രണ്ട് കൊല്ലം കൂടിയേ ആയുസുള്ളൂവെന്ന് ഡോക്ടര്‍മാര്‍; മധുബാലയെ വീട്ടില്‍ കൊണ്ടുവിട്ട് പോയ കിഷോര്‍ കുമാര്‍

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മധുബാല. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന താരസുന്ദരി. കിഷോര്‍ കുമാര്‍ ആകട്ടെ ബോളിവുഡ് ചെവിയോര്‍ത്ത ഏറ്റവും മനോഹരമായ ശബ്ദങ്ങളിലൊന്നും. മധുബാലയുടെ ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നു. പിന്നീട് അസ്ഥിരമായ ബന്ധങ്ങളില്‍ മടുപ്പ് തോന്നിയ മധുബാല സെറ്റില്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സമയത്താണ് മധുബാലയും കിഷോര്‍ കുമാറും പ്രണയത്തിലാകുന്നത്.

ചല്‍തി ക നാം ഗഡി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് മധുബാലയും കിഷോര്‍ കുമാറും പരിചയത്തിലാകുന്നത്. ഹിറ്റായി മാറിയ നിരവധി പാട്ടുകളില്‍ ഒരുമിച്ചിട്ടുണ്ട് മധുബാലയും കിഷോര്‍ കുമാറും. ഒരുമിച്ച് അഭിനയിച്ച് മധുബാലയും കിഷോര്‍ കുമാറും പതിയെ പ്രണയത്തിലാവുകയായിരുന്നു. പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.

വിവാഹം

സ്വപ്‌നതുല്യമായിരുന്നു ആരാധകരെ സംബന്ധിച്ചും ആ വിവാഹം. ജനപ്രീയ ജോഡി ജീവിതത്തില്‍ ഒരുമിച്ചതോടെ എല്ലാവരും സന്തോഷിച്ചു. എന്നാല്‍ വിധി അവര്‍ക്കെതിരായിരുന്നു. മനോഹരമായി അവസാനിക്കേണ്ടിയിരുന്നു ആ പ്രണയകഥ പിന്നീടൊരു ദുരന്തമായി മാറുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

നേരത്തെ മധുബാലയും ദിലീപ് കുമാറും പ്രണയത്തിലായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. ഒമ്പത് വര്‍ഷത്തോളം പ്രണയിച്ച ഇരുവരും പിന്നീട് പിരിയുകയായിരുന്നു. പിന്നീടാണ് മധുബാല കിഷോര്‍ കുമാറുമായി പ്രണയത്തിലാകുന്നത്. കിഷോര്‍ കുമാറാകാട്ടെ റുമ ഗുഹ തക്കുര്‍ത്തയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ കിഷോറും മധുബാലയും അടുത്തു.

പ്രണയം

ഒരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ കിഷോര്‍ കുമാറിന്റേയും മധുബാലയുടേയും പ്രണയത്തെക്കുറിച്ച് മധുബാലയുടെ സഹോദരി മധുര്‍ ഭൂഷന്‍ മനസ് തുറന്നിരുന്നു. ഒരു പ്രണയത്തിന്റെ തകര്‍ച്ചയില്‍ നിന്നുമുള്ള രക്ഷയായിരുന്നു മധുബാലയെ സംബന്ധിച്ച് കിഷോറുമായുള്ള പ്രണയം എന്നായിരുന്നു സഹോദരി പറഞ്ഞത്. ദിലീപ് കുമാറിനെ മറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മധുബാല കിഷോറുമായി അടുത്തതെന്നാണ് സഹോദരി പറയുന്നത്.

കിഷോര്‍ കുമാറിന്റെ മനോഹരമായ ശബ്ദവും ചിരിപ്പിക്കാനുള്ള കഴിവുമായിരുന്നു മധുബാലയെ ആകര്‍ഷിച്ചതെന്നാണ് സഹോദരി പറയുന്നത്. 1960 ലായിരുന്നു മധുബാലയും കിഷോര്‍ കുമാറും വിവാഹിതരാകുന്നത്. മധുബാലയുടെ മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് കിഷോര്‍ കുമാര്‍ മതം മാറുകയും കരീം അബ്ദുള്‍ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. ഹിന്ദു മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും വിവാഹം നടന്നിരുന്നു. എന്നാല്‍ മധുബാലയെ അംഗീകരിക്കാന്‍ കിഷോര്‍ കുമാറിന്റെ കുടുംബം തയ്യാറായിരുന്നില്ല.

ആരോഗ്യസ്ഥിതി

വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞതും ഭര്‍തൃഗൃഹത്തിലെ പ്രശ്‌നങ്ങള്‍ മൂലം മധുബാല സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയിരുന്നു. മധുബാലയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നും അത് അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായതെന്നുമാണ് സഹോദരി പറയുന്നത്. അധികം വൈകാതെ തന്നെ കിഷോറും മധുബാലയും ലണ്ടനിലേക്ക് പോവുകയായിരുന്നു. അവിടെ വച്ച് മധുബാലയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. മധുബാലയുടെ ഹൃദയത്തിന് ചില തകരാറുകളുണ്ടായിരുന്നു.

ആരോഗ്യസ്ഥിതി താരത്തെ തളര്‍ത്തി. മധുബാലയ്ക്ക് ഡോക്ടര്‍മാര്‍ നല്‍കിയത് രണ്ട് വര്‍ഷമായിരുന്നു. പിന്നാലെ ഇരുവരും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മധുബാലയെ കിഷോര്‍ കുമാര്‍ മധുബാലയുടെ അച്ഛന്റെ വീട്ടില്‍ കൊണ്ടു വിടുകയായിരുന്നു പിന്നീട്. താരത്തിന് ചികിത്സയും പരിചരണവും വേണമെന്നും തന്റെ തിരക്കിട്ട ജീവിതത്തിനിടെ താരത്തെ പരിചരിക്കാന്‍ സമയമുണ്ടാകില്ലെന്നുമായിരുന്നു കിഷോര്‍ കുമാര്‍ പറഞ്ഞത്.

Recommended Video

Dr. Robin Dance: ഇത് ദിൽഷക്കുള്ള മറുപടിയോ?കൊയിലാണ്ടിയിൽ ആടി തിമിർത്ത് റോബിൻ | *BiggBoss
വീട്ടില്‍ കൊണ്ടു വിട്ടു


''അതിന് ശേഷം കിഷോര്‍ ഭയ്യ അവളെ ഞങ്ങളുടെ വീട്ടില്‍ കൊണ്ടു വിട്ടു. അവള്‍ക്ക് സുഖമില്ലെന്നും പരിചരണം വേണമെന്നും പറഞ്ഞു. തനിക്ക് യാത്രകളും ജോലിത്തിരക്കുമുള്ളതിനാല്‍ അവളെ പരിചരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാന്‍ പരമാവധി ശ്രമിച്ചു, ലണ്ടനില്‍ കൊണ്ടു പോയി, പക്ഷെ ഡോക്ടര്‍മാര്‍ പറയുന്നത് അവള്‍ രക്ഷപ്പെടില്ലെന്നാണ്, എന്താണ് എന്റെ തെറ്റ് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്'' മധുബാലയുടെ സഹോദരി പറയുന്നു.

തന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ മധുബാല ആഗ്രഹിച്ച് ഭര്‍ത്താവ് അരികിലുണ്ടാകണം എന്ന് മാത്രമായിരുന്നുവെന്നും സഹോദരി ഓര്‍ക്കുന്നുണ്ട്. അതിനായി പുതിയ വീടും വാങ്ങി മധുബാല. എന്നാല്‍ കടല്‍ക്കരയിലെ വലിയ വീട്ടില്‍ അവള്‍ ഒറ്റയ്ക്കായിരുന്നു. കടല്‍ക്കാറ്റും മധുബാലയുടെ ആരോഗ്യത്തെ വഷളാക്കിയെന്നും സഹോദരി പറയുന്നുണ്ട്. ഇതോടെ മധുബാല തന്റെ വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇത് ഭര്‍ത്താവില്‍ നിന്നുമുള്ള അകലം കൂട്ടുക മാത്രമേ ചെയ്തുള്ളൂ.

മധുബാലയെ കാണാന്‍ കിഷോര്‍ കുമാര്‍ വീട്ടിലേക്ക് വരുന്നതും കുറഞ്ഞുവെന്നാണ് സഹോദരി പറയുന്നത്. ഞാന്‍ വന്നാല്‍ എന്നെ കണ്ട് നീ കരയുമെന്നായിരുന്നു അദ്ദേഹം മധുബാലയോട് പറഞ്ഞിരുന്നത്. നിനക്ക് വേണ്ടത് വിശ്രമമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവള്‍ ചെറുപ്പമായിരുന്നു. അസൂയ തോന്നുന്നത് സ്വാഭാവികമായിരുന്നു. ഉപേക്ഷിക്കപ്പെട്ടുവെന്ന തോന്നലാണ് അവളെ കൊന്നതെന്നാണ് സഹോദരി പറയുന്നത്.

ഒരുപക്ഷെ, അവസാനത്തെ യാത്ര പറച്ചിലിന്റെ വേദന കുറയ്ക്കാന്‍ വേണ്ടിയായിരിക്കാം കിഷോര്‍ കുമാര്‍ അകന്നു പോയതെന്ന് സഹോദരി പറയുന്നുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത് പോലെ ഒരിക്കലും കിഷോര്‍ കുമാര്‍ മധുബാലയോട് മോശമായി പെരുമാറിയിരുന്നില്ലെന്നും അവളുടെ ചികിത്സയുടെ ചിലവ് മുഴുവന്‍ അദ്ദേഹം തന്നെയായിരുന്നു വഹിച്ചിരുന്നതെന്നും സഹോദരി പറയുന്നുണ്ട്.

More from Filmibeat

Read more about: madhubala മധുബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X