സ്വന്തം അച്ഛന്‍ മന്ദാകിനിയെ വെടി വച്ചു! സെറ്റിലുണ്ടായിരുന്നവരുടെ കരുതല്‍ കണ്ട് ഞെട്ടിയെന്ന് നടി
ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു മന്ദാകിനി. യാസ്മീന്‍ ജോസഫ് എന്നായിരുന്നു മന്ദാകിനിയുടെ യഥാര്‍ത്ഥ പേര്. ബ്രിട്ടീഷ് പൗരനായ അച്ഛും ഇന്ത്യാക്കാരിയായ അമ്മയുടേയും മകളായിട്ടാണ് മന്ദാകിനി ജനിക്കുന്നത്. എണ്‍പതുകളില്‍ ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ തരംഗമായിരുന്നു മന്ദാകിനി.
രാജ് കപൂറായിരുന്നു മന്ദാകിനിയെ കണ്ടെത്തിയതും എന്ന പേരും നല്‍കിയത്. 185ല്‍ പുറത്തിറങ്ങിയ രാജ് കപൂര്‍ ചിത്രം രാം തേരി ഗംഗാ മൈലിയിലൂടെയായിരന്നുന്നു അരങ്ങേറ്റം. ഒരൊറ്റ സിനിമ കൊണ്ട് തന്നെ മന്ദാകിനി താരമായി മാറി. ചിത്രത്തിലെ മന്ദാകിനിയുടെ ഗ്ലാമറസ് വേഷം വന്‍ ചര്‍ച്ചയായി മാറി. മഴയത്ത്, വെള്ളസാരിയണിഞ്ഞുള്ള മന്ദാകിനിയുടെ നൃത്തം വന്‍ ഹിറ്റായി. മന്ദാകിനിയെ ഒരു നോക്ക് കാണാന്‍ ആരാധകര്‍ തീയേറ്ററുകളിലേക്ക് ഇരമ്പിയെത്തി. ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത് അക്കാലത്ത്.

മന്ദാകിനിയുടെ നൃത്തത്തിലൂടെ പ്രശസ്തമായ വെള്ളച്ചാട്ടത്തിന് പിന്നീട് മന്ദാകിനി വെള്ളച്ചാട്ടം എന്ന് പേര് വീഴുക വരെ ചെയ്തു. മന്ദാകിനിയെ തേടി തുടര്‍ന്ന് നിരവധി സിനിമകളാണ് എത്തിയത്. എ എന്നാല്‍ തന്റെ കരിയറിന്റെ വീക്കില്‍ നില്‍ക്കെ മന്ദാകിനി അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു. വിവാഹിതയായതോടെയാണ് മന്ദാകിനി സിനിമ ഉപേക്ഷിക്കുകയും ഗ്ലാമര്‍ ലോകത്തോട് വിട പറയുകയും ചെയ്യുന്നത്.
ഒരുപാട് ഗോസിപ്പുകളും വിവാദങ്ങളും മന്ദാകിനിയെക്കുറിച്ച് പ്രചരിച്ചിട്ടുണ്ട്. അധോലോകവുമായുള്ള ബന്ധത്തി്‌ന്റെ പേരിലും മന്ദാകിനി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. മന്ദാകിനിയെക്കുറിച്ച് പ്രചരിച്ച വലിയൊരു വാര്‍ത്തയായിരുന്നു താരത്തെ സ്വന്തം അച്ഛന്‍ വെടി വച്ചുവെന്നത്. ഈയ്യടുത്ത് കപില്‍ ശര്‍മ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ അന്ന് നടന്നത് എന്താണെന്ന് മന്ദാകിനി തന്നെ വെളിപ്പെടുത്തുകയുണ്ടായി.
''എന്റെ അച്ഛന്‍ എന്നെ വെടിവച്ചുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഞാന്‍ സെറ്റിലെത്തിയപ്പോള്‍ എല്ലാവരും ഞാന്‍ ഓക്കെയല്ലേ എന്ന് ചോദിച്ചു കൊണ്ട് അടുത്തേക്ക് വന്നു. എല്ലാവരും എന്തിനാണ് ഇത്രയും കരുതല്‍ കാണിക്കുന്നതെന്ന് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. പിന്നീടാണ് ഞാന്‍ കിംവദന്തിയെക്കുറിച്ച് അറിയുന്നത്'' എന്നാണ് മന്ദാകിനി പറഞ്ഞത്.

സിനിമ വിട്ട മന്ദാകിനി പിന്നീട് ദലൈ ലാമയുടെ പാത പിന്തുടരുകയും ടിബറ്റന്‍ യോഗയിലേക്ക് ആകൃഷ്ടയാവുകയും ചെയ്തു. തുടര്‍ന്ന് ബുദ്ധമത വിശ്വാസിയായ ഡോക്ടറെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷം ഇരുവരും മുംബൈയില്‍ ടിബറ്റന്‍ യോഗ സെന്റര്‍ ആരംഭിക്കുകയും ചെയ്തു. ഇറുവര്‍ക്കും ഒരു മകനും ഒരു മകളുമാണുള്ളത്. സോര്‍ദാര്‍ ആയിരുന്നു മന്ദാകിനി അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ.
തന്റെ ഭര്‍ത്താവിനെ പരിചയപ്പെടുമ്പോള്‍ അദ്ദേഹത്തിന് ഹിന്ദി അറിയില്ലായിരന്നുവെന്നാണ് മന്ദാകിനി പറയുന്നത്. തന്നെ പരിചയപ്പെട്ട ശേഷമാണ് അദ്ദേഹം ഹിന്ദി പഠിക്കുന്നത്. വിവാഹം ആയപ്പോഴേക്കും അദ്ദേഹം ഹിന്ദി സംസാരിക്കാന്‍ തുടങ്ങിയിരുന്നുവെന്നും താരം പറയുന്നുണ്ട്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു താരം. ഇപ്പോഴും താരം അഭിനയത്തിലേക്ക് തിരികെ വരാന്‍ തയ്യാറായിട്ടില്ല. എങ്കിലും മന്ദാകിനിയെ ബോളിവുഡ് ഒരിക്കലും മറക്കില്ലെന്നുറപ്പാണ്.


Click it and Unblock the Notifications