ചിലര്‍ എന്നോട് മിണ്ടാതെ ചേച്ചിയോട് മാത്രം സംസാരിക്കും! പിണങ്ങി പിരിഞ്ഞ് ലതയും ആശയും

ഇന്ത്യന്‍ സംഗീത ലോകത്തിലെ വാനമ്പാടിയാണ് ലതാ മങ്കേഷ്‌കര്‍. ആരാധകലക്ഷങ്ങളുടെ പ്രിയപ്പെട്ട ലതാ ദീ ഇനി മുതല്‍ സംഗീതത്തില്‍ വിശ്രമിക്കും. ശരീരം ഓര്‍മ്മയാകുമ്പോവും ആ ശ്ബ്ദം നമ്മുടെ സന്തോഷങ്ങള്‍ക്കും വിരഹങ്ങള്‍ക്കും നിരാശയ്ക്കും പ്രതീക്ഷ്‌ക്കും കൂട്ടുവരും. ലതാ മങ്കേഷ്‌കര്‍ എന്ന പേരിനൊപ്പം തന്നെ ആരാധകര്‍ ചേര്‍ത്തു പറയുന്ന പേരാണ് ആശാ ഭോസ്ലെ എന്നത്. സംഗീത ലോകത്തെ പകരംവെക്കാനില്ലാത്ത ഇതിഹാസ ഗായികമാരായ സഹോദരിമാര്‍. കുട്ടിക്കാലം മുതല്‍ വേര്‍പിരിക്കാനാകാത്ത വിധം പരസ്പരം സ്‌നേഹിച്ചിരുന്ന സഹോദരിമാര്‍. ഇന്ന് മരണം വന്ന് ഒരാളേയും കൊണ്ടു പോകുമ്പോള്‍ ആശാ തായ് ഏകയാണ്.

ചെറുപ്പം മുതലേ എന്നും ആശയേയും ലതയേയും ഒരുമിച്ചേ കണ്ടിട്ടുള്ളൂ. സ്‌കൂളിലേക്ക് ആശ പോയിരുന്നത് ചേച്ചി ലതയുടെ കരം പിടിച്ചു കൊണ്ടായിരുന്നു. ഒരിക്കല്‍ ലത ആശയെ സ്‌കൂളില്‍ കൊണ്ടു വിടുന്നത് ഒരു അധ്യാപിക തടഞ്ഞതോടെ പഠനം തന്നെ ഉപേക്ഷിച്ചിട്ടുണ്ട് ലത. എന്നാല്‍ ഈ സഹോദരിമാര്‍ ഒരിക്കല്‍ അകന്നു. പരസ്പരം മത്സരിച്ചു. എന്തിന് ഏറെ, മുഖത്ത് നോക്കുക പോലും ചെയ്യാതെ വന്നു. കാലാന്തരത്തില്‍ സഹോദരിമാര്‍ വീണ്ടും ഒരുമിക്കുകയുണ്ടായെങ്കിലും ആരാധകര്‍ ഇന്നും മറന്നിട്ടുണ്ടാകില്ല ആ പിണക്കത്തിന്റെ കഥകള്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

ലത എതിര്‍ത്തിരുന്നു

അച്ഛന്റെ മരണത്തെ തുടര്‍ന്ന് 14-ാം വയസിലാണ് കുടുംബത്തിന്റെ ഉത്തരവാദിത്തം ലത ഏറ്റെടുക്കുന്നത്. അനിയത്തിയില്‍ നിന്നും അതേ ഉത്തരവാദിത്തം തന്നെ ലതയും ആഗ്രഹിച്ചിരുന്നു. എന്നാല്‍ എന്നും സ്വന്തം പാതയിലൂടെ മാത്രം സഞ്ചിരിച്ചിട്ടുള്ള ആശ ആ വഴി സ്വീകരിച്ചില്ല. തന്റെ 16-ാം വയസില്‍ 31 കാരനായ ഗണ്‍പത്‌റാവു ഭോസ്ലെയെ വിവാഹം കഴിക്കുകയായിരുന്നു ആശ. ആ ബന്ധത്തിന് പക്ഷെ ലത എതിരായിരുന്നു. തങ്ങളുടെ ബന്ധത്തെ ലത എതിര്‍ത്തിരുന്നുവെന്ന് ആശ തന്നെ പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ആശയുടെ വിവാഹത്തിന് താന്‍ അനുകൂലമായിരുന്നില്ലെന്ന് ലത തന്നേയും പിന്നീട് പറഞ്ഞിട്ടുണ്ട്. ''അദ്ദേഹം അവളെ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത് വിലക്കി. ഞങ്ങള്‍ സഹോദരിമാര്‍ കാണുന്നതും അദ്ദേഹം നിര്‍ത്തി'' എന്നായിരുന്നു ലത അഭിമുഖത്തില്‍ പറഞ്ഞത്. ആശയും ഭര്‍ത്താവും പിരിഞ്ഞുവെങ്കിലും സഹോദരിമാര്‍ ഒരുമിക്കാന്‍ പിന്നേയും സമയമെടുത്തു.

തലവേദന

കരിയറില്‍ ലത മറ്റെല്ലാവരേക്കാളും ഉയരത്തില്‍ എത്തിയപ്പോഴും ആശ തന്റെ സ്ട്രഗ്ലിംഗ് കാലത്തിലൂടെ കടന്നു പോവുകയായിരുന്നു. ആശയുടേയും ലതയുടേയും പിണക്കം അക്കാലത്ത് പല സംഗീതസംവിധായര്‍ക്കും തലവേദനയായി മാറുകയായിരുന്നു. 1998 ല്‍ പുറത്തിറങ്ങിയ സാസ് എന്ന സിനിമ ഇരുവരേയും കുറിച്ചുള്ളതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിനെതിരെ വിമര്‍ശനുവമായി ആശ രംഗത്ത് എത്തുകയും ചെയ്തിരുന്നു. രണ്ട് സ്ത്രീകളുടെ ജീവിതത്തിലെ ഒന്നോ രണ്ടോ സംഭവങ്ങളെടുത്ത് വലുതാക്കി കാണിച്ച് മൂന്ന് മണിക്കൂറുള്ളൊരു സിനിമയാക്കുക എന്നത് വെറും സമയം കളയലാണെന്നായിരുന്നു ആശ പറയുന്നത്. എന്തായാലും കാലന്തരത്തില്‍ ഇരുവരും വീണ്ടും ഒരുമിച്ചു.

വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് ആശ

എന്നാല്‍ പിന്നീടൊരു അഭിമുഖത്തില്‍ സഹോദരിമാര്‍ക്കിടയില്‍ വഴക്കുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് ആശ രംഗത്ത് എത്തിയിരുന്നു. ''അവര്‍ എന്റെ സഹോദരിയും ഏറ്റവും പ്രിയപ്പെട്ട ഗായികയുമാണ്. ആളുകള്‍ കഥകളുണ്ടാക്കുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ രക്ത ബന്ധം ശക്തമാണ്. ചിലപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നാല്‍ ചിലര്‍ എന്നോട് മിണ്ടാതെ അവരോട് മാത്രമായിരിക്കും സംസാരിക്കുക. തങ്ങളുടെ വിശ്വാസ്യത കാണിക്കാന്‍ വേണ്ടി. പിന്നീട് ഞാനും ചേച്ചിയും അത് പറഞ്ഞ് ചിരിക്കുമായിരുന്നു'' എന്നാണ് ആശ പറഞ്ഞത്.

Recommended Video

നവ്യ വിളിച്ചു ആകെ ചടപ്പായിപ്പോയി..വീട്ടിൽ ഒരു വിലയും ഇല്ല..DHYAN REVEALS | Filmibeat Malayalam
മരണം

ജനുവരി എട്ടിന് കൊവിഡ് ബാധിതയായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു ലതാ മങ്കേഷ്‌കറിനെ. ന്യൂമോണിയ ബാധിച്ചതോടെ ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.

More from Filmibeat

Read more about: lata mangeshkar asha bhosle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X