twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിര്‍മ്മാതാവിനെ പേടിച്ച് കാറില്‍ നിന്നും പുറത്തിറങ്ങാതെ ദിവ്യ ഭാരതി; ഒടുവില്‍ പുറത്തിറക്കാന്‍ ചെയ്തത്!

    |

    ബോളിവുഡ് ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് ദിവ്യ ഭാരതി എന്നത്. തന്റെ സമയത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയതും പ്രതീക്ഷയോടെ സിനിമാ ലോകം ഉറ്റുനോക്കുകയും ചെയ്തിരുന്ന താരമായിരുന്നു ദിവ്യ ഭാരതി. 1992 ല്‍ പുറത്തിറങ്ങിയ വിശ്വാത്മ എന്ന ചിത്രത്തിലൂടെയായിരുന്നു ദിവ്യയുടെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് ഷോല ഓര്‍ ശബ്‌നം, ദീവാന തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു ദിവ്യ. ഷാരൂഖ് ഖാന്റെ അരങ്ങേറ്റ ചിത്രവുമായിരുന്നു ദീവാന.

    Also Read: ഭാഗ്യശ്രീ കാരണം ആറ് മാസം സിനിമയില്ലാതെ വീട്ടിലിരുന്നു; സിനിമ കിട്ടാന്‍ വ്യാജ വാര്‍ത്തയുണ്ടാക്കി!Also Read: ഭാഗ്യശ്രീ കാരണം ആറ് മാസം സിനിമയില്ലാതെ വീട്ടിലിരുന്നു; സിനിമ കിട്ടാന്‍ വ്യാജ വാര്‍ത്തയുണ്ടാക്കി!

    തന്റെ സമകാലികരെ അപേക്ഷിച്ച് കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ദിവ്യ മുന്നിലായിരുന്നുവെന്നാണ് ദീവാനയുടെ നിര്‍മ്മാതാവായ ഗുഡ്ഡു ധനോവ പറയുന്നത്. ഒരിക്കല്‍ സിനിമയുടെ ലൊക്കേഷനിലേക്ക് എത്താന്‍ വൈകിയ ദിവ്യ കാറില്‍ നിന്നും ഇറങ്ങാന്‍ പോലും തയ്യാറായിരുന്നില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. രസകരമായ ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

    Divya Bharti

    രാജ് കന്‍വാര്‍ ആയിരുന്നു ദീവാനയുടെ സംവിധായകന്‍. വിവാഹത്തിന് തൊട്ടുപിന്നാലെ ഭര്‍ത്താവ് കൊല്ലപ്പെടുന്ന യുവതിയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. പിന്നീട് തന്റെ ഭര്‍ത്താവിന്റെ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും വിവാഹം കഴിക്കുകയായിരുന്നു ദിവ്യയുടെ നായിക. എന്നാല്‍ ഈ ദാമ്പത്യ ജീവിതം ആരംഭിക്കുന്നതോടെ ആദ്യത്തെ ഭര്‍ത്താവ് തിരികെ വരികയാണ്. ആദ്യത്തെ ഭര്‍ത്താവായി ഋഷി കപൂര്‍ എത്തിയപ്പോള്‍, രണ്ടാമത്തെ നായകനായി ഷാരൂഖ് ഖാന്‍ തന്റെ സിനിമാ അരങ്ങേറ്റം കുറിക്കുകയായിരുന്നു.

    ഒരു ദിവസം തേരെ ദര്‍ദ് സെ ദില്‍ അബാദ് രഹ്ന എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനായിരുന്നു ദിവ്യ എത്താന്‍ വൈകിയത്. താരം എവിടെ എന്ന് അന്വേഷിച്ചപ്പോഴാണ് താരം കഴിഞ്ഞ ഒരു മണിക്കൂറായി തന്റെ കാറിനുള്ളില്‍ തന്നെയാണെന്ന് അറിയുന്നത്. പേടി കാരണമായിരുന്നു ദിവ്യ കാറില്‍ നിന്നും പുറത്തിറങ്ങാതിരുന്നത്. ഷൂട്ടിംഗിന് എത്താന്‍ വൈകിയതിന് നിര്‍മ്മാതാവ് വഴക്ക് പറയുമെന്നായിരുന്നു ദിവ്യയുടെ ഭയം. തുടര്‍ന്ന് താന്‍ ദേഷ്യപ്പെടില്ലെന്ന് ഉറപ്പ് നല്‍കിയ ശേഷം മാത്രമാണ് ദിവ്യ കാറില്‍ നിന്നും പുറത്തിറങ്ങിയതെന്നും നിര്‍മ്മാതാവ് ഓര്‍ക്കുന്നുണ്ട്.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

    സിനിമ വന്‍ വിജയമായി മാറിയതിനോടൊപ്പം ദിവ്യയെ തേടി ഫിലിംഫെയറിന്റെ ഫെയ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരവുമെത്തി. ചിത്രത്തിലെ പ്രകടനത്തിന് ഷാരൂഖ് ഖാന്‍ മികച്ച പുതുമുഖത്തിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കി കൊണ്ടിരിക്കെ 1993 ല്‍ ദിവ്യ മരണപ്പെടുകയായിരുന്നു. മുംബൈയിലെ തന്റെ വീടിന്റെ ടെറസില്‍ നീന്നും താഴെ വീണായിരുന്നു ദിവ്യയുടെ മരണം. ക്ഷത്രിയ ആയിരുന്നു ദിവ്യയുടെ അവസാന സിനിമ. മരണത്തിന് മുമ്പ് താരം പൂര്‍ത്തിയാക്കിയ സിനിമകളായ രംഗ്, ശത്രഞ്ജ് എന്നിവ പിന്നീട് തീയേറ്ററുകളിലെത്തുകയായിരുന്നു.

    വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൂപ്പര്‍ താരമായി മാറുകയും എന്നാല്‍ നിനച്ചിരിക്കാതെ കൊഴിഞ്ഞു പോവുകയും ചെയ്ത താരമാണ് ദിവ്യ ഭാരതി. തെന്നിന്ത്യന്‍ സിനിമകൡലൂടെയായിരുന്നു തുടക്കം. നില പെണ്ണേ ആയിരുന്നു ആദ്യ സിനിമ. 1990 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. പിന്നീട് ബോബിളി രാജ, അസംബ്ലി റൗഡി, തുടങ്ങിയ സിനിമകള്‍ക്ക് ശേഷം 1992ല്‍ വിശ്വാത്മയിലൂടെ ബോളിവുഡിലെത്തുകയായിരുന്നു. ആ വര്‍ഷം മാത്രം പത്തിലധികം സിനിമകളില്‍ ദിവ്യ അഭിനയിച്ചിരുന്നു. ഇതിനിടെ സാജിദ് നദിയാദ് വാലയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞതും ദിവ്യ മരണപ്പെടുകയായിരുന്നു. ഇന്നും ആരാധകർ മറക്കാത്ത പേരാണ് ദിവ്യ ഭാരതി എന്നത്.

    Read more about: divya bharati
    English summary
    When Late Actress Divya Bharti Scared To Get Out From Her Car Due To A Producer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X