For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാവാടയഴിച്ചപ്പോള്‍ അരയ്ക്ക് ചുറ്റും മുറിഞ്ഞ് ചോരയൊലിക്കുന്നു; വേദനിപ്പിച്ച ഓര്‍മ്മയുമായി മലൈക അറോറ

  |

  ബോളിവുഡിലെ മുന്‍നിര താരമാണ് മലൈക അറോറ. അഭിനേത്രിയെന്നതിലുപരിയായി മികച്ചൊരു നര്‍ത്തകി കൂടിയാണ് മലൈക. അഭിനയത്തില്‍ നിന്നും വിട്ടു നിന്നപ്പോഴും ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും സിനിമകളിലെ ഡാന്‍സ് നമ്പറുകൡലൂടേയുമെല്ലാം സജീവമായി നില്‍ക്കുകയായിരുന്നു മലൈക. ഇന്നും ആരാധകരെ ഡാന്‍സ് കളിപ്പിക്കുന്ന ഒരുപാട് പാട്ടുകള്‍ക്ക് ചുവടുവച്ചിട്ടുണ്ട് മലൈക. അതില്‍ ഏറ്റവും മുന്നിലുള്ളതാണ് ഛയ്യ ഛയ്യ.

  Also Read: അവൾ തിരഞ്ഞെടുത്ത ജീവിതമാണ്, ഗോസിപ്പുകൾ ഒന്നും എന്നെ ബാധിക്കുന്നില്ല; അനന്യയുടെ അമ്മ

  ഛയ്യ ഛയ്യ പാട്ടിന് ചുവടുവെക്കാത്തവരായി ആരുമുണ്ടാകില്ല. ദില്‍സെ എന്ന മണിരത്‌നം ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ ഇന്‍ട്രോ രംഗത്തിലാണ് ഛയ്യ ഛയ്യ പാട്ടുള്ളത്. ഓടുന്ന ട്രെയിന് മുകളില്‍ ഡാന്‍സ് കളിക്കുന്ന ഷാരൂഖ് ഖാനും മലൈക അറോറും ഇന്നും ആരാധകരുടെ മനസിലുണ്ട്. ബോളിവുഡിലെ ഐക്കോണിക് പാട്ടുകളിലൊന്നാണിത്. ഇന്നും കോളേജ് പരിപാടികളിലും മറ്റും ഒരാളെങ്കിലും ഛയ്യ ഛയ്യായ്ക്ക് ചുവടുവെക്കുന്നുണ്ടാകും.

  എന്നാല്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടായിരുന്നു ആ നൃത്ത രംഗം ചിത്രീകരിച്ചത്. ഓടുന്ന ട്രെയിനിലായിരുന്നു നൃത്തരംഗം ചിത്രകരിച്ചതെന്നത് തന്നെ വലിയ വെല്ലുവിളിയായിരുന്നു. ഇതിന് പുറമെ താന്‍ ഡാന്‍സ് ചെയ്യുന്നത് അരയ്ക്ക് ചുറ്റും രക്തം ഒലിച്ചു കൊണ്ടായിരുന്നുവെന്നാണ് മലൈക പിന്നീട് തുറന്നു പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: 'അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നെന്ന് പറഞ്ഞവരുണ്ട്'; ശ്രീനിവാസൻ!

  ''ഛയ്യ ഛയ്യയുടെ ചിത്രീകരണത്തിനിടെ ഞാന്‍ പലവട്ടം വീണു. ശക്തമായ കാറ്റു കാരണം ഞാന്‍ ഇടത്തോട്ടും വലത്തോട്ടും കറങ്ങുകയായിരുന്നു. അത് തടായാനായി അവര്‍ എന്റെ ഗാഗ്രയിലൂടെ ഒരു കയറിട്ട് എന്നെ ട്രെയിനില്‍ കെട്ടിയിടുകയായിരുന്നു ചെയ്തത്. ട്രെയിനിന്റെ വേഗതയ്ക്ക് അനുസരിച്ച് എന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്. നിര്‍ഭാഗ്യവശാല്‍ കയര്‍ അഴിച്ചപ്പോള്‍ കണ്ടത് എന്റെ അരയ്ക്ക് ചുറ്റും മുറിവുകളാണെന്നതാണ്. രക്തം ഒലിക്കുന്നുണ്ടായിരുന്നു. എല്ലാവരും ഭയന്നു പോയി'' എന്നാണ് മലൈക പറയുന്നത്.

  ഒരു റിയാലിറ്റി ഷോയില്‍ വച്ചായിരുന്നു മലൈക അനുഭവം പറഞ്ഞത്. ഗുല്‍സാര്‍ ആയിരുന്നു ഐക്കോണിക് ഗാനത്തിന് വരികളെഴുതിയത്. ഈ പാട്ടോടെ മലൈക അറോറ ബോളിവുഡിലെ ഡാന്‍സിംഗ് ഐക്കണ്‍ ആയി മാറുകയായിരുന്നു. എആര്‍ റഹ്‌മാന്‍ ആയിരുന്നു പാട്ടിന് സംഗീതമൊരുക്കിയത്. പിന്നീട് മാഹി വേ, മുന്നി ബദ്‌നാം, ഹെല്ലോ ഹെല്ലോ തുടങ്ങി ഒരുപാട് ഹിറ്റ് പാട്ടുകള്‍ക്ക് മലൈക ചുവടുവച്ചു. ഇന്നും താരം തന്റെ നൃത്ത മികവ് കൊണ്ടും ഫിറ്റ്‌നസ് കൊണ്ടും കയ്യടി നേടുന്നുണ്ട്.

  Also Read: പ്രൊഡ്യൂസറെന്നാൽ ചെക്ക് ഒപ്പിടുന്ന ആളല്ല; ആദ്യ സിനിമ പരാജയപ്പെട്ടപ്പോൾ സംഭവിച്ചതിനെക്കുറിച്ച് സുപ്രിയ

  അതേസമയം കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ കാമുകന്‍ അര്‍ജുന്‍ കപൂറിനെക്കുറിച്ചുള്ള മലൈകയുടെ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു.
  'ഞാന്‍ അര്‍ജുനുമായി റിലേഷന്‍ഷിപ്പിലാണെന്ന് മാത്രമല്ല, അദ്ദേഹം എന്റെ സുഹൃത്ത് കൂടിയാണ്. നമ്മുടെ ഉറ്റസുഹൃത്തിനെ സ്നേഹിക്കുകയും അവനുമായി പ്രണയത്തിലാവുകയും ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അര്‍ജുന്‍ എന്നെ മനസിലാക്കിയ വ്യക്തിയാണ്. എങ്ങനെയാണ് അവനെന്നെ മനസിലാക്കിയതെന്ന് പറയുകയും ചെയ്യും. ഞങ്ങള്‍ രണ്ടാളും പരസ്പരം ഏറ്റവും വലിയ ചിയര്‍ ലീഡര്‍മാരാണെന്ന് കരുതാറുണ്ടെന്നാണ് മലൈക പറയുന്നത്.

  നേരത്തെ നടന്‍ അര്‍ബ്ബാസ് ഖാനുമായി വിവാഹിതയായിരുന്നു മലൈക. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. ജനപ്രീയ താരജോഡിയാണ് മലൈകയും അര്‍ജുനും ഇന്ന്.

  Read more about: malaika arora
  English summary
  When Malaika Arora Opens Up About The Backstory Behind Her Famous Chaiyya Chaiyya Song
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X