ഹലോ, എന്തൊക്കെയുണ്ട്? ഷാരൂഖ് ഖാനെ തേടി അധോലോക നായകന്‍ അബു സലീമിന്റെ ഫോണ്‍ കോള്‍!

ബോളിവുഡിന്റെ കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. ബോളിവുഡില്‍ വേരുകളില്ലാത കടന്നു വന്ന് ഇത്രത്തോളം ഉയരത്തില്‍ എത്താന്‍ മറ്റൊരു നടനും നാളിതുവരെ സാധിച്ചിട്ടില്ല. ഇനി സാധിക്കുമോ എന്ന് പോലും സംശയമാണ്. ലോകമെമ്പാടും ആരാധകരുള്ള താരരാജാവാണ് എല്ലാ അര്‍ത്ഥത്തിലും ഷാരൂഖ് ഖാന്‍. മൂന്ന് പതിറ്റാണ്ടുകളായി ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് തന്റെ താരപദവി ഉയര്‍ത്തി തന്നെ നിര്‍ത്തുകയാണ് ഷാരൂഖ് ഖാന്‍. മൂന്ന് പതിറ്റാണ്ട് എന്ന വലിയൊരു കാലഘട്ടം സിനിമയുടെ ഭാഗമായതിനാല്‍ തന്നെ കയറ്റിറക്കങ്ങള്‍ നിറഞ്ഞതാണ് ഷാരൂഖ് ഖാന്റെ ജീവിതവും.

ഈയ്യടുത്ത് മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അകത്തായത് വരെ എത്തി നില്‍ക്കുന്ന ഒരുപാട് തിരിച്ചടികള്‍ ഷാരൂഖ് ഖാന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അത്തരം തിരിച്ചടികളില്‍ നിന്നുമെല്ലാം ശക്തമായി തന്നെ ഷാരൂഖ് ഖാന്‍ തിരിച്ചു വരികയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ഷാരൂഖ് ഖാന്റെ കരിയറിലെ വലിയ തിരിച്ചടികളില്‍ ഒന്നും ഇന്നും ഓര്‍ക്കാന്‍ ഭയപ്പെടുന്നതുമായ ഒന്നായിരുന്നു അധോലോകത്തില്‍ നിന്നും നേരിട്ട ഭീഷണി. അധോലോക നായകന്‍ അബു സലീമില്‍ നിന്നും തനിക്ക് ലഭിച്ച കോളുകളെക്കുറിച്ച് ഷാരൂഖ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വിശദമായി വായിക്കാം.

കിംഗ് ഓഫ് ബോളിവുഡ്

അനുപമ ചോപ്ര രചിച്ച ദ കിംഗ് ഓഫ് ബോളിവുഡ് എന്ന പുസ്തകത്തിലാണ് ഷാരൂഖ് ഖാന്‍ ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. കണ്ഡാലയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഷാരൂഖ് ഖാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.വിശദമായി വായിക്കാം തുടര്‍ന്ന്. ''യാഷ് ചോപ്രയുടെ ദില്‍ തോ പാഗല്‍ ഹേയിലായിരുന്നു അപ്പോള്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ചു കൊണ്ടിരുന്നത്. ടൂറിസ്റ്റ് ടൗണ്‍ ആയ കണ്ഡാലയിലായിരുന്നു ചിത്രീകരണമം നടന്നിരുന്നത്. ഒരു ദിവസം ഷാരൂഖ് ഖാന് അബു സലീമിന്റെ കോള്‍ വരികയായിരുന്നു. എന്തൊക്കെയുണ്ടെന്നായിരുന്നു അബു സലീം ചോദിച്ചത്. ആരാണെന്ന് ഷാരൂഖ് തിരിച്ചു ചോദിച്ചു. മറുപടി ഹിന്ദിയിലുള്ള തെറികളായിരുന്നു. ഷാരൂഖ് തിരിച്ച് പറയാതെ ബോധപൂര്‍വ്വം തന്നെ ഇംഗ്ലീഷില്‍ സംസാരിച്ചു. എന്താണ് സര്‍ പ്രശ്‌നമെന്ന് ഷാരൂഖ് ചോദിച്ചു'' എന്നാണ് പുസ്തകത്തില്‍ പറയുന്നത്.

കൊല്ലാതെ വിടുന്നു

തന്റെ ഒരു സുഹൃത്ത് നിര്‍മ്മിക്കുന്ന സിനിമയില്‍ ഷാരൂഖ് ഖാന്‍ അഭിനയിക്കണമെന്നായിരുന്നു അധോലോക നായകന്റെ ആവശ്യം. എന്നാല്‍ ഷാരൂഖ് താന്‍ അഭിനയിക്കില്ലെന്ന് അബു സലീമിനെ അറിയിച്ചു. പിന്നാലെ ഷാരൂഖ് ഖാന് മുംബെെ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയായിരുന്നു. ''എന്നെ കാണാം എന്നായിരുന്നു അയാള്‍ പറഞ്ഞത്. ഒരു ടെലസ്‌കോപ്പിന്റെ കീഴില്‍ ജീവിക്കുന്നത് പോലെയായിരുന്നു. വളരെയധികം പേടിപ്പെടുത്തുന്നതും സങ്കടപ്പെടുത്തുന്നതുമായിരുന്നു ആ അവസ്ഥ'' എന്നായിരുന്നു ആ സംഭവത്തെക്കുറിച്ച് ഷാരൂഖ് ഖാന്‍ തന്നെ പറഞ്ഞത്. അബു സലീം പതിവായി ഷാരൂഖിനെ വളിച്ചിരുന്നു. തന്റെ അമ്മ ഷാരൂഖിന്റെ വലിയ ആരാധികയാണെന്നും അതിനാല്‍ മാത്രമാണ് കൊല്ലാതെ വിടുന്നതെന്ന് പോലും അബു സലീം പറഞ്ഞിരുന്നു.

നല്ല പേടി തോന്നി

മാന്യമായി സംസാരിക്കുക, ഒരു വിവരവും ചോദിക്കരുത്, ഒരു വിവരവും നല്‍കരുതെന്നായിരുന്നു ഷാരൂഖിന് പോലീസ് നല്‍കിയ നിര്‍ദ്ദേശം. താരം അത് കൃത്യമായി പാലിച്ചു. ഓരോ തവണയും സംസാരിക്കുമ്പോള്‍ കൃത്യമായ വാക്കുകള്‍ ഉപയോഗിക്കാനും സംഭാഷണം അവസാനിപ്പിക്കാനും ഷാരൂഖ് ഖാന്‍ ശ്രമിച്ചിരുന്നു. ''തിരിഞ്ഞ് നിന്ന് എനിക്കൊരുത്തനേയും പേടിയില്ലെന്ന് പറയാന്‍ മാത്രം മാച്ചോ അല്ല ഞാന്‍. എനിക്ക് നല്ല പേടി തോന്നിയിരുന്നു'' എന്നാണ് ഷാരൂഖ് ഖാന്‍ തന്നെ തന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്. ഷാരൂഖ് ഖാന്‍ അബു സലീമിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. നിങ്ങളുടെ ജോലിയില്‍ ഞാന്‍ ഇടപെടുന്നില്ല, അതുപോലെ എന്റെ ജോലിയില്‍ നിങ്ങളും ഇടപെടരുതെന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

Recommended Video

ആള് കൂടിയപ്പോൾ പ്രണവിനെ ഓടിച്ചുവിടുന്ന ചാക്കോച്ചൻ. വീഡിയോ വൈറൽ | FilmiBeat Malayalam
ഏത് സിനിമയില്‍ അഭിനയിക്കണം


''ഞാന്‍ പറഞ്ഞു, നിങ്ങളോട് ആരെയാണ് വെടിവെക്കേണ്ടത് എന്ന് ഞാന്‍ പറയുന്നില്ല. അതുപോലെ ഏത് സിനിമയില്‍ അഭിനയിക്കണമെന്ന് എന്നോട് നിങ്ങളും പറയരുത്'' എന്നാണ് ഷാരൂഖ് പറയുന്നത്. എന്തായാലും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്താതെ തന്നെ ആ പ്രശ്‌നം അവസാനിക്കുകയായിരുന്നു. അബു സലീം പിന്നീട് ഷാരൂഖ് ഖാനെ ശല്യം ചെയ്യാന്‍ വന്നില്ല. അതേസമയം 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാരൂഖ് ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രം പരാജയപ്പെട്ടതോടെ ഷാരൂഖ് ഖാന്‍ അഭിനയിത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു.

ഇപ്പോഴിതാ ഷാരൂഖ് ഖാന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പിന്നാലെ സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ ത്രീ, ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ എന്നിവയിലും ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. രണ്‍ബീര്‍ കപൂര്‍ ചിത്രം ബ്രഹ്‌മാസ്ത്രയിലും ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആറ്റ്‌ലി ആദ്യ ബോളിവുഡ് സിനിമ, രാജ്കുമാര്‍ ഹിറാനിയുടെ സിനിമ എന്നിവയും അണിയറയിലുണ്ട്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X