പീഡന രംഗം, പിടിത്തം വിടാതെ നടന്‍; പൊട്ടിത്തെറിച്ച് മാധുരി; മേലാല്‍ എന്നെ തൊട്ടു പോകരുത്!
ബോളിവുഡിലെ ഐക്കോണിക് നായികയാണ് മാധുരി ദീക്ഷിത്. തൊണ്ണൂറുകളില്‍ ഏറ്റവും തിരക്കുണ്ടായിരുന്ന നായിക. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും ഒരുപാടുള്ള കരിയര്‍. അഭിനയം പോലെ തന്നെ തന്റെ ഡാന്‍സു കൊണ്ടും മാധുരി നേടിയെടുത്ത താരപരിവേഷം സമാനതകളില്ലാത്തതാണ്. ദക്ക് ദക്ക് ഗേള്‍ എന്നാണ് ആരാധകര്‍ മാധുരിയെ വിളിക്കുന്നത്. പുരുഷാധിപത്യം വളരെ ശക്തമായ കാലത്താണ് മാധുരി സിനിമയിലെത്തുന്നത്. അതുകൊണ്ട് തന്നെ പല വെല്ലുവിളികളും മാധുരിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരിക്കല്‍ തനിക്ക് താല്‍പര്യമില്ലാതിരുന്നിട്ടും ബലാത്സംഗ രംഗത്തില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട് മാധുരിയ്ക്ക്. അന്നു കപൂര്‍ അവതരിപ്പിക്കുന്ന സുഹാന സഫര്‍ എന്ന റെഡിയോ ഷോയില്‍ വച്ചാണ് ഇക്കഥ പുറത്ത് വന്നത്. രഞ്ജിത്തിനൊപ്പം മാധുരിയെ നിര്‍ബന്ധിപ്പിച്ച് ബലാത്സംഗ രംഗത്തില്‍ അഭിനയിച്ചുവെന്നായിരുന്നു അന്നുവിന്റെ വെളിപ്പെടുത്തല്‍.

പ്രേം പ്രതിഗ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. മിഥുന്‍ ചക്രവര്‍ത്തിയും വിനോദ് വര്‍മയുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍. ചിത്രത്തിലെ വില്ലന്‍ വേഷത്തിലാണ് രഞ്ജിത്ത് എത്തിയത്. ബലാത്സംഗ രംഗം ചിത്രീകരിക്കുമ്പോള്‍ മാധുരിയെ രഞ്ജീത്ത് ബലമായി ചേര്‍ത്തുപിടിച്ചുവെന്നും മാധുരി വേദന കൊണ്ട് വിറച്ചു പോയെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. സീന്‍ കഴിഞ്ഞിട്ടും രഞ്ജീത്ത് മാധുരിയുടെ പിടി വിട്ടില്ല. അതോടെ മാധുരിയ്ക്ക് സ്വയരക്ഷയ്ക്ക് വേണ്ടി രഞ്ജിത്തിനോട് കയര്‍ത്ത് സംസാരിക്കേണ്ടി വന്നു.
എല്ലാവരും നോക്കി നില്‍ക്കെയായിരുന്നു ഈ സംഭവമത്രയും നടന്നത്. മേലാല്‍ തന്നെ തൊട്ടു പോകരുതെന്ന് മാധുരി രഞ്ജിത്തിന് താക്കീത് നല്‍കുകയും ചെയ്തു. ഈ സംഭവം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഞെട്ടലോടെയാണ് ആരാധകര്‍ മാധുരിയുടെ ദുരനുഭവത്തെക്കുറിച്ച് സംസാരിക്കുന്നത്. ഒരു തരത്തിലും അംഗീകരിക്കാന്‍ തയ്യാറാകാത്ത സംഭവമാണ് മാധുരിയ്ക്ക് നേരിടേണ്ടി വന്നത്. ബലാത്സംഗ രംഗത്തിന് താന്‍ തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ സംവിധായകന്‍ ആ രംഗം അഭിനയിച്ചേ പറ്റൂവെന്ന് വാശി പിടിച്ചതടക്കം വിമര്‍ശിക്കപ്പെടുന്നുണ്ട്.
അതേസമയം മറ്റൊരു സമയത്തും മാധുരിയ്ക്ക് സെറ്റില്‍ വച്ച് മോശം അനുഭവമുണ്ടായിട്ടുണ്ട്. 1989 ല്‍ പുറത്തിറങ്ങിയ ശനക്ത് ആയിരുന്നു ആ സിനിമ. ടിന്നു ആനന്ദ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. മാധുരിയെ ബ്രാ മാത്രം ധരിച്ച് കാണണമെന്നായിരുന്നു ടിന്നുവിന്റെ ആവശ്യം. പക്ഷെ അങ്ങനൊരു സീന്‍ ചെയ്യാന്‍ മാധുരി ഒരുക്കമായിരുന്നില്ല.

'ഞാന്‍ മാധുരിയ്ക്ക് ആ രംഗം മുഴുവന്‍ വിശദീകരിച്ചു കൊടുത്തതാണ്. അവളോട് ഞാന്‍ നിന്റെ ബ്ലൗസ് അഴിച്ചുമാറ്റണമെന്ന് പറഞ്ഞിരുന്നു. അതാദ്യമായിട്ടായിരിക്കും നിന്നെ ഞങ്ങള്‍ ബ്രായില്‍ മാത്രമായി കാണുന്നത്. ഞാന്‍ ഒന്നും മറച്ചു വെക്കാനും പോകുന്നില്ല. നീ നിന്നെ സഹായിക്കാന്‍ ശ്രമിച്ചയാളെ രക്ഷിക്കാന്‍ സ്വയം കാഴ്ചവെക്കുകയാണ്. വളരെ പ്രധാനപ്പെട്ട സാഹചര്യമാണ്. എനിക്കിത് ആദ്യത്തെ ദിവസം തന്നെ ഷൂട്ട് ചെയ്യണം. അവള്‍ ഓക്കെ പറഞ്ഞതാണ്'' ടിന്നു പറയുന്നു.
മാധുരിയും ടിന്നുവും തമ്മില്‍ വലിയ വഴക്കുണ്ടായി. അമിതാഭ് ബച്ചന്‍ ഇടപെട്ടിട്ടും ടിന്നു തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. ഒടുവില്‍ ആ രംഗം ചെയ്യാന്‍ മാധുരി നിര്‍ബന്ധിതയാവുകയായിരുന്നു. പിന്നീടൊരിക്കലും മാധുരി ടിന്നുവിനൊപ്പം ജോലി ചെയ്തിട്ടില്ല.


Click it and Unblock the Notifications