For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മകളല്ലായിരുന്നുവെങ്കില്‍ ഞാനവളെ കല്യാണം കഴിച്ചേനെ! ബോളിവുഡിനെ ഇളക്കി മറിച്ച ലിപ് ലോക്ക്!

  |

  ബോളിവുഡിലെ മുന്‍നിര സംവിധായകന്‍ ആണ് മഹേഷ് ഭട്ട്. ബോള്‍ഡ് ആയ രംഗങ്ങളുള്ള സിനിമകളിലൂടേയും ഹൊറര്‍ സിനിമകളിലൂടേയുമെല്ലാമാണ് മഹേഷ് ഭട്ട് ഒരിടം നേടുന്നത്. മര്‍ഡര്‍, ജിസം, റാസ്, വോ ലംഹേ, ചാഹത്ത് തുടങ്ങി ഒരുപാട് സിനിമകള്‍് അദ്ദേഹം ഒരുക്കിയിട്ടുണ്ട്്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും വിവാദങ്ങളും എന്നും മഹേഷ് ഭട്ടിന് കൂട്ടാണ്. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും വലിയ വിവാദമായി മാറിയിട്ടുണ്ട്. മഹേഷ് ഭട്ടിന്റെ വ്യക്തിജീവിതവും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.

  ആരോ പിടിച്ചു തള്ളി, ഞങ്ങളാകെ ഭയന്നു വിറച്ചു! പ്രേതാനുഭവം വെളിപ്പെടുത്തി കൃതി സനോണ്‍

  കിരണ്‍ ഭട്ടായിരുന്നു മഹേഷിന്റെ ആദ്യ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് മുമ്പ് ലൊറൈന്‍ ബ്രൈറ്റ് എന്നായിരുന്നു കിരണിന്റെ പേര്. ഈ ബന്ധത്തില്‍ രണ്ട് മക്കളാണ് മഹേഷിനുള്ളത്. പൂജ ഭട്ടും രാഹുല്‍ ഭട്ടും. എന്നാല്‍ പിന്നീട് മഹേഷിന്റേയും കിരണിന്റേയും ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍ ഉടലെടുത്തു. ഈ സമയത്തായിരുന്നു നടി പര്‍വീണ്‍ ബബ്ബിയുമായി മഹേഷ് പ്രണയത്തിലാകുന്നത്. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. പിന്നീടാണ് സോണി രാസ്ദാനെ മഹേഷ് വിവാഹം കഴിക്കുന്നത്. മഹേഷിന്റേയും സോണിയുടേയും മക്കളാണ് ആലിയ ഭട്ടും ഷഹീന്‍ ഭട്ടും.

  അച്ഛനെ പോലെ മകള്‍ പൂജ ഭട്ടും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരമാണ്. തന്റെ പതിനേഴാം വയസില്‍ ഡാഡി എന്ന സിനിമയിലൂടെയായിരുന്നു പൂജയുടെ അരങ്ങേറ്റം. തന്റെ പ്രകടനം കൊണ്ട് കയ്യടി നേടുകയായിരുന്നു പൂജ. ബോള്‍ഡ് രംഗങ്ങള്‍ ചെയ്യാന്‍ അക്കാലത്തെ നായികമാരെ അപേക്ഷിച്ച് മടി കാണിക്കാതിരുന്ന താരമാണ് പൂജ. ഇതിന്റെ പേരില്‍ പൂജയുടെ പേരും വിവാദങ്ങളില്‍ നിത്യവും നിറഞ്ഞു നിന്നു. ഇതിനിടെയാണ് ബോളിവുഡിനെയാകെ പിടിച്ചുലച്ച എക്കാലത്തേയും വലിയ വിവാദങ്ങളിലൊന്നായ മഹേഷിന്റേയും പൂജയുടേയും കവര്‍ ചിത്രം സംഭവിക്കുന്നത്.

  Recommended Video

  എനിക്ക് ശത്രുതയുള്ളത് ദിൽഷയോട്..പണി തന്നത് ഇവരൊക്കെ | Shalini Bigg Boss 1st Exclusive Interview

  ഒരു പ്രമുഖ മാസികയുടെ കവര്‍ ചിത്രത്തില്‍ മഹേഷും പൂജയും ലിപ് ലോക്ക് ചെയ്യുന്ന ചിത്രം അച്ചടിച്ചു വരികയായിരുന്നു. അച്ഛന്റേയും മകളുടേയും ഈ ഫോട്ടോഷൂട്ട് വലിയ വിവാദമായി മാറി. സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു വന്നു. വിവാദം ശക്തമായതോടെ മഹേഷ് ഭട്ട് പത്രസമ്മേളനം വിളിക്കുകയായിരുന്നു. വിശദീകരണം നല്‍കാനായി മഹേഷ് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനം പക്ഷെ മറ്റൊരു വലിയ വിവാദത്തിലേക്ക് നയിക്കുകയായിരുന്നു. ''പൂജ എന്റെ മകളല്ലായിരുന്നുവെങ്കില്‍ ഞാനവളെ വിവാഹം കഴിക്കുമായിരുന്നു'' എന്നായിരുന്നു മഹേഷ് പറഞ്ഞത്. ബോളിവുഡിനെയാകെ പിടിച്ചുലച്ച സംഭവമായിരുന്നു ആ വിവാദം. ഇപ്പോള്‍ അതെല്ലാം ഓര്‍മ്മകള്‍ മാത്രമാണ്.

  സോണിയുമായും ആലിയയുമായും ഷഹീനുമായുമെല്ലാം വളരെയടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട പൂജ ഇന്ന്. സഹോദരിമാര്‍ തമ്മില്‍ ഒരുമിച്ച് സമയം ചെലവിടുകയും പരസ്പരം വളരെയധികം അടുപ്പം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. തുടക്കത്തില്‍ സോണിയില്‍ നിന്നും അകന്നു നിന്നതിനെക്കറിച്ചും പിന്നീടുണ്ടായ മാറ്റത്തെക്കുറിച്ചുമൊക്കെ ഒരു അഭിമുഖത്തില്‍ പൂജ മനസ് തുറന്നിരുന്നു.

  ''തുടക്കത്തില്‍ ഞങ്ങള്‍ അപരിചിതര്‍ ആയിരുന്നു. എന്റെ ശത്രുവായിരുന്നു അവര്‍. പക്ഷെ സമയം എല്ലാ മുറിവും സുഖപ്പെടുത്തുമെന്നല്ലേ. എന്റെ ഹൃദയ വേദനയേയും സുഖപ്പെടുത്തി. ഞങ്ങള്‍ ഹായ് ഹലോ പറയാന്‍ തുടങ്ങി. പിന്നെയത് ചെറിയ സംഭാഷണങ്ങളിലേക്ക് കടന്നു. ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. കുറച്ച് വൈകിയെങ്കിലും അമ്മയും സോണിയുമായി സംസാരിക്കാന്‍ തുടങ്ങി. ഞാനും ഡാഡും അവരെ സുഹൃത്തുക്കളാക്കാന്‍ ശ്രമിക്കാറില്ല. അതെല്ലാം അവരുടെ തീരുമാനമാണ്. ഇപ്പോള്‍ അവരും ഒരുമിച്ച്് പോവുന്നുണ്ട്'' പൂജ പറയുന്നു.

  Read more about: mahesh bhatt pooja bhatt
  English summary
  When Mahesh Bhatt And Daughter Pooja Bhatt's Liplock Rocked Bollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X