ആരോ പിടിച്ചു തള്ളി, ഞങ്ങളാകെ ഭയന്നു വിറച്ചു! പ്രേതാനുഭവം വെളിപ്പെടുത്തി കൃതി സനോണ്‍

പ്രേതവും ഭൂതവുമൊക്കെ ഭാവന സൃഷ്ടികളാണെങ്കിലും കഥകളിലും സിനിമകളിലുമെല്ലാം പ്രേതത്തിനും ഭൂതത്തിനുമാക്കെ വലിയ സ്ഥാനമുണ്ട്. ഹൊറര്‍ എന്നത് ഒരുപാട് ആരാധകരുള്ള ഴോണറുകളിലൊന്നാണ്. ബോളിവുഡില്‍ ഹൊറര്‍ വിഭാഗത്തിലായി ഓരോ വര്‍ഷവും നിരവധി സിനിമകള്‍ പുറത്തിറങ്ങാറുണ്ട്. ഓണ്‍ സ്‌ക്രീനില്‍ പ്രേതകഥ പറയുന്ന താരങ്ങളില്‍ പലരും തങ്ങള്‍ക്കും ജീവിതത്തില്‍ പ്രേതാനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി പറഞ്ഞിട്ടുണ്ട്. യുവനടി കൃതി സനോണും ഒരിക്കല്‍ തന്റെ പ്രേതാനുഭവം വെളിപ്പെടുത്തിയിരുന്നു.

2014 ല്‍ പുറത്തിറങ്ങിയ ഹീറോപന്തി എന്ന സിനിമയിലൂടെയായിരുന്നു കൃതിയുടെ അരങ്ങേറ്റം. പിന്നീട് ബറേലി കി ബര്‍ഫി, ലുക്കാ ചുപ്പി, ദില്‍വാലെ, ഹൗസ്ഫുള്‍ 4, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മിമിയിലെ പ്രകടനത്തിലൂടെ നിരവധി പേരില്‍ നിന്നും പ്രശംസ നേടുകയും ചെയ്തു കൃതി. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമില്ലാതെ കടന്നു വന്ന താരമാണ് കൃതി സനോണ്‍. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ദില്‍വാലെ

2015 ല്‍ പുറത്തിറങ്ങിയ രോഹിത് ഷെട്ടിയുടെ സിനിമയായ ദില്‍വാലെയുടെ ചിത്രീകരണത്തിനിടെയായിരുന്നു കൃതിയുടെ പ്രേതാനുഭവം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തറന്നത്. ''എന്‍്‌റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് അവളുടെ മുറിയില്‍ എന്തോ അസ്വാഭാവികമായ സാന്നിധ്യം അനുഭവപ്പെടുകയായിരുന്നു. നോക്കുമ്പോള്‍ ബോഡി ലോഷന്റെ ബോട്ടില്‍ വീണു കിടക്കുകയായിരുന്നു. അതെടുത്ത് പഴയ സ്ഥലത്ത് തന്നെ വച്ചു. പക്ഷെ അത് വീണ്ടും വീണു. ടേബിള്‍ അനങ്ങുക പോലും ചെയ്്തിരുന്നില്ല. കാറ്റുമുണ്ടായിരുന്നില്ല'' കൃതി പറയുന്നു.

പിടിച്ച് തള്ളി

''രാത്രി ആരോ അവളെ പിടിച്ച് തള്ളുന്നതായി അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് ഞങ്ങളെല്ലാം പേടിച്ചു പോയത്'' കൃതി പറയുന്നു. ഷാരൂഖ് ഖാനും കജോളും പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു ദില്‍വാലെ. ചിത്രത്തില്‍ വരുണ്‍ ധവാനായിരുന്നു മറ്റൊരു നായകന്‍. അക്ഷയ് കുമാര്‍ നായകനായ ബച്ചന്‍ പാണ്ഡെയാണ് കൃതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പ്രഭാസിനൊപ്പം അഭിനയിക്കുന്ന ആദിപുരുഷാണ് പുതിയ സിനിമ. സെയ്ഫ് അലി ഖാനാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. പിന്നാലെ വരുണ്‍ ധവാനൊപ്പം അഭിനയിക്കുന്ന ഭേഡിയയും അണിയറയിലുണ്ട്.

മിമിയുടെ വിജയം

ബറേലി കി ബര്‍ഫിയില്‍ അഭിനയിച്ചതിന് ശേഷം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതിനെക്കുറിച്ചും കൃതി മനസ് തുറന്നിരുന്നു ഒരിക്കല്‍. ''എനിക്ക് വന്നിരുന്നതില്‍ 99 ശതമാനം സിനിമകളും ചെറു പട്ടണങ്ങളില്‍ നടക്കുന്ന ഒരേ പോലത്തെ കഥകളായിരുന്നു. പക്ഷെ ഇപ്പോള്‍ എന്ത് തരത്തിലുള്ള സിനിമയാണ് നിങ്ങള്‍ക്ക് ചെയ്യേണ്ടതെന്ന് ചോദിച്ചു തുടങ്ങി. ഈ വര്‍ഷത്തിന് മുമ്പ് അത് വളരെ അപൂര്‍വ്വമായിരുന്നു. എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് പറയാന്‍ പറ്റുന്നുണ്ട് ഇപ്പോള്‍. എനിക്ക് ഗ്രേ ക്യാരക്ടര്‍ ചെയ്യണമെന്നൊക്കെ പറയാന്‍ സാധിക്കുന്നുണ്ട്. ഇതൊരു നല്ല മാറ്റമാണ്'' എന്നാണ് മിമിയുടെ വിജയത്തിന് ശേഷം കൃതി പറഞ്ഞത്.

ആദിപുരുഷ്

തെലുങ്കിലൂടെയായിരുന്നു കൃതിയുടെ സിനിമാ അരങ്ങേറ്റം. മഹേഷ് ബാബു ചിത്രം 1 ആയിരുന്നു ആദ്യ സിനിമ. പിന്നീട് ഹീറോപന്തിയിലൂടെ ബോളിവുഡിലെത്തുകയായിരുന്നു. തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള കൃതി സ്ത്രീ, കലങ്ക് എന്നീ സിനിമകളിലെ ഡാന്‍സ് നമ്പറുകളിലൂടേയും കയ്യടി നേടിയിട്ടുണ്ട്. ബറേലി കി ബര്‍ഫിയാണ് കൃതിയിലെ അഭിനേത്രിയെ വെളിവാക്കുന്നത്. ടൈറ്റില്‍ റോളിലെത്തിയ മിമി വലിയ വിജയമായി മാറുകയും കൃതിയുടെ പ്രകടനം കയ്യടി നേടുകയും ചെയ്്തു. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ നേടിയ താരമാണ് കൃതി. അതേസമയം കൃതിയുടെ പാതയിലൂടെ സഹോദരി നുപൂര്‍ സനോണും സിനിമയിലെത്തിയിരിക്കുകയാണ്. പ്രതീക്ഷയോടെയാണ് കൃതിയെ സിനിമാ ലോകം കാണുന്നത്.

Read more about: kriti sanon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X