For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കൾ വിവാഹം കഴിച്ചു സന്തോഷത്തോടെ കഴിയണം എന്നായിരുന്നു, അത് തെറ്റായിരുന്നു; ശ്രീദേവി അന്ന് പറഞ്ഞത്

  |

  ഇന്ത്യൻ സിനിമയിൽ ആദ്യമായി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ലഭിച്ച നടിയാണ് ശ്രീദേവി. ഇന്ത്യൻ സിനിമയുടെ രാജ്ഞി, പുരുഷ കേന്ദ്രീകൃത സിനിമയിൽ നായകന്മാരെ അനായാസമായി കീഴടക്കിയ അഭിനയത്രി എന്നിങ്ങനെയുള്ള വിശേഷങ്ങളും ശ്രീദേവിയ്ക്കുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ശ്രീദേവി. ബാലതാരമായിട്ടായിരുന്നു ശ്രീദേവിയുടെ തുടക്കം. മലയാളത്തിൽ കുമാരസംഭവവും ഹിന്ദിയിൽ ജൂലിയുമുൾപ്പെടെ ചെയ്ത് കൊച്ചുശ്രീദേവി വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ ഉണ്ടായി.

  1978ൽ സോൽവാസാവൻ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവി ബോളിവുഡിൽ നായികയായി അരങ്ങേറിയത്. പതിയെ പതിയെ ബോളിവുഡിന്റെ താരറാണിയായി ശ്രീദേവി മാറി. ഹാസ്യ വേഷങ്ങൾ പോലും ശ്രീദേവി അനായാസമായി ചെയ്തു. തന്നെ തേടിവരുന്ന ഓഫറുകളിൽ പകുതിയിലധികവും നിരസിക്കേണ്ടത്ര തിരക്കിലായി താരം. ബോളിവുഡിൽനിന്ന് മാത്രമല്ല ഹോളിവുഡിൽ നിന്ന് പോലും ശ്രീദേവിയെ തേടി ഓഫറുകളെത്തി.

  'ഇംഗ്ലീഷ് പറയാൻ അറിയില്ലെന്നല്ല പറഞ്ഞത്', ഭാഷ എനിക്ക് അലങ്കാരമല്ല ആവശ്യമായിട്ടാണ് കരുതുന്നതെന്ന് ടൊവിനോ തോമസ്

  1996-ൽ നിർമ്മാതാവ് ബോണി കപൂറിനെ വിവാഹം കഴിച്ചതോടെ താരം അഭിനയം വിട്ടു. പെൺമക്കളായ ജാൻവിയുടെയും ഖുഷിയുടെയും അമ്മയായതോടെ സിനിമാ ലോകത്ത് നിന്ന് അവർ അകന്നു നിന്നു. ഏകദേശം 15 വർഷത്തോളമാണ് ശ്രീദേവി ഇടവേളയെടുത്തത്. എന്നാൽ പിന്നീട് കുടുംബത്തിന്റെ മുഴുവൻ പിന്തുണയോടെ ശ്രീദേവി വമ്പൻ തിരിച്ചുവരവും നടത്തി. 2011ൽ ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെ ആയിരുന്നു ശ്രീദേവിയുടെ തിരിച്ചുവരവ്.

  Also Read: 'ജീവിതത്തിലെ ഏറ്റവും മോശം സമയം, തലേ ദിവസം പോലും ചോദിച്ചു'; വിവാഹ മോചനത്തെ പറ്റി മലൈക

  ദി പ്രിന്റിന് നൽകിയ ഒരു പഴയ അഭിമുഖത്തിൽ, താരം തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചിരുന്നു, "എന്റെ കുട്ടികളും എന്റെ ഭർത്താവും കാരണമാണ് ഇത് സാധ്യമായത്. തിരിച്ചുവരാനും ചില സിനിമകൾ ചെയ്യാനും അവർ എന്നെ പ്രോത്സാഹിപ്പിച്ചു. അല്ലെങ്കിൽ, എന്റെ കുട്ടികളെ പരിപാലിച്ച് സന്തോഷവതിയായി തന്നെ ഞാൻ കഴിഞ്ഞേനെ. " എന്നായിരുന്നു ശ്രീദേവി അന്ന് പറഞ്ഞത്.

  മടങ്ങിവരവിൽ തനിക്ക് ഒരു പുതുമുഖത്തെപ്പോലെ തോന്നിയെന്ന് ശ്രീദേവി സമ്മതിച്ചിട്ടുണ്ട്. ഓരോ സിനിമ ചെയ്യുമ്പോഴും പുതുമ തോന്നിയിരുന്നു. ചെയ്യുന്നത് ശരിയാണോ എന്നും തോന്നിയിട്ടുണ്ട്. എന്നാൽ എല്ലാ ആവേശവും തോന്നിയിട്ടുണ്ട്. അങ്ങനെ ആകെ മൊത്തം വല്ലാത്തൊരു അനുഭവം ആണെന്നാണ് ശ്രീദേവി അന്ന് പറഞ്ഞത്.

  കാമുകന്‍ കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ചു, സിനിമയില്ലാതാക്കി സൂപ്പര്‍താരത്തിന്റെ ഭാര്യ; പ്രിയങ്കയുടെ പ്രണയങ്ങള്‍

  ക്യാമറയ്ക്ക് മുന്നിൽ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോൾ, "അതെ, ചിലപ്പോൾ. ഞാൻ ചെയ്തത് ശരിയാണോ എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. സിനിമ കണ്ടതിന് ശേഷവും എനിക്ക് കൂടുതൽ മികച്ച രീതിയിൽ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്." എന്നാണ് നടി പറഞ്ഞത്. താൻ ചെയ്യുന്ന വേഷങ്ങളിൽ സംവിധായകരും കുടുംബവും ഒക്കെ നല്ലതാണെന്ന് പറഞ്ഞാലും തനിക്ക് തൃപ്തി വരാറില്ലെന്നും ശ്രീദേവി പറഞ്ഞിട്ടുണ്ട്.

  കളേഴ്‌സ് സിനിപ്ലെക്‌സിന് നൽകിയ ഒരു അഭിമുഖത്തിൽ ഒരു അമ്മയെന്ന നിലയിൽ തന്നെക്കുറിച്ച് സംസാരിച്ച ശ്രീദേവി താൻ വളരെ കെയറിങ് ആയ അമ്മയാണെന്ന് പറഞ്ഞിട്ടുണ്ട്., "ഞാൻ വളരെ കെയറിങ്ങായ അമ്മയാണ്, പക്ഷേ ഞാൻ അവരെ നിയന്ത്രിക്കാറില്ല. എന്റെ പെൺമക്കൾ വിവാഹം കഴിച്ചു സന്തോഷത്തോടെ കഴിയണം എന്ന് ഞാൻ കരുതിയ ഒരു സമയമുണ്ടായിരുന്നു. പക്ഷേ അത് തെറ്റായിരുന്നു, കാരണം അവർ സ്വതന്ത്രരായിരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം, അവർക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ഒരു തൊഴിൽ വേണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു." ശ്രീദേവി അന്ന് പറഞ്ഞു.

  പോ.. പോയി ബാറ്റും ബോളും കളിക്ക് സഹോദരാ; സ്റ്റോറി നീക്കിയതിന് പിന്നാലെ പന്തിനോട് ഉർവശി

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  "എന്നാൽ ജാൻവി അഭിനയം തിരഞ്ഞെടുത്തപ്പോൾ ഏതൊരു അമ്മയെയും പോലെ ഞാനും അൽപം പൊസസീവായി. അഭിനയമാണ് എനിക്ക് ജീവിതത്തിൽ എല്ലാം തന്നതെന്ന് എനിക്കറിയാം, എന്നാൽ നിങ്ങളുടെ ജീവിതം തുറന്നിടുക എന്നതും കൂടിയാണ് ഇതിനർത്ഥം. അതിനാൽ അവളുടെ തീരുമാനം അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി." ശ്രീദേവി പറഞ്ഞു. അമ്മ ആദ്യം തന്റെ തീരുമാനം കേട്ടപ്പോൾ വേണ്ടെന്ന് പറഞ്ഞതായി ജാൻവിയും നേരത്തെ പറഞ്ഞിട്ടുണ്ട്. ജാൻവിയുടെ ആദ്യ ചിത്രമായ ധടക് പുറത്തിറങ്ങുന്നതിന് തൊട്ടുമുമുമ്പായിരുന്നു ശ്രീദേവിയുടെ മരണം.

  Read more about: sridevi
  English summary
  When Late Sridevi Regret About Her Daughters Janhvi And Khushi, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X