ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല! റിപ്പോര്‍ട്ടറെ കീറിയൊട്ടിച്ച് മല്ലിക ഷെറാവത്ത്; കയ്യടിച്ച് ആരാധകര്‍

ബോളിവുഡിലെ മിന്നും താരമായിരുന്നു ഒരുകാലത്ത് മല്ലിക ഷെറാവത്ത്. തന്റെ ബോള്‍ഡ് വേഷങ്ങളാണ് മല്ലിക ഷെറാവത്തിനെ താരമാക്കുന്നത്. ഇന്ന് നടിമാരുടെ ഗ്ലാമറസ് വേഷങ്ങളും ബോള്‍ഡ് കഥാപാത്രങ്ങളും സാധാരണമാണെങ്കിലും മല്ലിക ഷെറാവത്ത് ബോളിവുഡിലെ നടപ്പുരീതികളെ മാറ്റിയെഴുതിയ താരമായിരുന്നു. ഒരു കാലത്ത് മല്ലിക ആരാധകര്‍ക്കിടയിലുണ്ടാക്കിയ ഓളം വേറെ തന്നെയായിരുന്നു. സിനിമയിലെ ബോള്‍ഡ് കഥാപാത്രങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലും ബോള്‍ഡ് ആയിരുന്നു മല്ലിക.

ഇതിന്റെ പേരില്‍ താരം വിവാദങ്ങളിലും ചെന്ന് പെട്ടിട്ടുണ്ട്. മര്‍ഡര്‍, വെല്‍ക്കം, ഡബിള്‍ ധമാല്‍, പ്യാര്‍ കെ സൈഡ് എഫക്ട്‌സ്, ഗുരു തുടങ്ങി മല്ലിക ഷെറവാത്ത് കയ്യടി നേടിയ സിനിമകള്‍ ഒരുപാടാണ്. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മല്ലിക യാതൊരു മറയുമില്ലാതെ തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ മല്ലികയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറുകയാണ്.

Mallika Sherawat

തന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും നാട്ടുനടപ്പുകളെ ചോദ്യം ചെയ്യാന്‍ മല്ലിക തയ്യാറായിരുന്നു. തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ നേരിടാനും മല്ലികയ്ക്ക് സാധിക്കും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടുന്നതിനെക്കുറിച്ചും പെണ്‍ഭ്രൂണഹത്യയെക്കുറിച്ചുമൊക്കെ സംസാരിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് മല്ലിക.

ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകനും മല്ലികയും തമ്മില്‍ നടന്ന വാക് പോരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇന്ത്യയെക്കുറിച്ച് മല്ലിക പറഞ്ഞ പ്രസാതവനയെക്കുറിച്ച് ഒരു പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിക്കുന്നതും തുടര്‍ന്ന് നടന്ന സംവാദവുമാണ് വീണ്ടും ചര്‍ച്ചയായി മാറുന്നത്.

ഇന്ത്യയൊരു പിന്തിരിപ്പന്‍ രാജ്യമാണെന്ന് മല്ലിക പറഞ്ഞുവെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ മല്ലിക ഇത് നിഷേധിച്ചു. നിങ്ങള്‍ കുറേക്കൂടി നന്നായി ഹോം വര്‍ക്ക് ചെയ്യേണ്ടിയിരിക്കുന്നു എന്നായിരുന്നു താരം നല്‍കിയ മറുപടി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്‍ വിടാന്‍ കൂട്ടാക്കിയില്ല. ഇതോടെ മല്ലിക മാധ്യമ പ്രവര്‍ത്തകനെ കിറി മുറിക്കാന്‍ തന്നെ തീരുമാനിച്ചു.

''ഞാന്‍ പറഞ്ഞത് ഇന്ത്യ സ്ത്രീകളെ സംബന്ധിച്ച് സുരക്ഷിതമല്ല എന്നാണ്. പോയി അഭിമുഖം ഒരിക്കല്‍ കൂടി കാണൂ'' എന്ന് മല്ലിക പറഞ്ഞു. ''ഇന്ത്യ എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യമാകുന്നത്?'' എന്നായി റിപ്പോര്‍ട്ടര്‍. ''ഇന്ന് ഞാന്‍ പത്രത്തില്‍ വായിച്ചതാണ്, ഇന്ത്യയില്‍ 40 ശതമാനം സ്ത്രീകളും വിവാഹം കഴിക്കുന്നത് 18 വയസാകും മുമ്പാണ്. അത് സ്ത്രീകളെ സംബന്ധിച്ച് വളരെ വളരെ മോശമായ അവസ്ഥയാണ്. അതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു' എന്ന് മല്ലിക മറുപടി നല്‍കി.

Mallika Sherawat

ഇതോടെ മാധ്യമ പ്രവര്‍ത്തകന്‍ റൂട്ട് മാറ്റി. എന്തിനാണ് ഇന്ത്യയില്‍ പ്രണയം കണ്ടെത്തുന്നത് എന്നായി അദ്ദേഹത്തിന്റെ ചോദ്യം. '' ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ ഞാന്‍ അസന്തുഷ്ടയാണെന്ന് പറഞ്ഞിട്ടില്ല. ദേവതകളെ ആരാധിക്കുന്ന രാജ്യത്ത് പെണ്‍ഭ്രൂണ ഹത്യ വളരെ വലുതാണ്. പെണ്‍കുട്ടികളെ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ കൊല്ലുകയാണ് എന്നാണ്'' മല്ലിക മറുപടി നല്‍കി.

ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് താരത്തിന് കയ്യടിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. കാലത്തിന് മുമ്പേ സഞ്ചരിച്ച താരമാണ് മല്ലിക. ഇന്നായിരുന്നുവെങ്കില്‍ ആഘോഷിക്കപ്പെട്ടേനെ. എന്നാല്‍ അന്ന് മല്ലിക ചെയ്ത വേഷങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് കാരണം ആഘോഷിച്ചില്ല. താന്‍ പറഞ്ഞതില്‍ നിന്നും അവര്‍ പിന്മാറിയില്ല, അതിനെ വസ്തുതകളും ഡാറ്റയും കാണിച്ച് വിശദമാക്കുകയാണ് ചെയ്തത് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

More from Filmibeat

Read more about: mallika sherawat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X