തട്ടിക്കൊണ്ടു പോയി, ബാത്ത് റൂമിലിട്ട് പൂട്ടി കാമുകന്‍; സര്‍ജറി പാളി, മുഖത്തെ എല്ലുകള്‍ നീരുവച്ചു: കൊയ്‌ന മിത്ര
ഒരുകാലത്ത് സിനിമാലോകത്ത് തിളങ്ങി നില്‍ക്കുകയും പിന്നീട് വിസ്മൃതിയിലേക്ക് മറയുകയും ചെയ്ത ഒരുപാട് താരങ്ങളുണ്ട്. കരിയറില്‍ നടത്തിയ തിരഞ്ഞെടുപ്പുകളും ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളുമൊക്കെ താരങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കാറുണ്ട്. വളരെ നല്ല രീതിയില്‍ പോകുന്ന കരിയറിനെ നശിപ്പിക്കാന്‍ ചിലപ്പോള്‍ ഒരൊറ്റ തീരുമാനത്തിന് സാധിച്ചേക്കും. അങ്ങനെ ജീവിതത്തിലെ വെല്ലുവിളികളെ മറി കടന്ന് കരിയര്‍ പടുത്തുയര്‍ത്തുകയും എന്നാല്‍ കരിയറില്‍ നടത്തിയൊരു തിരഞ്ഞെടുപ്പ് മൂലം വിസ്മൃതിയിലേക്ക് മറയുകയും ചെയ്ത താരമാണ് കൊയ്‌ന മിത്ര.
ഒരുകാലത്ത് ബോളിവുഡിലെ നിറ സാന്നിധ്യമായിരുന്നു കൊയ്‌ന. തന്റെ സൗന്ദര്യവും ഡാന്‍സ് മികവുമെല്ലാം കിയോനയെ താരമാക്കി മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നെല്ലാം അപ്രതക്ഷ്യയായി മാറിയ കൊയ്‌ന നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് തിരികെ വരുന്നത്. ബിഗ് ബോസിലൂടെയായിരുന്നു കൊയ്‌ന തിരിച്ചുവരവ് ശ്രമം നടത്തിയത്. ആ സമയത്ത് തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് കൊയ്‌ന മനസ് തുറന്നിരുന്നു.

തന്റെ കുട്ടിക്കാലത്ത് പല പ്രതിസന്ധികളും കൊയ്‌ന നേരിട്ടിരുന്നു. ഇതേക്കുറിച്ച് ഷോയിലെ ഒരു ടാസ്‌കിനിടെ സംസാരിക്കുകയായിരുന്നു കൊയ്‌ന. ''ഞാന്‍ വീട്ടില്‍ നിന്നും പോരുകയും ജോലി ചെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നത് വളരെ ചെറുപ്പത്തിലാണ്. എന്റെ മാതാപിതാക്കള്‍ ഒരിക്കലും ഞാന്‍ ബംഗാള്‍ വിടുന്നതിനെ അംഗീകരിച്ചിരുന്നില്ല. കുട്ടിക്കാലം മുതല്‍ക്കെ, എന്ത് ചെയ്താലും നാട്ടില്‍ നിന്ന് തന്നെ ചെയ്യണം എന്നായിരുന്നു അവര്‍ എന്നോട് പറഞ്ഞിരുന്നത്.'' കൊയ്‌ന പറയുന്നു.
പ്രണയത്തിലും കടുത്ത പ്രതിസന്ധികള്‍ കൊയ്‌നക്ക് നേരിടേണ്ടി വന്നിരുന്നു. കാമുകനില്‍ നിന്നും കൊയ്‌നയ്ക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതകളായിരുന്നു. തന്റെ ജീവിതത്തില്‍ വലിയ ട്രോമയായി മാറിയതായിരുന്നു ആ പ്രണയ ബന്ധമെന്നാണ് കൊയ്‌ന ഓര്‍ക്കുന്നത്. ഒരിക്കല്‍ ടര്‍ക്കിഷുകാരനായൊരു പൈലറ്റിനെ കിയോന പ്രണയിച്ചിരുന്നു. 2010 ലാണ് ഇറുവരും പിരിയുന്നത്. ബിഗ് ബോസില്‍ വച്ച് തന്റെ കാമുകനെക്കുറിച്ച് താരം മനസ് തുറന്നിരുന്നു.
കാമുകന്‍ വളരെയധികം പൊസസീവ് ആയിരുന്നുവെന്നാണ് കൊയ്‌ന പറയുന്നത്. കാമുകന്‍ തന്നെ ബാത്ത് റൂമില്‍ പൂട്ടിയിടുകയും ഇവന്റുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് കൊയ്‌ന പറയുന്നത്. താന്‍ ജോലി ചെയ്യുന്നതിനെ കാമുകന്‍ എതിര്‍ത്തിരുന്നുവെന്നാണ് കൊയ്‌ന പറയുന്നത്. ടര്‍ക്കിയിലുള്ള തന്റെ മാതാപിതാക്കളെ കാണാന്‍ കാമുകന്‍ നിര്‍ബന്ധഇച്ചു. തന്നെ ഉപേക്ഷിച്ചു പോകാതിരിക്കാന്‍ തന്റെ പാസ്‌പോര്‍ട്ട് കത്തിച്ചു കളയുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൊയ്‌ന പറയുന്നുണ്ട്.

അതേസമയം കൊയ്‌നയുടെ കരിയര്‍ തകര്‍ക്കുന്നത് ഒരൊറ്റ തീരുമാനമാണ്. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് 2010 ല്‍ കൊയ്‌ന പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നത്. എന്നാല്‍ അതിന് കൊയ്‌ന നല്‍കേണ്ടി വന്നത് വലിയ വിലയായിരുന്നു. 2013 ഓടെ പ്ലാസ്റ്റിക് സര്‍ജറിയുടെ പാര്‍ശ്വഫലങ്ങള്‍ താരത്തെ ബാധിച്ചു തുടങ്ങി. താരത്തിന്റെ മുഖത്തെ എല്ലുകള്‍ നീരുവെക്കാന്‍ തുടങ്ങി. ഡോക്ടര്‍മാരും കൊയ്‌നയെ കൈ വിട്ടു. വേദന സംഹാരികള്‍ക്കും പ്രാര്‍ത്ഥനയ്ക്കും മാത്രമേ ഇനി കൊയ്‌നയെ രക്ഷിക്കാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ചിരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്കായിരുന്നു കൊയ്‌ന ചെന്നു പതിച്ചത്.
2002 ല്‍ പുറത്തിറങ്ങിയ റോഡ് എന്ന ചിത്രത്തിലെ ഐറ്റം സോംഗിലൂടെയാണ് കൊയ്‌ന സിനിമയിലെത്തുന്നത്. പിന്നീട് തമിഴ് ചിത്രം ദൂളിലും ഐറ്റം ഡാന്‍സിലെത്തി. തുടര്‍ന്ന് മുസാഫിര്‍, ഇന്‍സാന്‍, അപ്‌ന സപ്‌ന മണി മണി, ഹേ ബേബി, അഗര്‍, അനാമിക, അയന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് കൊയ്‌ന.


Click it and Unblock the Notifications