രണ്ടു തവണ ഗർഭം അലസി, കാരണമായത് അത്! വിഷമഘട്ടത്തിൽ ഭർത്താവ് കൂടെനിന്നില്ല; നടി മഹിമ ചൗധരി

ബോളിവുഡിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് മഹിമ ചൗധരി. പര്‍ദേസ് എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ബോളിവുഡിന്റെ മുന്‍നിര താരങ്ങളിലൊരാളായി മാറിയ മഹിമ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട്. മോഡലിങ് രംഗത്ത് നിന്നാണ് മഹിമ സിനിമയിലേക്ക് എത്തുന്നത്. തൊണ്ണൂറുകളുടെ അവസാനം സിനിമയിലെത്തിയ മഹിമ 2006ൽ വിവാഹിതയാകുന്നത് വരെ ബോളിവുഡിലെ സജീവ സാന്നിധ്യമായിരുന്നു. ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം.

ആർക്കിടെക്റ്റായ ബോബി മുഖർജിയെ ആണ് നടി വിവാഹം ചെയ്തത്. എന്നാൽ ഇവരുടെ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ബോബിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. മുൻഭാര്യയുമായുള്ള പ്രശ്നങ്ങൾ ഇവരുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കുകയും 2013ൽ ഇരുവരും വേർപിരിയുകയുമായിരുന്നു. ഇപ്പോൾ ഏകമകൾ അരിയാനയുമായി ഒറ്റയ്ക്കാണ് മഹിമ ജീവിക്കുന്നത്. കഴിഞ്ഞ വർഷം താൻ സ്തനാർബുദം ബാധിച്ച് ചികിത്സയിലാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. അതിനെയെല്ലാം അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ് താരമിപ്പോൾ.

Mahima Chaudhry

അതേസമയം ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വലിയ രീതിയിലാണ് മഹിമയെ ബാധിച്ചത്. പ്രത്യേകിച്ച് അതിനിടയിൽ രണ്ടു ഗർഭങ്ങൾ അലസിയത്. ഒരിക്കൽ ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ മഹിമ ഇതേക്കുറിച്ച് മനസു തുറന്നിരുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് പറയുന്നതിനിടെയാണ് രണ്ടു ഗർഭങ്ങൾ അലസിയതിനെ കുറിച്ചും തുറന്നു പറഞ്ഞത്. ആ വിവാഹത്തിൽ താൻ സന്തുഷ്ടയായിരുന്നില്ലെന്നും നടി സൂചിപ്പിച്ചു.

ദാമ്പത്യത്തിലെ പ്രശ്നങ്ങൾ വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നാണ് മഹിമ പറഞ്ഞത്. 'ഓ ഇതൊക്കെ ഒരു പ്രശ്നമാണോ എന്ന തോന്നലായിരുന്നു ആദ്യം ഉണ്ടായിരുന്നത്. അതുകൊണ്ട് വീട്ടുകാരോടോ സുഹുത്തുക്കളോടോ പറഞ്ഞില്ല. വേണ്ടെന്ന് കരുതി ഞാൻ ഒഴിവാക്കി. എന്നാൽ പിന്നീട് പ്രശ്നങ്ങൾ കൂടി. അതിനിടയിൽ ഞാൻ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഗർഭം അലസി. അതുകഴിഞ്ഞ് വീണ്ടും ഒരിക്കൽ കൂടെ ഗർഭം അലസി, ഞാൻ അവിടെ സന്തോഷവതി ആയിരുന്നില്ല. അതുകൊണ്ടാണ് അത് സംഭവിച്ചത്.

എനിക്ക് പുറത്തേക്ക് ഷോയോക്കെ വരുമ്പോൾ കുഞ്ഞിനെ ഞാൻ അമ്മയെ ഏൽപ്പിച്ചിട്ടാണ് പോവുക. ഞാനും അവിടെ രണ്ടുമൂന്ന് ദിവസം നിൽക്കും. കാരണം എനിക്ക് അവിടെ നിൽക്കുന്നതായിരുന്നു ആശ്വാസം', മഹിമ പറഞ്ഞു. തന്റെ വിഷമഘട്ടത്തിൽ ഭർത്താവ് കൂടെ നിന്നിലെന്നും നടി കൂട്ടിച്ചേർത്തു.

Mahima Chaudhry

ഒരു ഘട്ടമെത്തിയപ്പോൾ ദാമ്പത്യ പ്രശ്‌നങ്ങളെക്കുറിച്ച് അമ്മയോട് പറയേണ്ടി വന്നെന്നും അമ്മയും സഹോദരിയും തന്നെ പിന്തുണച്ചെന്നും മഹിമ പറഞ്ഞു. 'നീ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടു, നിന്റെ ഉയർച്ച താഴ്ചകളെല്ലാം ഞാൻ കണ്ടിട്ടുണ്ട്, എന്തിനാണ് നീ ഇങ്ങനെ സ്വയം വേദനിപ്പിക്കുന്നത്? ഇല്ലെങ്കിൽ, കുറച്ച് നാൾ ഇവിടെ നിൽക്കൂ, നീ ഓക്കെ ആകുന്നുണ്ടോ എന്ന് നോക്കാം,' അമ്മയുടെ വാക്കുകൾ മഹിമ ഓർമിച്ചു. സഹോദരിയും തനിക്ക് പിന്തുണ നൽകിയെന്ന് മഹിമ ചൗധരി പറഞ്ഞു.

കങ്കണ സംവിധായികയാകുന്ന എമർജെൻസിയിലാണ് മഹിമ ചൗധരി ഇപ്പോൾ അഭിനയിക്കുന്നത്. കങ്കണ തന്നെയാണ് ചിത്രത്തിലെ നായിക. അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് പറയുന്ന സിനിമയിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നാണ് മഹിമയുടേത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X