീന ഇതിനകം നേടിയെടുത്ത ഖ്യാതികൾ നിരവധിയാണ്. വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് സിനിമാ സ്വപ്നങ്ങളും ആയെത്തിയ കത്രീന തുടക്ക കാലത്ത് ഹിന്ദി ഭാഷ അറിയാതെ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായിക നടിയായി. 2003 ൽ ബൂം എന്ന സിനിമയിലൂടെയാണ് കത്രീന ബോളിവുഡിലേക്കെത്തുന്നത്.
ആദ്യ ചിത്രം തന്നെ നടിക്ക് പ്രശ്നങ്ങളുണ്ടാക്കി. ബോളിവുഡിനെ പറ്റി ഒന്നും അറിയാതെ വന്ന കത്രീന ഒരു ബി ഗ്രേഡ് സിനിമയിലായിരുന്നു ഒപ്പു വെച്ചത്. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ വലിയ തോതിൽ പ്രചരിച്ചു. എന്നാൽ കത്രീന ഈ വിവാദങ്ങളിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ പുറത്തു കടന്നു.

2005 ൽ പുറത്തിറങ്ങിയ മേനേ പ്യാർ ക്യോം കിയ എന്ന സിനിമയിലൂടെ ആണ് നടിക്ക് കരിയറിൽ ആദ്യ വിജയം ലഭിക്കുന്നത്. സൽമാൻ ഖാൻ ആയിരുന്നു. ചിത്രത്തിലെ നായകൻ. കരിയറിനപ്പുറം കത്രീനയുടെ സ്വകാര്യ ജീവിതവും എപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇതിലൊന്നാണ് നടൻ സൽമാൻ ഖാനുമായി കത്രീനയ്ക്കുണ്ടായിരുന്ന പ്രണയം. സൽമാൻ സിനിമകളിൽ തുടക്കക്കാലത്ത് നിരന്തരം നായികയായെത്തിയത് കത്രീനയായിരുന്നു. 2005 ലാണ് സൽമാനും കത്രീനയും ഡേറ്റിംഗ് തുടങ്ങിയത്.
Also Read: ചെറുപ്പമായിരിക്കാന്‍ 50000 രൂപയുടെ ക്രീം വാങ്ങിയ തബു, ഇനിയാവര്‍ത്തിക്കില്ലെന്ന് താരം; സംഭവിച്ചത്!

എന്നാൽ 2010 ഓടെ ഇരുവരും വേർപിരിഞ്ഞു. 2007 ൽ സൽമാൻ ഖാനെക്കുറിച്ചും സഹോദരൻമാരെക്കുറിച്ചും കത്രീന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ഉയർന്ന് വന്നിരിക്കുന്നത്. ആദ്യമായി കോഫി വിത്ത് കരണിൽ അതിഥി ആയെത്തിയതായിരുന്നു കത്രീന. ലാറ ദത്തയായിരുന്നും നടിക്കൊപ്പം എത്തിയത്. ഷോയിലെ റാപിഡ് ഫയർ റൗണ്ടിൽ സൽമാനെക്കുറിച്ചും നടന്റെ സഹോദരൻമാരായ സൊഹൈൽ ഖാൻ, അർബാസ് ഖാൻ എന്നിവരെക്കുറിച്ചും ചോദ്യം വന്നു.
Also Read: അമ്മ നടിയാണെന്ന് പോലും മക്കള്‍ക്കറിയില്ല! നമ്മളിലെ 'രാക്ഷസി' ഇപ്പോള്‍ ഇവിടെയുണ്ട്!

ഏറ്റവും റൊമാന്റിക് ആയി തോന്നിയ ആളാരാണെന്ന് കരൺ ചോദിച്ചു. ലാറ ദത്ത സൽമാന്റെ പേര് പറയൂയെന്ന് പറഞ്ഞെങ്കിലും കത്രീന പറഞ്ഞത് അർബാസ് ഖാന്റെ പേരാണ്. സെൻസിറ്റീവ് സൊഹൈൽ ഖാൻ ആണെന്നും തമാശക്കാരൻ സൽമാൻ ആണെന്നും കത്രീന പറഞ്ഞു.
സൽമാനും കത്രീനയും ഇപ്പോഴും സുഹൃത്തുക്കളാണ്. നടന്റെ ടൈഗർ 3 എന്ന സിനിമയിലും നടി അഭിനിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കത്രീന കൈഫ് വിവാഹിതയായത്.
'കേരളത്തിൽ നിന്നും വിജയ്ക്ക് നിരന്തരം കോൾ, നയൻതാരയ്ക്ക് പകരം അസിനെ നിർദ്ദേശിച്ചത് നടൻ''

നടൻ വിക്കി കൗശൽ ആണ് കത്രീനയുടെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കത്രീനയും വിക്കി കൗശലും വിവാഹം കഴിച്ചത്. ഫോൺഭൂത് ആണ് കത്രീനയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ഇഷാൻ ഖട്ടർ, സിദ്ധാർത്ഥ് ചതുർവേദി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. വിജയ് സേതുപതിക്കൊപ്പം എത്തുന്ന ക്രിസ്മസ് എന്ന സിനിമയിലും നടി അഭിനയിക്കുന്നുണ്ട്.
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ