For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവര്‍ക്ക് വേണ്ടത് ഉമ്മ പോലും വെക്കാത്ത കന്യകമാരെ; ബോളിവുഡിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തി മഹിമ ചൗധരി

  |

  ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു മഹിമ ചൗധരി. നിരവധി ഹിറ്റുകള്‍ സ്വന്തം പേരിലാക്കാന്‍ മഹിമയ്ക്ക് സാധിച്ചിരുന്നു. തന്റെ സൗന്ദര്യം കൊണ്ടും പ്രകടനം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും മഹിമയ്ക്ക് സാധിച്ചിരുന്നു. പിന്നീട് സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു മഹിമ ചൗധരി. ഇപ്പോഴിതാ ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഹിമ ചൗധരി തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇന്ന് മഹിമയുടെ ജന്മം ദിനമാണ്.

  Also Read: മഞ്ജു വാര്യർക്ക് പകരമെത്തിയത് മീന; മഞ്ജുവിന് നഷ്ടപ്പെട്ടത് മലയാളത്തിലെ വമ്പൻ ഹിറ്റ്

  ഷാരൂഖ് ഖാന്‍ നായകനായ പര്‍ദേസ് എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ അഭിനയ അരങ്ങേറ്റം. ചിത്രം മികച്ച വിജയം നേടിയതിനൊപ്പം ചിത്രത്തിലെ നായികയായ മഹിമ ചൗധരിയും ആരാധകരെ നേടുകയായിരുന്നു. തുടര്‍ന്ന് ദഡ്ക്കന്‍, ദില്‍ ക്യാ കരെ, ദൊബാര തുടങ്ങിയ സിനിമകൡും അഭിനയിച്ചു മഹിമ. 2016 ല്‍ പുറത്തിറങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ആണ് മഹിമ അഭിനയിച്ച ഒടുവിലത്തെ സിനിമ.

  ഒരിക്കല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമാ ലോകത്തിലെ മോശം പ്രവണതകളും സ്ത്രീവിരുദ്ധതയുമൊക്കെ മഹിമ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മഹിമ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'പണ്ടത്തേക്കാൾ വിഷമാണ് ആളുകളുടെ മനസിൽ, നമ്മൾ ഉദ്ദേശിക്കുന്നതല്ല ലക്ഷ്യത്തിലെത്തുന്നത്': ടിനി ടോം

  ''നടിമാര്‍ക്കും അഭിപ്രായങ്ങള്‍ പറയാന്‍ സാധിക്കുന്നൊരു ഇടമായി സിനിമാ ലോകം മാറുകയാണെന്ന് തോന്നുന്നു. നല്ല വേഷങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. പരസ്യങ്ങളുണ്ട്. പവര്‍ഫുള്‍ പൊസിഷനുകളില്‍ അവരുണ്ട്. മുമ്പത്തേതിനേക്കാള്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്'' എന്നാണ് താരം പറയുന്നത്. പിന്നാലെ താരം തന്റെ കാലത്തെക്കുറിച്ച് മനസ് തുറക്കുകയായിരുന്നു.


  ''നിങ്ങള്‍ ഒരാളെ ഡേറ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ ആളുകള്‍ നിങ്ങളെ എഴുതിത്തള്ളും. അവര്‍ക്ക് വേണ്ടത് കന്യകമാരെ മാത്രമാണ്, ഉമ്മ പോലും വെക്കാത്തവരെയാണ് വേണ്ടത്. ആരെയെങ്കിലും ഡേറ്റ് ചെയ്യുന്നുണ്ടെങ്കില്‍ ഓ അവള്‍ ഡേറ്റ് ചെയ്യുന്നുണ്ടെന്നാകും. കല്യാണം കഴിച്ചെങ്കില്‍ പിന്നെ മറന്നേക്കൂ. കരിയര്‍ അവസാനിച്ചു. കുട്ടികള്‍ ഉണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട കരയര്‍ തീര്‍ന്നു'' എന്നാണ് തന്റെ കാലത്ത് നായികമാരോടുള്ള ബോളിവുഡിന്റെ സമീപനത്തെക്കുറിച്ച് മഹിമ പറയുന്നത്.

  Also Read: വിവാ​ഹം കഴിക്കാൻ പേടിയുണ്ട്; 39ാം വയസ്സിലും അവിവാഹിതനായി തുടരുന്നതിനെക്കുറിച്ച് ചിമ്പു

  അതേസമയം കഴിഞ്ഞ ജൂണിലായിരുന്നു മഹിമ ചൗധരിയ്ക്ക് സ്തനാര്‍ബുദമാണെന്ന വാര്‍ത്ത നടന്‍ അനുപം ഖേര്‍ പുറത്ത് വിടുന്നത്. പിന്നാലെ താരം ചികിത്സയിലായിരുന്നു. തുടര്‍ന്ന് താന്‍ ഇപ്പോള്‍ ക്യാന്‍സര്‍ മുക്തയാണെന്ന് മഹിമ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ താരം തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. കങ്കണ റണാവത് പ്രധാന വേഷത്തിലെത്തുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന സിനിമയായ എമര്‍ജന്‍സിയിലൂടെയാണ് മഹിമയുടെ തിരിച്ചുവരവ്. അനുപം ഖേറും ശ്രേയസ് തല്‍പ്പഡെയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.


  1997 ലാണ് മഹിമയുടെ ആദ്യ സിനിമയായ പര്‍ദേസ് റിലീസാകുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും മഹിമയെ തേടിയെത്തിയിരുന്നു. പിന്നാലെ വന്ന സിനിമകളും വന്‍ വിജയങ്ങളായിരുന്നു. എന്നാല്‍ 1999 ല്‍ മഹിമ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയും താരത്തിന്റെ മുഖത്ത് ചില്ലുകള്‍ തുളച്ച് കയറുകയും ചെയ്തിരുന്നു. ഇത് മൂലം നിരവധി സിനിമകളില്‍ നിന്നും താരത്തിന് പിന്മാറേണ്ടി വന്നിരുന്നു. എന്തായാലും താരം പിന്നീട് തിരികെ വരികയായിരുന്നു.

  ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസുമായുള്ള പ്രണയത്തിന്റെ പേരിലും മഹിമ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അധികം വൈകാതെ ഇരുവരും പിരിയുകയായിരുന്നു. പിന്നീട് മഹിമ വിവാഹിതയാവുകയായിരുന്നു. താരത്തിന് ഒരു മകളുമുണ്ട്. ഈ വിവാഹ ബന്ധം താരം പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. മഹിമയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: mahima chaudhary
  English summary
  When Mahima Chaudhary Exposed The Ugly Side Of Bollywood Industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X