മാധുരിയുടെ പിന്നാലെ നടന്ന് പ്രണയം പറഞ്ഞ സഞ്ജു; കേസ് വന്നതോടെ ബന്ധം ഉപേക്ഷിച്ച് നടി!

ഓണ്‍ സ്‌ക്രീനിലെ ഹിറ്റ് ജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നത് ബോളിവുഡില്‍ പതിവാണ്. അമിതാഭ് ബച്ചനും ജയ ബച്ചനും മുതല്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വരെ നീണ്ടു നില്‍ക്കുന്ന താരജോഡികളുടെ പട്ടികയുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ഓണ്‍ സ്‌ക്രീനിലെ കെമിസ്ട്രി ഓഫ് സ്‌ക്രീനിലെ വ്യാജ പ്രണയ വാര്‍ത്തകള്‍ക്കും കാരണമായി മാറാറുണ്ട്. താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് അറിയാനുള്ള ആരാധകരുടെ ആകാംഷ മുതലെടുത്ത് ഗോസിപ്പുകള്‍ സൃഷ്ടിക്കുന്നവരുമുണ്ട്.

അത്തരത്തില്‍ ഒരുകാലത്ത് വലിയ ചര്‍ച്ചയായി മാറിയ പ്രണയമായിരുന്നു മാധുരി ദീക്ഷിതിന്റേയും സഞ്ജയ് ദത്തിന്റേയും. മാധുരിയും സഞ്ജയ് ദത്തും തങ്ങളുടെ പ്രണയ വാര്‍ത്തകള്‍ നിരസിച്ചിട്ടുണ്ടെങ്കിലും ബോളിവുഡിലെ പലരും ഈ വാര്‍ത്തയെ പിന്തുണയ്ക്കുന്നവരാണ്. സഞ്ജുവിന്റെ ജീവിത കഥ പറഞ്ഞ സഞ്ജയ് ദത്ത്: ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ് എന്ന പുസ്തകത്തിലും ഇതേക്കുറിച്ച് പറയുന്നുണ്ട്.

Madhuri Dixit

''സഞ്ജയ് ദത്ത് എപ്പോഴും മാധുരിയുടെ പിന്നാലെ നടന്ന് ഐ ലവ് യു എന്ന് പറയുമായിരുന്നു. അത് മാത്രമല്ല, ഒരു അഭിമുഖത്തില്‍ മാധുരി തന്നെ പറഞ്ഞിട്ടുണ്ട് തന്നെ ചിരിപ്പിക്കുന്ന ഏക വ്യക്തി സഞ്ജയ് ദത്ത് ആണെന്ന്.'' എന്ന് ഒരു സംവിധായകന്‍ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരം സഞ്ജയ് ദത്ത് ആണെന്നും മാധുരി പറഞ്ഞിട്ടുണ്ട്.

''എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരം സഞ്ജയ് ദത്ത് ആണ്. അവന്‍ ശരിക്കുമൊരു കോമാളിയാണ്. അവന്റെ കഥകള്‍ എന്നെ എപ്പോഴും പൊട്ടിച്ചിരിപ്പിക്കും. പക്ഷെ അവന്‍ മാന്യനുമാണ്. സഞ്ജു നല്ലൊരു വ്യക്തിയാണ്. നല്ലൊരു ഹൃദയമുണ്ട്. പൊതുവെ കരുതുന്നതില്‍ നിന്നും വ്യത്യസ്തമായി നല്ല സെന്‍സ് ഓഫ് ഹ്യൂമറും അവനുണ്ട്. എന്നെ എപ്പോഴും ചിരിപ്പിക്കുന്ന ഒരേയൊരു ആളാണ് സഞ്ജയ് ദത്ത്. തുറന്ന് സംസാരിക്കുന്ന വ്യക്തിയുമാണ് സഞ്ജു'' എന്നായിരുന്നു മാധുരി പറഞ്ഞത്.

എന്നാല്‍ സഞ്ജുവും മാധുരിയും തങ്ങളുടെ പ്രണയ വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു ചെയ്തത്. 1993 ല്‍ മുംബൈയിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ സഞ്ജയ് ദത്ത് അറസ്റ്റിലായിരുന്നു. അതിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സഞ്ജു വാര്‍ത്തകള്‍ നിഷേധിച്ചത്. ''മാധുരിയുമായി എനിക്കൊരു സീന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഇല്ല. എന്റെ എല്ലാ സഹതാരങ്ങളോടും ഞാന്‍ സൗഹൃദം പുലര്‍ത്താറുണ്ട്. എന്നെ നിങ്ങള്‍ രവീണ ടണ്ടനോടൊപ്പം കണ്ടാല്‍ ഞങ്ങള്‍ക്കിടയിലും അടുപ്പമുള്ളതായി തോന്നിയേക്കാം'' എന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്.

Madhuri Dixit

''ഈ കഥ പ്രചരിക്കുന്നത് സാജന്റെ സമയത്താണ്. വാര്‍ത്ത പുറത്ത് വരുമ്പോള്‍ അവള്‍ കെനിയയില്‍ ഖേലിന്റെ ചിത്രീകരണത്തിലായിരുന്നു. അത് കഴിഞ്ഞ് ഞങ്ങള്‍ക്ക് സാജന്റെ ഒരു ഷെഡ്യൂളുണ്ടായിരുന്നു. ഞാന്‍ ചെന്ന് അവളോട് മാപ്പ് പറഞ്ഞു. യാതൊരു തെറ്റും ചെയ്യാതെയായിരുന്നു അവള്‍ ക്രൂശിക്കപ്പെട്ടിരുന്നത്'' എന്നാണ് സഞ്ജു പറഞ്ഞത്.

അതേസമയം സഞ്ജയ് ദത്തിന്റെ കേസാണ് മാധുരിയെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സഞ്ജുവിന്റെ കോളുകള്‍ മാധുരി എടുക്കാതായെന്നും നടന്റെ സഹോദരിയോട് തന്നെ മേലാല്‍ വിളിക്കരുതെന്ന് പറഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും അതിന് ശേഷം സഞ്ജയ് ദത്തും മാധുരി ദീക്ഷിതും പിന്നീട് ഒരുമിച്ച് അഭിനയിക്കുന്നത് ഒഴിവാക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കലങ്ക് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X