നടിയാകാന്‍ വിവാഹം മറച്ചുവച്ച മല്ലിക ഷെറാവത്ത്; ഒടുവില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവിന്റെ അമ്മ

ഒരുകാലത്ത് ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു മല്ലിക ഷെറവാത്ത്. ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്കുളള താരങ്ങളുടെ ചുവടുമാറ്റം പതിവല്ലാതിരുന്ന കാലത്ത് ഹോളിവുഡിലും സാന്നിധ്യം അറിയിച്ച താരമാണ് മല്ലിക. ബോള്‍ഡ് രംഗങ്ങളായിരുന്നു മല്ലികയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ഇപ്പോള്‍ താരം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയിരിക്കുകയാണ്. വെബ് സീരീസിലുടെയാണ് മല്ലികയുടെ തിരിച്ചുവരവ്. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും മല്ലിക ഷെറാവത്തിന്റെ ജീവിതങ്ങള്‍ എന്നും വിവാദങ്ങള്‍ നിറഞ്ഞാതായിരുന്നു. സിനിമയിലെ ബോള്‍ഡ് രംഗങ്ങളുടെ പേരിലായിരുന്നു മല്ലികയെ ചിലര്‍ വിമര്‍ശിച്ചിരുന്നത്. അതേസമയം വ്യക്തിജീവിതത്തിലെ സംഭവങ്ങളും മല്ലികയെ വാര്‍ത്താ താരമാക്കി മാറ്റുകയായിരുന്നു.

മല്ലികയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ആദ്യ വിവാഹം. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ വിവാഹിതയായിരുന്നു മല്ലിക. വിവാഹ മോചനം നേടിയ ശേഷമാണ് മല്ലിക മുംബെയിലെത്തുന്നതും അഭിനേത്രിയായി മാറുന്നതും. എന്നാല്‍ തന്റെ വിവാഹ ജീവിതത്തെക്കുറിച്ചോ വിവാഹ മോചനത്തെക്കുറിച്ചോ മല്ലിക ആരോടും പറഞ്ഞിരുന്നില്ല. നാളുകള്‍ക്ക് ശേഷമാണ് ഈ വിവരം പുറം ലോകം അറിയുന്നത് പോലും. വിവാഹിതരായ സ്ത്രീകള്‍ക്ക് അവസരം നല്‍കാന്‍ ബോളിവുഡ് മടിക്കുന്നതിനാലായിരുന്നു തന്റെ ഭൂതകാലം മല്ലികയ്ക്ക് മറച്ചു പിടിക്കേണ്ടി വന്നത്.

മുന്‍ ഭര്‍ത്താവിന്റെ അമ്മ

മല്ലികയുടെ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമെല്ലാം പുറത്ത് വന്നതോടെ ഇത് വലിയ ചര്‍ച്ചയായി മാറുകയായിരുന്നു. മല്ലികയുടെ മുന്‍ ഭര്‍ത്താവിന്റെ അമ്മയും താരത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ''അവള്‍ എന്നും സമ്പന്നയും പ്രശസ്തയും ആകാന്‍ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. അവള്‍ എന്റെ മകന്‍ ഗില്ലിനെ പ്രണയിച്ചിരുന്നു. പക്ഷെ വിവാഹ ജീവിതം അവള്‍ക്ക് ചേരുന്നതായിരുന്നില്ല. അതിനാല്‍ വിവാഹ ബന്ധം അവസാനിപ്പിച്ച് സ്വതന്ത്ര്യയാകാന്‍ അവള്‍ തീരുമാനിക്കുകയായിരുന്നു'' എന്നായിരുന്നു ഒരു അഭിമുഖത്തില്‍ മല്ലികയുടെ മുന്‍ ഭര്‍ത്താവിന്റെ അമ്മ പറഞ്ഞത്.

ഡല്‍ഹി സ്വദേശിയായ പൈലറ്റ്

ഡല്‍ഹി സ്വദേശിയായ പൈലറ്റ് കരണ്‍ സിംഗ് ഗില്ലായിരുന്നു മല്ലികയുടെ ആദ്യത്തെ ഭര്‍ത്താവ്. ഡല്‍ഹിക്കാരിയായിരുന്നു മല്ലികയും. മിറാന്റ ഹൗസില്‍ നിന്നും ബിരുദം നേടിയ ശേഷം മല്ലിക കുറച്ച് നാള്‍ എയര്‍ ഹോസ്റ്റസ് ആയി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് കരണുമായി പ്രണയത്തലാകുന്നത്. പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഈ സമയത്ത് താരം ഡല്‍ഹിയില്‍ മോഡലിംഗ് ചെയ്തിരുന്നു. പിന്നീട് ഈ വിവാഹത്തില്‍ നിന്നും മോചനം നേടിയ മല്ലിക മുംബൈയിലേക്ക് വരികയായിരുന്നു. വിവാഹ മോചനത്തിന് ശേഷം മല്ലികയും ഗില്ലും തമ്മില്‍ ബന്ധപ്പെട്ടിരുന്നില്ല. തങ്ങളുടെ വിവാഹത്തെക്കുറിച്ച് മല്ലികയും ഗില്ലും പരസ്യമായി എവിടേയും പരാമര്‍ശിക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍ ഗില്ലിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായി മാറുകയായിരുന്നു.

റീമ ലാമ്പ

''മല്ലിക എന്ന് പേരുള്ള ആരേയും എനിക്കറിയില്ല. കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് റീമ ലാമ്പ എന്ന പേരുള്ളൊരു പെണ്‍കുട്ടി ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു. അവളെന്റെ മരുമകളായിരുന്നു. ഞങ്ങളെല്ലാം അവളെ ഒരുപാട് സ്‌നേഹിച്ചിരുന്നു. പക്ഷെ അവളുടെ സ്വഭാവം ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറി'' എന്നായിരുന്നു ഗില്ലിന്റെ അമ്മയുടെ പ്രതികരണം. ''ഞങ്ങള്‍ക്ക് വേണ്ടത് സ്വതന്ത്ര്യ ചിന്തകളുള്ള, എന്നാല്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തിരുന്നൊരു മകളെയായിരുന്നു. പക്ഷെ അവളുടെ സ്വപ്‌നങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു'' എന്നും അവര്‍ പറഞ്ഞു. മല്ലികയുടെ ബോളിവുഡ് മോഹങ്ങളാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു.

യഥാര്‍ത്ഥ പേര്

റീമ ലാമ്പ എന്നാണ് മല്ലികയുടെ യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയപ്പോല്‍ മല്ലിക എന്ന പേര് സ്വീകരിക്കുകയായിരുന്നു. തന്റെ അമ്മയുടെ കുടുംബപേരാണ് ഷെറാവത്ത് എന്നതെന്നാണ് മല്ലിക പറയുന്നത്. താന്‍ സിനിമയില്‍ അഭിനയിക്കുന്നതിന് സ്വന്തം കുടുംബം എതിര്‍പ്പായിരുന്നുവെന്നും ഇതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും തന്നെ പുറത്താക്കിയെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മല്ലികയും കുടുംബവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുകയായിരുന്നു.

Read more about: mallika sherawat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X