തുടയില്‍ തടവി, എന്റെ കന്യകാത്വം നഷ്ടമാവുകയാണെന്ന് മനസിലായി; രണ്ട് വര്‍ഷം ലൈംഗികമായി ചൂഷണം ചെയ്തു!
ബോളിവുഡിനെ ഞെട്ടിക്കുന്നതായിരുന്നു നടി കുബ്ര സെയ്തിന്റെ വെളിപ്പെടുത്തല്‍. സേക്രഡ് ഗെയിംസിലൂടെ താരമായി മാറിയ കുബ്ര പിന്നീട് സുല്‍ത്താന്‍, ജവാനി ജാനെമന്‍, ഗല്ലി ബോയ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒടിടി സീരീസുകളിലും സജീവമാണ് കുബ്ര. തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ചായിരുന്നു ഒരിക്കല്‍ കുബ്ര തുറന്നു പറഞ്ഞത്.
തന്റെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തം എന്നാണ് സംഭവത്തെക്കുറിച്ച് കുബ്ര പഞ്ഞത്. തന്റെ കുടുംബസുഹൃത്തില്‍ നിന്നുമുണ്ടായ ലൈംഗിക ചൂഷണത്തെക്കുറിച്ചായിരുന്നു കുബ്രയുടെ വെളിപ്പെടുത്തല്‍. ഓപ്പണ്‍ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയര്‍ എന്ന തന്റെ പുസ്തകത്തിലൂടെയായിരുന്നു താരത്തിന്റെ വെല്‍പ്പെടുത്തല്‍. കൗമാരകാലത്തുണ്ടായ അതിക്രമത്തെക്കുറിച്ചായിരുന്നു കുബ്ര തുറന്നു പറഞ്ഞത്. സംഭവത്തെക്കുറിച്ച് അമ്മയോട് പോലും പറയാന്‍ താന്‍ വര്‍ഷങ്ങളെടുത്തുവെന്നാണ് കുബ്ര പറഞ്ഞത്.

സംഭവം നടക്കുമ്പോള്‍ കുബ്രയ്ക്ക് 17 വയസായിരുന്നു. തന്റെ കുടുംബം മാലാഖയെ പോലെ കണ്ടിരുന്നയാളായിരുന്നു അയാളെന്നും കുബ്ര പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കുടുംബത്തെക്കുറിച്ച് ഓര്‍ത്താണ് താന്‍ അന്ന് മിണ്ടാതിരുന്നതെന്നും കുബ്ര പറഞ്ഞിരുന്നു താനുമായും സഹോദരന്‍ ഡാനിഷുമായി സൗഹൃദം സ്ഥാപിച്ച ശേഷം രണ്ടര വര്‍ഷത്തോളം തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കുബ്രയുടെ വെളിപ്പെടുത്തല്‍. മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലൂടെ ഈയ്യടുത്ത് കയ്യടി നേടിയ നടനാണ് ഡാനിഷ്.
എന്നാല്‍ അതിക്രമിയുടെ പേര് വെളിപ്പെടുത്താന്‍ കുബ്ര തയ്യാറായില്ല. പകരം ഇയാളെ എക്‌സ് എന്നാണ് കുബ്ര പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. അയാള്‍ തന്നെ തുറന്ന് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും കുബ്ര പറയുന്നുണ്ട്. തന്റെ കുടുംബം സാമ്പത്തിക പ്രശ്നങ്ങള്‍ നേരിട്ടിരുന്ന സമയത്ത് അയാള്‍ അമ്മയെ സഹായിച്ചിരുന്നു. അങ്ങെയാണ് കുടുംബത്തിന്റെ വിശ്വാസം നേടിയതെന്നുമാണ് കുബ്ര പറഞ്ഞത്.
''പണം കിട്ടയതിന്റെ ആശ്വാസത്തിലായിരുന്നു അമ്മ. ആ സമയം ഞാന്‍ കാറിന്റെ പിന്‍വശത്തായിരുന്നു. അപ്പോള്‍ മിസ്റ്റര്‍ എക്സ്, എന്റെ അങ്കിള്‍ അല്ലാതായി കഴിഞ്ഞിരുന്ന, എന്റെ തുടയില്‍ തടവി. ഞാനാകെ മരവിച്ചിരുന്നു പോയി.'' എന്നാണ് കുബ്ര പറയുന്നത്. അതേമയം അയാള്‍ വീട്ടില്‍ വരുന്നത് പതിവായി. അമ്മ അയാള്‍ക്ക് വേണ്ടി ഭക്ഷണമുണ്ടാക്കുകയും സംസാരിച്ചിരിക്കുകയും ചെയ്യുമായിരുന്നുവെന്നും കുബ്ര പറയുന്നു. കൂടാതെ അയാള്‍ അമ്മയുടെ മുന്നില്‍ വച്ച് തന്നെ എന്റെ കവിളില്‍ ചുംബിച്ചു കൊണ്ട് നീ എന്റെ പ്രിയപ്പെട്ട കുഞ്ഞാണ് കുബ്രാട്ടിയെന്ന് പറയുമായിരുന്നുവെന്നും കുബ്ര പറയുന്നുണ്ട്. ആ സമയം, അസ്വസ്ഥത തോന്നുമായിരുന്നുവെങ്കിലും താന്‍ മിണ്ടാതിരിക്കുമായിരുന്നുവെന്നാണ് കുബ്ര പറയുന്നത്.

''സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പക്ഷെ അതായിരുന്നു സംഭവിച്ചു കൊണ്ടിരുന്നത്. ഞാന്‍ നിലവിളിക്കണമായിരുന്നു. പക്ഷെ എനിക്ക് സാധിച്ചില്ല. ഞാന്‍ സഹായത്തിനായി ഓടണമായിരുന്നു. പക്ഷെ ഞാന്‍ ഞെട്ടിത്തരിച്ച് നിന്നു പോയി. ചുംബനം വളര്‍ന്നു. ഇതാണ് എനിക്ക് വേണ്ടതെന്നും എനിക്ക് സന്തോഷം ലഭിക്കുമെന്നും അയാള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. പിന്നെ അയാള്‍ തന്റെ പാന്റ്സ് അഴിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വ്യക്തമായിരുന്നില്ല. പക്ഷെ എനിക്കെന്റെ കന്യകാത്വം നഷ്ടമാവുകയാണെന്ന് മനസിലായിരുന്നു. വലിയ കാര്യമായിരുന്നു. എന്റെ വലിയ നാണക്കേടുണ്ടാക്കുന്ന രഹസ്യവുമായിരുന്നു'' കുബ്ര വെളിപ്പെടുത്തി.
എന്നാല്‍ അന്നൊന്നും അമ്മയ്ക്ക് താന്‍ കടന്നു പോയ അവസ്ഥയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് കുബ്ര പറയുന്നത്. നാളുകള്‍ക്ക് ശേഷം ഷാര്‍ജയിലേക്ക് പോകാനുള്ള അവസരം കിട്ടിയപ്പോള്‍ താന്‍ അതില്‍ ചാടി വീഴുകയായിരുന്നുവെന്നും കുബ്ര പറയുന്നു. താരത്തിന്റെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ നേരിട്ട അനുഭവം കുബ്ര അമ്മയോട് വെളിപ്പെടുത്തുന്നത്. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ അമ്മ തന്നോട് മാപ്പ് ചോദിച്ചുവെന്നും കുബ്ര പറയുന്നുണ്ട്.


Click it and Unblock the Notifications











