കണ്ടാല്‍ ഭ്രാന്താകും! ബിപാഷയുടെ മാറിടത്തെ പപ്പായയോട് ഉപമിച്ച് കെആര്‍കെ; വായടപ്പിച്ച സൊനാക്ഷി

വിവാദ നായകനാണ് കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ചു പോലും മോശം പ്രസ്താവനകളും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചും കെആര്‍കെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. നടിമാര്‍ക്കെതിരെയുള്ള മോശം പരാര്‍ശങ്ങളുടെ പേരിലും പലപ്പോഴും കെആര്‍കെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. തിരിച്ചടികള്‍ നേരിടേണ്ടി വന്നാലും തന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ കെആര്‍കെ ഒരുക്കമായിട്ടില്ല.

ബോളിവുഡിലെ മുന്‍നിര താരങ്ങളായ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, സൊനാക്ഷി സിന്‍ഹ തുടങ്ങി പലരേയും ലക്ഷ്യം വച്ചു കൊണ്ട് അധിക്ഷേപകരമായ ട്വീറ്റുകളും പ്രതികരണങ്ങളും നടത്തിയിട്ടുണ്ട് കെആര്‍കെ. അത്തരത്തില്‍ ഒരിക്കല്‍ നടി ബിപാഷ ബസുവിനെതിരെ നടത്തിയ അശ്ലീല പരാമര്‍ശം വിവാദമായി മാറിയിരുന്നു.

Bipasha Basu

2012 ലായിരുന്നു സംഭവം. ട്വിറ്ററില്‍ പപ്പായ പഴത്തിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ''ബിപാഷ എന്ന പാട്ടിലെ ബിപാഷയുടെ അത്ര വലുപ്പമുണ്ട് ഇതിനെന്ന്'' എന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. ബിപാഷയുടെ ഐറ്റം സോംഗിനെ കളിയാക്കുകയായിരുന്നു കെആര്‍കെയുടെ ഉദ്ദേശം. പിന്നാലെ താരത്തിന്റെ ഈ അശ്ലീല പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. വിവാദമായതോടെ മുമ്പ് ചെയ്തതു പോലെ കെആര്‍കെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍ വിവാദം അവിടെ അവസാനിച്ചില്ല. കുറച്ച് നാളുകള്‍ക്ക് ശേഷം കെആര്‍കെ വീണ്ടും ട്വീറ്റുമായെത്തി. ''ജോഡി ബ്രേക്കേഴ്സിലെ ബിപാഷ എന്ന പാട്ടില്‍ ബിപാഷ തന്റെ മാറിടം ഇളക്കുന്നത് കാണുമ്പോള്‍ എനിക്ക് ഭ്രാന്ത് പിടിക്കും'' എന്നായിരുന്നു ഇത്തവണ കെആര്‍കെയുടെ ട്വീറ്റ്. മുമ്പത്തേതില്‍ നിന്നും ഒരുപടി കൂടി കുടുതലായിരുന്നു ഇത്തവണത്തെ കെആര്‍കെയുടെ പ്രതികരണം. ഇതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു ബിപാഷ ചെയ്തത്.

സമാനമായി മാറിയ മറ്റൊരു വിവാദം നടക്കുന്നത് 2014 ലാണ്. ബോളിവുഡിലെ നായികമാരില്‍ ആര്‍ക്കാണ് ഏറ്റവും വലിയ പിന്‍വശമുള്ളതെന്ന് സോഷ്യല്‍ മീഡിയയോട് റേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു അന്ന് കെആര്‍കെ ചെയ്തത്. പരിനീതി ചോപ്ര, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിന്‍ഹ എന്നിവര്‍ക്കിടയിലായിരുന്നു കെആര്‍കെ മത്സരം നടത്തിയത്.

Bipasha Basu

ഇന്ന് കെആര്‍കെയ്ക്ക് ചുട്ട മറുപടി നല്‍കിക്കൊണ്ട് സൊനാക്ഷി സിന്‍ഹ രംഗത്തെത്തി. ''പ്ലീസ് റേറ്റ് ദിസ്, കമാല്‍ ആര്‍ ഖാന്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന, സ്ഥല നഷ്ടമുണ്ടാക്കുന്ന ആളും നാല് തവണ കരണത്തടിച്ച് തലകീഴായി കെട്ടിത്തൂക്കപ്പെടേണ്ട ആളാണെന്ന് തോന്നുന്നുവെങ്കില്‍'' എന്നായിരുന്നു കെആര്‍കെയ്ക്ക് സൊനാക്ഷി നല്‍കിയ മറുപടി. സൊനാക്ഷി സിന്‍ഹയ്ക്ക് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് അന്ന് രംഗത്തെത്തിയത്.

നടനും ബിഗ് ബോസ് താരവുമാണ് കെആര്‍കെ. യൂട്യൂബ് ചാനലിലൂടേയും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അതേസമയം മോഡലിംഗിലൂടെ സിനിമയിലെത്തിയ നടിയാണ് ബിപാഷ ബസു. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയില്ലാതെയാണ് ബിപാഷ കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. ഇന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ബിപാഷ.

More from Filmibeat

Read more about: bipasha basu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X