ബാത്ത് റൂം ചുവരില്‍ 12 ലക്ഷം! വ്യഭിചാരത്തിലൂടെ നേടിയതെന്ന് നടി; സൂപ്പര്‍നായികയുടെ കരിയര്‍ തകര്‍ത്ത കുറ്റസമ്മതം

സിനിമയുടെ ലോകം തീര്‍ത്തും അപ്രവചനീയമാണ്. ഒരു വെള്ളിയാഴ്ച കൊണ്ട് ആര്‍ക്കും എന്തും സംഭവിക്കാം. വലിയ താരങ്ങള്‍ പടു കുഴിയിലേക്ക് വീഴാനും ആരുമറിയാതിരുന്നവര്‍ അതിപ്രശസ്തരായി മാറാനുമെന്നും അധികം സമയം വേണ്ട. വലിയ താരമായ ശേഷം, തങ്ങളുടെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ പൊലിഞ്ഞു പോയവര്‍ നിരവധിയാണ്. ചിലരൊക്കെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരും. എന്നാല്‍ മറ്റ് ചിലരാകട്ടെ ഒരിക്കലും തിരിച്ചു വരാന്‍ സാധിക്കാതെ വിസ്മൃതിയിലേക്ക് വീണു പോയേക്കും.

അത്തരത്തില്‍ വലിയ പതനം തന്നെ നേരിടേണ്ടി വന്ന നായികയാണ് മാല സിന്‍ഹ. ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു മാല സിന്‍ഹ. നാല് പതിറ്റാണ്ടുകാലത്തെ തന്റെ കരിയറില്‍ അവര്‍ ദേവ് ആനന്ദ്, ധര്‍മ്മേന്ദ്ര, മനോജ് കുമാര്‍, രാജേന്ദ്ര കുമാര്‍, ഷമ്മി കപൂര്‍ തുടങ്ങിയ വലിയ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. ദിലീപ് കുമാറിന്റെ നായികയാകണമെന്ന മോഹം മാത്രമാണ് മാല സിന്‍ഹയ്ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയത്.

Mala Sinha

ഒരിക്കല്‍ മാലയും ദിലീപ് കുമാറും ഒരുമിച്ച് അഭിനയിക്കാനിരുന്നതാണ്. എന്നാല്‍ അവസാന നിമിഷം മാലയ്ക്ക് ആ അവസരം നഷ്ടമായി. മാലയ്ക്ക് പകരം വഹീദ റഹ്‌മാന്‍ ദിലീപ് കുമാറിന്റെ നായികയാവുകയായിരുന്നു. 1950 മുതല്‍ 70 കള്‍ വരെ ബോളിവുഡിലെ മുന്‍നിര താരമായിരുന്നു മാല സിന്‍ഹ. ഗുരു ദത്തിന്റെ പ്യാസ, യാഷ് ചോപ്രയുടെ ദൂല്‍ ക ഫൂല്‍ തുടങ്ങിയ ഐക്കോണിക് സിനിമകളുടെ ഭാഗമായിരുന്നു മാല സിന്‍ഹ. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയും, ഏറ്റവും സമ്പന്നയായ നായികയുമായിരുന്നു മാല.

എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായൊരു സംഭവം മാലയുടെ കരിയറിനെ തന്നെ ഇല്ലാതാക്കി. ബോളിവുഡിനെയാകെ പിടിച്ചുലച്ചതായിരുന്നു ആ സംഭവം. കരിയര്‍ മാത്രമല്ല മാലയ്ക്ക് അന്ന് നഷ്ടമായത്. അതുവരെ താനുണ്ടാക്കിയെടുത്ത പേരും പെരുമയുമെല്ലാം അവര്‍ക്ക് നഷ്ടമായി. പിന്നീടൊരിക്കലും തിരിച്ചുവരാന്‍ പോലും സാധിക്കാത്ത അത്ര വലിയൊരു വീഴ്ചയായിരുന്നു മാലയുടേത്.

തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ 1978 ല്‍ മാലയുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് വിഭാഗം പരിശോധന നടത്തി. റെയ്ഡില്‍ 12 ലക്ഷം രൂപയും അവര്‍ കണ്ടെത്തി. നടിയുടെ ബാത്ത് റൂമിന്റെ ചുവരില്‍ ഒളിപ്പിച്ച നിലയിലാണ് ഈ തുക കണ്ടെത്തുന്നത്. ബോളിവുഡും ആരാധകരും അമ്പരന്നു പോയ നിമിഷം. പക്ഷെ പിന്നാലെ കോടതിയില്‍ നടിയെ ഹാജരാക്കിയപ്പോള്‍ അവര്‍ പറഞ്ഞത് അതിലും ഞെട്ടിക്കുന്ന വാര്‍ത്തയായി.

Mala Sinha

താന്‍ ഈ പണമത്രയും നേടിയത് വ്യഭിചാരത്തിലൂടെയാണെന്നായിരുന്നു നടി കോടതിയില്‍ വെളിപ്പെടുത്തിയത്. പിന്നീട് നടിക്ക് തന്റെ പണം തിരികെ ലഭിച്ചുവെങ്കിലും ബോളിവുഡ് മോഹങ്ങള്‍ അതോടെ അവസാനിച്ചു. ആ സംഭവത്തോടെ താരത്തെ തേടി അവസരങ്ങള്‍ എത്താതായി. കയ്യിലുണ്ടായിരുന്ന പല സിനിമകളും അന്നത്തോടെ നഷ്ടമാവുകയും ചെയ്തു. അതേസമയം തന്റെ അച്ഛന്‍ പറഞ്ഞത് അനുസരിച്ച് താരം കണക്കില്ലാത്ത പണം നഷ്ടപ്പെടാതിരിക്കാന്‍ പറഞ്ഞൊരു കള്ളമായിരുന്നു അതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ആ തുറന്ന് പറച്ചില്‍ താരത്തിന് നല്‍കിയത് കനത്ത തിരിച്ചടിയാണ്.

ഇന്ന് സിനിമയില്‍ നിന്നെല്ലാം വിട്ട് ഏറെ ദൂരെയായി തന്റെ ജീവിതം നയിക്കുകയാണ് മാല സിന്‍ഹ. അതേസമയം മാലയുടെ പാതയിലൂടെ മകള്‍ പ്രതിഭ സിന്‍ഹയും സിനിമയിലെത്തിയിരുന്നു. പോയ വര്‍ഷമാണ് മാലയുടെ ഭര്‍ത്താവ് ചിദംബര്‍ പ്രസാദ് ലൊഹാനി മരണപ്പെടുന്നത്. നടനാണ് ചിദംബറും. മാലയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. നേപ്പാളില്‍ വേരുകളുള്ള മാല നിരവധി നേപ്പാളി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. അഭിനേത്രിയെന്നതിനൊപ്പം തന്നെ ഗായിക കൂടിയായിരുന്നു മാല സിന്‍ഹ. ഹിന്ദിയ്ക്ക് പുറമെ ബംഗാളി സിനിമകളിലും മാല അഭിനയിച്ചിട്ടുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X