ആ ഗാനത്തിൽ മാധുരി ഉപയോഗിച്ച സാരിക്കും സൽമാന്റെ ടവലിനും വില ലക്ഷങ്ങൾ; ബോളിവുഡിനെ ഞെട്ടിച്ച ലേലങ്ങൾ!

ബോളിവുഡ് ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ ഇൻഡസ്ട്രിയാണെന്നത്‌ തർക്കമില്ലാത്ത കാര്യമാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ബോളിവുഡിലെ ഓരോ ചിത്രങ്ങളും റിലീസിന് എത്തുന്നത്. നിർമ്മാതാക്കൾ വെള്ളം പോലെ പണം ഒഴുക്കി ഒരുക്കിയിട്ടുള്ള നിരവധി ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. താരങ്ങൾക്കും അണിയറപ്രവർത്തകർക്കും നൽകുന്ന പ്രതിഫലം കഴിഞ്ഞാൽ സിനിമകളിൽ ഏറ്റവും കൂടുതൽ പണം ചെലവാകുന്നത് അതിൽ ഉപയോഗിക്കുന്ന പ്രോപ്പർട്ടികൾക്കാവും.

സിനിമയ്ക്കായി ഒരുക്കുന്ന ഭീമൻ സെറ്റുകൾ മുതൽ താരങ്ങൾക്ക് നൽകുന്ന വസ്ത്രങ്ങളും കമ്മലും മോതിരവും പോലുള്ള സാധനങ്ങളും ഇക്കൂട്ടത്തിൽ വരും. ഇതിൽ വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന പ്രോപ്പർട്ടികൾ അടുത്ത സിനിമകളിലേക്ക് ഉപയോഗിക്കാറാണ് പതിവ്. എന്നാൽ പ്രേക്ഷക ശ്രദ്ധനേടുന്ന ചില വസ്തുക്കൾ അണിയറപ്രവർത്തകർ ലേലം ചെയ്യാറുണ്ട്. ബോളിവുഡ് സിനിമയിൽ ഉപയോഗിച്ച ചില പ്രോപ്പർട്ടികൾക്ക് ലേലത്തിലൂടെ ഭീമൻ തുക ലഭിച്ച ചരിത്രമുണ്ട്.

salman madhuri

ബേട്ട എന്ന സിനിമയിൽ മാധുരി ദീക്ഷിത് ഉപയോഗിച്ച സാരി മുതൽ ലഗാൻ സിനിമയിൽ ആമിർ ഖാൻ ഉപയോഗിച്ച ബാറ്റ് വരെ ഭീമൻ തുകയ്ക്ക് ലേലത്തിൽ പോയിട്ടുള്ള വസ്തുക്കളാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് പൊതുവെ ഇത്തരത്തിൽ ലേലത്തിലൂടെ ലഭിക്കുന്ന തുക ചെലവഴിക്കുക.

2000ൽ പുറത്തിറങ്ങിയ ആമിർ ഖാന്റെ ലഗാൻ എന്ന ചിത്രം സൂപ്പർഹിറ്റായി മാറിയതിന് പിന്നാലെയാണ് ആമിർ സിനിമയിൽ ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റ് ലേലം ചെയ്യുന്നത്. മരത്തിൽ കൊത്തിയെടുത്ത സാധാരണ ബാറ്റായിരുന്നു സിനിമയിൽ ആമിറിന്റെ കഥാപാത്രം ഉപയോഗിച്ചിരുന്നത്. സിനിമയുടെ ക്‌ളൈമാക്‌സിൽ അടക്കം ആമിർ ഉപയോഗിക്കുന്ന ഈ ബാറ്റ് ലേലം ചെയ്തപ്പോൾ ഏകദേശം ഒരു ലക്ഷത്തി അമ്പത്താറായിരം രൂപയ്ക്കാണ് അത് വിറ്റുപോയതെന്നാണ് റിപ്പോർട്ട്. ആമിറിന്റെ ഓട്ടോഗ്രാഫും ബാറ്റിലുണ്ടായിരുന്നു.

സൽമാൻ ഖാന്റെ ഏറെ ശ്രദ്ധനേടിയ സിനിമയാണ് മുജ്‌സെ ശാദി കരോഗി. ഇതിലെ 'ജീനേ കെ ഹേ ചാർ ദിൻ' ഓർക്കാത്തവർ അധികമാരും കാണില്ല. ഈ ഗാനരംഗത്തിൽ സൽമാൻ ഖാൻ ഒരു ടവൽ ഉപയോഗിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി നാല്പത്തിരണ്ടായിരം രൂപയ്ക്കാണ് സൽമാന്റെ ഈ ടവൽ ലേലത്തിൽ പോയത്. ഇതുപോലെ ഓ മൈ ഗോഡ് എന്ന സിനിമയിൽ അക്ഷയ് കുമാർ ധരിച്ച ശ്രീകൃഷ്ണ വേഷം ഏകദേശം 15 ലക്ഷം രൂപയ്ക്ക് വിറ്റുപോയതായും റിപ്പോർട്ടുകളുണ്ട്.

akshay aamir

കരീന കപൂറിന്റെ ശ്രദ്ധേയ സിനിമകളിൽ ഒന്നാണ് ഹീറോയിൻ. ഇതിലെ ഹൽക്കത്ത് ജവാനി എന്ന ഗാനം ഹിറ്റായിരുന്നു. ഈ ഗാനരംഗത്തിൽ കരീന രണ്ട് സാരി ധരിച്ചിരുന്നു. ഈ സാരിയ്ക്കും ലേലത്തിലൂടെ വൻ തുകയാണ് ലഭിച്ചത്. തുക കരീന ചാരിറ്റിക്കായി ഉപയോഗിച്ചു എന്നാണ് വിവരം.

ഇതുപോലെ മാധുരി ദീക്ഷിതിന്റെ ഒരു സാരിയും ലേലത്തിൽ പോയിട്ടുണ്ട്. അനിൽ കപൂറും മാധുരി ദീക്ഷിത്തും ഒന്നിച്ച ബേട്ട എന്ന സിനിമയിലെ 'ധക് ധക് കർനേ ലഗാ' എന്ന സൂപ്പർ ഹിറ്റ് ഗാനരംഗത്തിൽ ഉപയോഗിച്ച സാരിയാണ് ലേലത്തിൽ പോയത്. അക്കാലത്ത് ഏകദേശം 80,000 രൂപയോളം ആ സാരിക്ക് ലഭിച്ചു.

ഇതുകൂടാതെ സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസ് എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ മാധുരി ഉപയോഗിച്ച ലെഹങ്ക മൂന്ന് കോടി രൂപയ്ക്ക് ലേലത്തിൽ പോയതായും വാർത്തയുണ്ട്. ഷാരൂഖ് ഖാന് ആരാധകർ സമ്മാനിച്ച ഒരു ഡൂഡിൽ ആർട്ട് (രണ്ട് ലക്ഷം), നടൻ ദേവ് ആനന്ദിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം (നാല് ലക്ഷം), പ്രിയങ്ക ചോപ്രയുടെ ഹീൽ ചെരുപ്പ് (രണ്ടര ലക്ഷം) എന്നിവയെല്ലാം ലേലം ചെയ്തതായി വാർത്തകൾ വന്നിട്ടുണ്ട്.

Read more about: madhuri dixit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X