For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ നടിയാണെന്ന് പോലും മക്കള്‍ക്കറിയില്ല! നമ്മളിലെ 'രാക്ഷസി' ഇപ്പോള്‍ ഇവിടെയുണ്ട്!

  |

  ഒരുകാലത്ത് കേരളക്കരയില്‍ വലിയ ഓളം തീര്‍ത്ത സിനിമയായിരുന്നു നമ്മള്‍. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ ഒരുക്കിയ സിനിമ ട്രെന്റ് സെറ്ററായി മാറുകയായിരുന്നു. പിന്നീട് സൂപ്പര്‍ നായികയായി മാറിയ ഭാവനയുടെയും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റേയും അന്തരിച്ച നടന്‍ ജിഷ്ണുവിന്റേയുമൊക്കെ ആദ്യ സിനിമയായിരുന്നു നമ്മള്‍. ചിത്രത്തിലെ രാക്ഷസി എന്ന ഗാനം തീര്‍ത്തം ഓളം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതായിരുന്നു. ഇപ്പോഴും റീല്‍സുകളില്‍ ഈ പാട്ട് എത്താറുമ്ട്.

  നമ്മളിലെ നായികയായി വന്ന് ശ്രദ്ധ നേടിയ നടിയായിരുന്നു രേണുക മേനോന്‍. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും താരം പതിയെ സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ താരത്തെ മലയാളികള്‍ മറന്നിട്ടില്ല. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ് രേണുക. തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ രേണുക സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

  Also Read: 'ആസിഫ് കല്യാണം ക്ഷണിച്ചിട്ടും ഞാൻ‌ പോയില്ല, നിവിൻ‌ സിനിമയിലെപ്പോലെ ജീവിതത്തിലും ചളിയടിക്കും'; ശ്രീനാഥ് ഭാസി

  രേണുക പങ്കുവച്ച കുടുംബസമേതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ് ഇപ്പോള്‍. അഭിനയത്തോട് ബൈ പറഞ്ഞ് വിദേശത്തേക്ക് ചേക്കേറുകയായിരുന്നു രേണുക. അതേസമയം നല്ലൊരു നര്‍ത്തകി കൂടിയായ രേണുക നൃത്തവിദ്യാലയവുമായി സജീവമാണ് ഇപ്പോള്‍. താരത്തെക്കുറിച്ച് കൂടുതല്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  സിനിമയില്‍ സാന്നിധ്യം അറിയിച്ച താരമായി മാറിയിരുന്നു രേണുക. പിന്നീട് വിവാഹത്തോടെ് രേണുക അമേരിക്കയിലേക്ക് പോവുകയായിരുന്നു. കാലിഫോര്‍ണിയയിലാണ് താമസമെങ്കിലും മക്കളെ മലയാളം പഠിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധിച്ചിരുന്ന താരവും ഭര്‍ത്താവും. അതിനായി വീട്ടില്‍ മലയാളം സംസാരിക്കണമെന്നത് നിര്‍ബന്ധമാക്കുകയായിരുന്നു രേണുകയും സൂരജും ചെയ്തത്. സ്വാതിയും അനികയുമാണ് രേണുകയുടെ മക്കള്‍.

  എന്നാല്‍ തങ്ങളുടെ അമ്മ അഭിനേത്രിയായിരുന്ന കാര്യമൊന്നും മക്കള്‍ക്ക് അറിയില്ലായിരുന്നുവെന്ന് മുന്‍പ് ഒരിക്കല്‍ രേണുക പറഞ്ഞിരുന്നു. താമസം വിദേശത്ത് ആണെങ്കിലും മനസുകൊണ്ട് ഞങ്ങളിപ്പോഴും നാട്ടിന്‍പുറത്തുകാരാണെന്നും രേണുകയും ഭര്‍ത്താവും നേരത്തെ പറഞ്ഞിരുന്നു. മായാമോഹിതചന്ദ്രന്‍ എന്ന ചിത്രത്തിലാണ് രേണുക മേനോന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ സിനിമ റിലീസായില്ല. പിന്നാലെയായിരുന്നു നമ്മള്‍ എന്ന സിനിമ രേണുകയെ തേടിയെത്തുന്നത്.

  Also Read: നയന്‍താര വൈകാതെ അമ്മയാവും; അതിനുള്ള പരിശീലനം തുടങ്ങിയെന്ന് പറഞ്ഞ് ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍

  നിര്‍മ്മാതാവും സംവിധായകനുമൊക്കെ സിനിമയെക്കുറിച്ച് പറഞ്ഞ് തന്നതിന് ശേഷമായാണ് രേണുക അഭിനയിച്ചത്. അതിന് ശേഷമായി നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും രേണുക അധികകാലം സജീവമായി തുടര്‍ന്നില്ല. വിദേശത്ത് പോയി പഠിക്കണമെന്നത് നേരത്തെ തന്നെയുണ്ടായിരുന്ന ആഗ്രഹമായിരുന്നു. ഇതിനിടെ വീട്ടുകാര്‍ വിവാഹാലോചന നടത്തി. സൂരജ് വര്‍ഷങ്ങളായി കാലിഫോര്‍ണിയയിലായിരുന്നു. ഇതോടെ രേണുകയും വിദേശത്ത് പോവുകയായിരുന്നു.

  Also Read: എന്റെ അച്ഛനല്ലെന്ന് പറയാന്‍ പറ്റില്ലല്ലോ; ജീവിതം തകര്‍ത്തത് അച്ഛനാണ്, ഇതൊരു മധുരപ്രതികാരമെന്ന് വനിത വിജയ്കുമാർ

  പഠനത്തിനൊപ്പമായാണ് ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയത്. ക്ലാസിക്കല്‍ ഡാന്‍സും സിനിമാറ്റിക് ഡാന്‍സുമൊക്കെ പഠിപ്പിക്കുന്നുണ്ട്. അതേസമയം, വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലായതിനാല്‍ ഒരുപാട് കുട്ടികളെ ഏറ്റെടുക്കാറില്ലെന്നും രേണുക പറഞ്ഞിരുന്നു.

  അതേസമയം, വിവാഹശേഷവും സിനിമയില്‍ നിന്നും ചാനലുകളില്‍ നിന്നുമെല്ലാം അവസരങ്ങള്‍ തേടി വന്നിരുന്നു. എന്നാല്‍ അതൊന്നും സ്വീകരിച്ചില്ല എന്നാണ് രേണുക പറയുന്നത്. താന്‍ ബന്ധം നിലനിര്‍ത്തുന്ന കാര്യത്തിലൊക്കെ മഹാമോശമാണെന്നും രേണുക അഭിപ്രായപ്പെടുന്നുണ്ട്. അതിനാല്‍ തനിക്ക് സിനിമയില്‍ നിന്നുള്ള ബന്ധങ്ങള്‍ വളരെ കുറവാണ്. സിനിമയില്‍ അഭിനയിക്കുന്നതൊന്നും തനിക്കൊരിക്കലും മിസ് ചെയ്യുന്നില്ലെന്നും രേണുക പറയുന്നുണ്ട്.


  നമ്മളിലൂടെ അരങ്ങേറിയ ശേഷം രേണുക മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും, വര്‍ഗ്ഗം, പതാക എന്നീ മലയാള സിനിമകളിലും കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിലുമെല്ലാം അഭിനയിച്ചിരുന്നു. പതാകയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 2006 ലായിരുന്നു താരം വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

  Read more about: renuka menon
  English summary
  Do You Remember Nammal Fame Renuka Menon? This Is What She Is Doing Now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X