Don't Miss!
- Lifestyle
Weekly Horoscope: 12 രാശിയില്‍ 6 രാശിക്കാരുടെ വിധി ശ്രദ്ധേയം: വാരഫലം സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍
- News
അഗ്നിവീർ റിക്രൂട്മെന്റിന്റെ പേരുപറഞ്ഞ് തട്ടിപ്പ്; 30 ലക്ഷം രൂപ തട്ടിയ മുൻ സൈനികൻ അറസ്റ്റിൽ
- Sports
IND vs NZ: ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേഗമില്ല, പക്ഷെ ഒന്നുണ്ട്! കണ്ടുപഠിക്ക്- പാക് ടീമിനോട് രാജ
- Automobiles
ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം
- Technology
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- Finance
പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
അവന് എന്ത് ചെയ്യുമെന്ന് പറയാനാകില്ല! സല്‍മാനൊപ്പം ഇന്റര്‍വ്യുവിന് വരാതെ ഒളിച്ച് നടന്ന കത്രീന
ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്മാന് ഖാന്. ഓണ്‍ സ്ക്രീനില്‍ വില്ലന്മാരെ ഇടിച്ചിടാനും നായികയെ പ്രണയ കൊണ്ട് മൂടാനുമൊക്കെ സാധിക്കുന്ന സല്‍മാന്റെ ഓഫ് സ്ക്രീന്‍ വ്യക്തിത്വം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്നതും വിമര്ശിക്കപ്പെടുന്നതുമാണ്. തന്റെ കാമുകിമാരില്‍ പലരോടും സല്മാന് ഖാന് മോശമായി പെരുമാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സല്‍മാന്റെ പ്രണയങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയതായിരുന്നു കത്രീന കൈഫുമായുള്ളത്. സല്‍മാനും കത്രീനയും 2005 ല്‍ പുറത്തിറങ്ങിയ മേം നെ പ്യാര് ക്യൂന്‍ കിയാ എന്ന സിനിമയിലൂടെയാണ് ഒരുമിക്കുന്നത്. പിന്നീട് പല സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച കത്രീനയും സല്‍മാനും പ്രണയത്തിലാവുകയായിരുന്നു. വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് സല്‍മാനും കത്രീനയും പിരിയുന്നത്.

എന്നാല്‍ സല്‍മാന്റെ അതിരുകടന്ന പെരുമാറ്റം പലപ്പോഴും കത്രീനയ്ക്ക് പൊതുവേദികളില്‍ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. കത്രീനയോട് മോശമായി പെരുമാറുന്ന സല്‍മാന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയായിരുന്നു കത്രീന സല്‍മാനെ അവഗണിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നത്. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.
സല്‍മാനും കത്രീനയും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു യുവരാജ്. എന്നാല്‍ ആ സിനിമയുടെ പ്രൊമോഷന് പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പൊതുവെ പ്രൊമോഷന് പരിപാടികളില്‍ നായകനും നായികയും ഒരുമിച്ചായിരിക്കും എത്തുക. എന്നാല്‍ യുവരാജിന്റെ പ്രൊമോഷന് പരിപാടികളില്‍ സല്‍മാനും കത്രീനയും ഒരുമിച്ചെത്തുന്നതിന് പകരം വേറെ വേറെ പരിപാടികളിലായിരുന്നു പങ്കെടുത്തിരുന്നു.

കത്രീന സല്‍മാനില്‍ നിന്നും അകലം പാലിക്കാന്‍ വേണ്ടിയായിരുന്നു ഒറ്റയ്ക്ക് പ്രൊമോഷന് പരിപാടികള്‍ നടത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങളും നിറഞ്ഞതോടെ കത്രീന തന്നെ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു. 2008 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലായിരുന്നു കത്രീന മനസ് തുറന്നത്.
സല്മാനില്ലാതെ പ്രൊമോഷന് പരിപാടിയ്ക്ക് വരുന്നത് എന്തെങ്കിലും തരത്തിലുള്ള പുതിയ പ്രൊമോഷന് ടെക്നിക്ക് ആണോ എന്നായിരുന്നു കത്രീനയോട് ചോദിച്ചത്. ''അല്ല, അതൊരു പ്രൊമോഷന് ട്രിക്കായിരുന്നില്ല. എന്റെ അഭിമുഖങ്ങളൊക്കെ ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് നല്‍കുന്നത്. പക്ഷെ ഞങ്ങള്‍ ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുമിച്ച് എത്തുന്നുണ്ട്. അതിനൊപ്പം തന്നെ പറയാനുള്ളത് സല്മാന് തീര്‍ത്തും അണ്‍പ്രെഡിക്റ്റബിളാണ്. അവന് എപ്പോള്‍ എന്ത് ചെയ്യുമെന്ന് പറായാനാകില്ല'' എന്നായിരുന്നു താരം പറഞ്ഞത്.

എന്തായാലും ആ വാര്‍ത്തകള്‍ അധികം വൈകാതെ തന്നെ കെട്ടടങ്ങുകയായിരുന്നു. സല്മാന് ഖാനും കത്രീനയും പിന്നീട് വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷം പിരിയുകയായിരുന്നു. കത്രീന പിന്നീട് നടന് വിക്കി കൗശലുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. അതേസമയം സല്മാന് ഖാന് ആകട്ടെ കത്രീനയുമായി പിരിഞ്ഞ ശേഷം ലുലിയ വാന്‍തൂറുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അന്തിം ആണ് സല്മാന് ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തന്റെ കരിയറിലെ മോശം ഘട്ടത്തിലൂടെയാണ് സല്മാന് ഖാന് ഇപ്പോള്‍ കടന്നു പോകുന്നത്. അവസാനം പുറത്തിറങ്ങിയ രാധേ, അന്തിം, ഭാരത് തുടങ്ങിയ സിനിമകളൊക്കെ പരാജയപ്പെടുകയായിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Recommended Video

കത്രീനയും സല്മാന് ഖാനും വീണ്ടും ഒരുമിക്കുകയാണ്. ടൈഗര്‍ സിന്ദാ ഹേയുടെ മൂന്നാം ഭാഗമായ ടൈഗര്‍ ത്രീയിലൂടെയാണ് ഈ ഹീറ്റ് ജോഡി വീണ്ടും ഒരുമിക്കുന്നത്. പ്രണയ ബന്ധം പിരിഞ്ഞുവെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് സല്‍മാനും കത്രീനയും. ടൈഗര്‍ ത്രീയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സീറോയായിരുന്നു കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രവും പരാജയപ്പെട്ടിരുന്നു. അതിനാല്‍ രണ്ടു പേര്‍ക്കും ബോക്സ് ഓഫീസിലൊരു ശക്തമായ തിരിച്ചുവരവ് അത്യാവശ്യമാണ്.
-
പൃഥിയുടെ അമ്മ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, ബന്ധം വർക്ക് ഔട്ട് ആയില്ലെങ്കിലോ എന്ന ചിന്ത ഉണ്ടായിരുന്നു; സുപ്രിയ
-
'ദിലീപ് മാത്രമേ ഡാൻസേഴ്സിനോട് അങ്ങനെ ചെയ്യാറുള്ളു! മോഹൻലാലിന്റെ സെറ്റിൽ നിന്ന് ഇറക്കി വിട്ടിട്ടുണ്ട്'
-
'ആ സംഭവത്തോടെ ഇനി സിനിമയിലേക്ക് ഇല്ലെന്ന് തീരുമാനിച്ചിരുന്നു; ഡിവോഴ്സ് രസമുള്ള ഓർമ്മയാണ്': ലെന