ഭക്തിഗാനം പോലൊരു പാട്ടിനെ ഓര്‍ഗാസം കാണിച്ച് ദുസ്വപ്‌നമാക്കി! കരണിനും കിയാരയ്ക്കുമെതിരെ ലതയുടെ കുടുംബം

രാജ്യത്തെയാകെ സങ്കടത്തിലാക്കിയ വാര്‍ത്തയാണ് ഭാരതത്തിന്റെ വാനമ്പടാ ലതാ മങ്കേഷ്‌കറുടെ മരണം. കൊവിഡ് ബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്നു ലത. സംഗീത ലോകത്തെ ഇതിഹാസത്തെ അവസാന നോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി ബോളിവുഡിലെ മുന്‍ നിര താരങ്ങളെല്ലാം ശിവജി പാര്‍ക്കിലെത്തിയിരുന്നു. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ ബോളിവുഡിന്റെ തലമുറകള്‍ തന്നെ ഇതിഹാസത്തിന് വിട ചൊല്ലനെത്തിയിരുന്നു. ലതാ ദിയുടെ മൃതദേഹത്തിന് അരികില്‍ നിന്നു കൊണ്ട് പ്രാര്‍ത്ഥിക്കുന്ന ഷാരൂഖ് ഖാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

എന്നും എല്ലാവരോടും വാത്സല്യത്തോടെ മാത്രമാണ് ലതാ മങ്കേഷ്‌കര്‍ സംസാരിച്ചിട്ടുള്ളത്. എന്നാല്‍ ലതയുടെ കുടുംബം ഒരിക്കല്‍ കരണ്‍ ജോഹറിനോടും കിയാര അദ്വാനിയോടും പൊട്ടിത്തെറിക്കുകയുണ്ടായിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയില്‍ കിയാരേയും വിക്കി കൗശലിനേയും നായികയും നായകനുമാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രമുണ്ടായിരുന്നു. ഈ ചിത്രത്തില്‍ കിയാരയുടെ ഒരു രംഗമാണ് ലതയുടെ കുടുംബം കരണിനെതിരെ തിരിയാന്‍ കാരണമായത്.

കുടുംബത്തെ ചൊടിപ്പിക്കുകയായിരുന്നു

ലത മങ്കേഷ്‌കര്‍ പാടി ഹിറ്റാക്കിയൊരു പാട്ടിന്റെ പശ്ചാത്തലത്തില്‍ കിയാരയുടെ കഥാപാത്രത്തിന്റെ ഓര്‍ഗാസം ആയിരുന്നു രംഗം. ഇത് ലതയുടെ കുടുംബത്തെ ചൊടിപ്പിക്കുകയായിരുന്നു. രംഗത്തിനെതിരെ പ്രസ്താവനയിറക്കി കൊണ്ടായിരുന്നു കുടുംബത്തിന്റെ പ്രതികരണം. ''ഏഷ്യയിലെ തന്നെ ഏറ്റവും മനോഹരമായ ശബ്ദത്തിലുള്ള ഭക്തിഗാനം പോലൊരു പാട്ട് എന്തിനാണ് തന്റെ നായികയുടെ ഓര്‍ഗാസം കാണിക്കാന്‍ വേണ്ടി അദ്ദേഹം ഉപയോഗിച്ചത്. തന്റെ പാട്ടിനെ ഇങ്ങനെ വികൃതമായി അവതരിപ്പിക്കുന്നതിനെക്കുറിച്ച് അവരോട് പറഞ്ഞ് ഈ പ്രായത്തില്‍ അവരുടെ മനസിനെ വേദനിപ്പിക്കുന്നില്ല. ഇങ്ങനൊരു അപമാനത്തിനായി എന്തിനാണ് കരണ്‍ ലതാ ദിദിയുടെ പാട്ട് ഉപയോഗിച്ചത്? കഭി ഖുഷി കഭി ഗമ്മിന് വേണ്ടി ഈ പാട്ട് റെക്കോര്‍ഡ് ചെയ്തപ്പോള്‍ കരണ്‍ എന്ത് സന്തുഷ്്ടനായിരുന്നു. ഞാനത് ഓര്‍ക്കുന്നുണ്ട്'' എന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്.

ദുസ്വപ്‌നമാക്കി

''തന്റെ സ്വപ്‌ന സാക്ഷാത്ക്കാരമാണെന്നായിരുന്നു അന്ന് കരണ്‍ പറഞ്ഞത്. ആ കരണ്‍ തന്നെ ആ പാട്ടിനെ ഇന്നൊരു ദുസ്വപ്‌നമാക്കിയിരിക്കുകയാണ്'' എന്നും അവര്‍ പറഞ്ഞു. അതേസമയം ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുന്നതിലേക്ക് കിയാര അദ്വാനിയെ സഹായിച്ച സിനിമയായിരുന്നു ലസ്റ്റ് സ്‌റ്റോറീസ്. കിയാരയുടെ സിനിമയും പ്രകടനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ബോളിവുഡിലെ യുവതാരമാണ് കിയാരയും വിക്കി കൗശലും. 2018 ജൂണിലായിരുന്നു ലസ്റ്റ് സ്‌റ്റോറീസ് പുറത്തിറങ്ങിയത്. അതേസമയം റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് കരണ്‍ ജോഹറിന്റെ പുതിയ സിനിമ. ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമാണ് ചിത്രത്തിലെ നായകനും നായികയും. പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

ഏറ്റവും വലിയ ഗായിക

ഇന്ത്യ കണ്ട ഏറ്റവും വലിയ ഗായികയാണ് ലത മങ്കേഷ്‌കര്‍. 13ാം വയസ്സില്‍ പിന്നണി ഗായികയായി എത്തിയ ലത മങ്കേഷ്‌കര്‍ 36 ഭാഷകളിലായി 40,000 ത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്. 'കിടി ഹസാല്‍' എന്ന മറാത്തി ചിത്രത്തില്‍ 'നാചു യാ ഗാഥേ', 'ഖേലു നാ മണി ഹാസ് ബാരി' എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. 1942 ലാണ് ഇത് പുറത്തിറങ്ങുന്നത്. ഹിന്ദിയില്‍ മാത്രം ആയിരത്തോളം സിനിമകളില്‍ പാടിയിട്ടുണ്ട് ലതാ ദി എന്ന് ആരാധകര്‍ വിളിക്കുന്ന ഇതിഹാസ ഗായിക. എട്ട് പതിറ്റാണ്ടുകളായി സംഗീത ലോകത്ത് നിറസാന്നിധ്യമായി മാറിയ ഇതിഹാസ ഗായിക കൂടിയായിരുന്നു ലത മങ്കേഷ്‌കര്‍. അതേസമയം, ഹിന്ദിയില്‍ മാത്രമല്ല മറ്റ ഭാഷകളിലും പാട്ടുകള്‍ പായിട്ടുണ്ട് ലത. മലയാളത്തിലും ലത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 'നെല്ല്' എന്ന ചിത്രത്തിലെ 'കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..' എന്ന് തുടങ്ങുന്ന ഗാനമാണ് ്‌ലത ആലപിച്ചത്.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
ഗായിക

പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്ന(2001), മൂന്ന് നാഷണല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഗായികയെ തേടി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X