For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയിക്കാന്‍ കൂട്ടാക്കാതെ വാനില്‍ കയറി വാതില്‍ അടച്ചിരുന്ന് മാധുരി; കാത്തുനിന്ന് ഷാരൂഖും ഐശ്വര്യയും

  |

  ബോളിവുഡിലെ എക്കാലത്തേയും വലിയ സിനിമകളിലൊന്നാണ് ദേവ്ദാസ്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ സിനിമ താരനിര കൊണ്ടും മേക്കിംഗിലുമെല്ലാം ഗ്രാന്റ് ആയിരുന്നു. നാളിതുവരെ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ സിനമകളില്‍ ഏറ്റവും വലിയ സിനിമയും ദേവ്ദാസ് ആണ്. ബന്‍സാലി സിനിമകളിലെ ഏറ്റവും വലിയ താരനിര അണിനിരന്ന സിനിമയും ദേവ്ദാസ് ആയിരിക്കും. ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത്, ഐശ്വര്യ റായ് എന്നിങ്ങനെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ മൂന്ന് താരങ്ങളായിരുന്നു ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയത്.

  'ഒന്നായതിന്റെ പതിനൊന്നാം വാർഷികം'; ചിരിച്ച് ചിരിച്ച് വയ്യാതെയായെന്ന് ​ഗായകൻ സന്നിദാനന്ദൻ!

  ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ദേവ്ദാസിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഭരത് ഷായ്ക്ക് അധോലോക ബന്ധമുണ്ടെന്ന തരത്തിലടക്കം ആരോപണം ഉയര്‍ന്നിരുന്നു. വന്‍ ബജറ്റിലൊരുക്കിയ സിനിമയുടെ നിര്‍മ്മാണ സമയത്തിനിടെ നിര്‍മ്മാതാവ് പലപ്പോഴും കോടതി കയറിയിരന്നു. 2002 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ കിരണ്‍ ഖേര്‍, സ്മിത ജയ്ക്കര്‍, വിജയേന്ദ്ര ഘട്ട്‌കെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 1917 ല്‍ പുറത്തിറങ്ങിയ, ശരത് ചന്ദ്ര ചത്തോപാധ്യയെഴുതിയ ദേവ്ദാസ് എന്ന നോവലിന്റെ സിനിമാവിഷ്‌കാരമായിരുന്നു ബന്‍സാലിയുടെ സിനിമ.

  നേരത്തെ ദിലീപ് കുമാറിനെ നായകനാക്കിയും ദേവ്ദാസ് സിനിമയാക്കി മാറ്റിയിരുന്നു. ബന്‍സാലിയുടെ ദേവ്ദാസിനെ തേടി അഞ്ച് ദേശീയ പുരസ്കാരങ്ങളും 11 ഫിലിംഫെയര്‍ പുരസ്‌കാരങ്ങളുമെത്തിയിരുന്നു. സിനിമയുടെ നിര്‍മ്മാണം പലപ്പോഴും മുടങ്ങിപ്പോയിരുന്നു. ഒരിക്കല്‍ സഞ്ജയ് ലീല ബന്‍സാലി തന്നെ പറഞ്ഞിരുന്നു സിനിമയുടെ നിര്‍മ്മാണത്തിന് ആവശ്യമായ പണം ലഭിക്കാത്തത് അടക്കമുള്ള പ്രതിസന്ധികള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്നിരുന്നുവെന്ന്. ഭരത് ഷാ ആശുപത്രിയില്‍ കിടപ്പായതോടെയാണ് സിനിമയുടെ നിര്‍മ്മാണത്തിന് വെല്ലുവിളികള്‍ നേരിടേണ്ടി വന്നത്.

  ഇത്തരത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ താരങ്ങളെ പോലും ബാധിച്ചിരുന്നവെന്നതാണ് സത്യം. ഒരിക്കല്‍് മാധുരി ദീക്ഷിത് പ്രതിഫലത്തിന്റെ പേരില്‍ പിണങ്ങി സിനിമയുടെ ചിത്രീകരണത്തോടെ സഹകരിക്കാതെ മാറി നിന്നിരുന്നു. അ്‌തേസമയം ഐശ്വര്യയും ഷാരൂഖ് ഖാനും പ്ര്തിഫലമില്ലാതെ അഭിനയിക്കാന്‍ തയ്യാറായിരുന്നു. ''ഞങ്ങള്‍ക്ക് അടുത്ത ദിവസത്തെ ഷൂട്ടിംഗിനുള്ള പണമുണ്ടായിരുന്നില്ല. ഭരത് ഭായ് വൗച്ചറില്‍ ഒപ്പിടുന്നതും കാത്ത് ഞാന്‍ ആശുപത്രിയിലായിരുന്നു വൈകുന്നേരം ചിലവിട്ടിരുന്നത്. എങ്ങനെയെങ്കിലും അടുത്ത ദിവസത്തേക്കുള്ള ഫണ്ട് ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം'' എന്നായിരുന്നു ബന്‍സാലി പറഞ്ഞത്.

  അതേസമയം, പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മാധുരി അഭിനയിക്കാന്‍ തയ്യാറാകാതെ വാനില്‍ കയറി വാതില്‍ അടച്ചിരിക്കുകയായിരുന്നു. തന്റെ പ്രതിഫലം തരാതെ അഭിനയിക്കില്ലെന്ന വാശിയിലായിരുന്നു മാധുരി. ഷാരൂഖും ആഷും ജാക്കി ദാദയും മറ്റും മാധുരിയുടെ വരവും കാത്തില്‍ സെറ്റില്‍ ഇരിക്കുകയായയിരുന്നു. പണം കിട്ടാതെ ഷൂട്ട് തുടങ്ങില്ലെന്ന് മാധുരി മെസേജ് അയക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ഒടുവില്‍ മാധുരിയ്ക്ക്് പ്രതിഫലം നല്‍കി. അതിന് ശേഷം മാത്രമാണ് മാധുരി അഭിനയിക്കാന്‍ തയ്യാറായത്. എങ്ങനെയാണ് താന്‍ മാധുരിയ്ക്ക് നല്‍കാന്‍ പണം കണ്ടെത്തിയത് എന്ന് ബന്‍സാലി ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. അതിന് ശേഷം നാളിതുവരെ മാധുരിയും ബന്‍സാലിയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടില്ല.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ബന്‍സാലിയുടെ പുതിയ സിനിമ വന്‍ വിജയമായി മാറിയിരിക്കുകയാണ്. ആലിയ ഭട്ടിനെ നായികയാക്കി ഒരുക്കിയ ഗംഗുബായ് കട്ടിയവാഡിയാണ് ബന്‍സാലിയുടെ പുതിയ സിനിമ. ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ്. ആലിയയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് സിനിമയെ വിലയിരുത്തുന്നത്. അതേസമയം മാധുരിയുടെ പുതിയ സിരീസ് ഫെയിം ഗെയിം ആണ്. അനാമിക എന്ന സൂപ്പര്‍ താരത്തെയാണ് സിരീസില്‍ മാധുരി അവതരിപ്പിച്ചത്. നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു സിനിമയുടെ റിലീസ്. മികച്ച പ്രതികരണങ്ങളാണ് സിരീസിന് ലഭിച്ചത്.

  Read more about: madhuri dixit
  English summary
  When Madhuri Dixit Locked Herself Inside Her Van And Demanded For Payment To Continue Shoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X