കാമുകന്‍ അടച്ചിട്ട മുറിയില്‍ മറ്റൊരു നടിക്കൊപ്പം, എന്നിട്ടും നാനയെ പ്രണയിച്ച മനീഷ; ഒടുവില്‍ സംഭവിച്ചത്...

ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് മനീഷ കൊയ്‌രാള. ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ മനീഷ സമ്മാനിച്ചിട്ടുണ്ട്. സ്്ിനിമ പോലെ തന്നെ മനീഷയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മനീഷയുടെ പ്രണയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് നാന പടേക്കറുമായുള്ള പ്രണയമായിരുന്നു. തന്നേക്കാള്‍ 20 വയസ് മൂത്ത നാനയെ മനീഷ പ്രണയിക്കുമ്പോള്‍ അദ്ദേഹം വിവാഹിതനായിരുന്നു. തങ്ങളുടെ പ്രണയം ലോകത്തിന് മുന്നില്‍ നിന്നും മറച്ചുവെച്ചിരുന്നില്ല മനീഷയും നാനയും.

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സംഭവം. തന്റെ അഭിനയ മികവിലൂടെ തരംഗം സൃഷ്ടിക്കുകയായിരുന്നു ആ സമയത്ത് നാന. മനീഷയാകട്ടെ പ്രകടനം കൊണ്ടും സൗന്ദര്യം കൊണ്ടും ആ കാലത്തെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറിക്കഴിഞ്ഞിരുന്നു. നടന്‍ വിവേക് മുഷ്‌റാനുമായുള്ള തന്റെ പ്രണയം അവസാനിപ്പിച്ചതേയുണ്ടായിരുന്നുള്ള മനീഷ.

അഗ്നിസാക്ഷി

നാനയും മനീഷയും പരിചയപ്പെടുന്നത് അഗ്നിസാക്ഷിയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. അധികം വൈകാതെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ഈ പ്രണയം രഹസ്യമായി വെക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. മനീഷയുടെ വീട്ടില്‍ നിന്നും പുലര്‍ച്ചെ പോകുന്ന നാനയെ കണ്ടുവെന്ന അയല്‍വാസികളുടെ വെളിപ്പെടുത്തലുകള്‍ ഗോസിപ്പ് കോളങ്ങളിലെത്തിയതോടെ ആ പ്രണയം പരസ്യമാവുകയായിരുന്നു.

പിന്നീട് ഇരുവരും ഒരുമിക്കുന്ന സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഖാമോഷി എന്ന സിനിമയിലായിരുന്നു. ഇതിനോടകം തന്നെ മനീഷയും നാനയും തമ്മിലുള്ള പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇരുവരുടേയും ഓണ്‍ സ്‌ക്രീനിലെ കെമിസ്ട്രിയും കയ്യടി നേടിയിരുന്നു. ഒടുവില്‍ താനും നാനയും പ്രണയത്തിലാണെന്ന് മനീഷ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. നാനയും പി്ന്നാലെ പ്രണയം സമ്മതിച്ചു. ഇതൊക്കെ നടക്കുമ്പോള്‍ നാന വിവാഹിതനായിരുന്നു. എന്നാല്‍ ഭാര്യ നീലകണ്ഠി ആ സമയത്ത് നാനയുടെ കൂടെയായിരുന്നില്ല താമസിച്ചിരുന്നത്.

നാനയും മനീഷയും

നാനയും മനീഷയും തങ്ങളുടെ ചൂടന്‍ സ്വഭാവത്തിന് പേരുകേട്ടവരാണ്. ഇരുവരുടേയും പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം അവരുടെ പ്രണയ ജീവിതത്തേയും ബാധിക്കുകയായിരുന്നു. നാനയും മനീഷും വഴക്കിടുന്നത് പതിവായി മാറുകയായിരുന്നു. പ്രണയ കാലത്ത് നാനയ്ക്ക് മനീഷയുടെ കാര്യത്തില്‍ പൊസസീവ്‌നെസ് ആയിരുന്നു. മറ്റ് നടന്മാരുടെ കൂടെയുള്ള പ്രണയ രംഗങ്ങള്‍ നാനെ അസ്വസ്ഥനാക്കുമായിരുന്നു.

യുഗപുരുഷ് എന്ന സിനിമയിലെ മനീഷയുടെ വസ്ത്രത്തിന്റെ പേരില്‍ അദ്ദേഹം മനീഷുമായി വലിയ വഴക്കുണ്ടാക്കിയിരുന്നു. ഈ വഴക്കുകള്‍ നാനയും മനീഷയും തമ്മില്‍ അകലാനുള്ള കാരണമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ മനീഷയും നാനയും പരസ്പരം സംസാരിക്കുന്നത് തന്നെ ഇല്ലാതാവുകയായിരുന്നു. അതേസമയം നാന മനീഷയെ പ്രണയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാനയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ആയിഷ ജുല്‍ക്ക

ഇതിനിടെ നാനയേയും നടി ആയിഷ ജുല്‍ക്കയേയും മനീഷ അടച്ചിട്ട മുറിയില്‍ വച്ച് കണ്ടുവെന്നും എന്നാല്‍ നാനയോട് ദേഷ്യപ്പെടുന്നതിന് പകരം എന്റെ പുരുഷനെ വെറുതെ വിടുവെന്ന് ആയിഷയോടായിരുന്നു മനീഷ പറഞ്ഞിരുന്നതെന്നുമാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്. താനും ആയിഷയും തമ്മില്‍ പ്രണയ ബന്ധമില്ലെന്ന് നാന പറഞ്ഞതോടെ മനീഷ ഇത് വിശ്വസിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നാന തന്നെ വിവാഹം കഴിക്കാന്‍ സമ്മതിക്കാതെ വന്നതോടെ മനീഷ ഈ പ്രണയ ബന്ധം തന്നെ അവസാനിപ്പിക്കുകയായിരുന്നു.

നേരത്തെ വിവാഹിതനായിരുന്ന നാനയുടെ ജീവിതത്തിലെ മറ്റൊരു സ്ത്രീയാകാന്‍ മനീഷ ആഗ്രഹിച്ചിരുന്നില്ല. ഇതോടെ ഇരുവരും പിരിഞ്ഞു. മനീഷുമായി പിരിഞ്ഞതോടെ നാന താനും ആയിഷയും തമ്മിലുള്ള പ്രണയം ഔദ്യോഗികമാക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാനും ആരംഭിച്ചു. പിന്നീട് ഫിലിംഫെയറിന് നല്‍കിയൊരു അഭിമുഖത്തില്‍ മനീഷയെക്കുറിച്ച് നാന മനസ് തുറന്നിരുന്നു.

മിസ് ചെയ്യുന്നു

''ഏറ്റവും സെന്‍സിറ്റീവായ നടിയാണ് മനീഷ. കസ്തൂരി മാനിനെ പോലെയാണ് അവള്‍. മറ്റുള്ളവര്‍ക്കൊപ്പം മത്സരിക്കേണ്ടതില്ലെന്ന് അവള്‍ മനസിലാക്കണം. വേണ്ടതെല്ലാം ആവശ്യത്തിലധികം അവള്‍ക്കുണ്ട്. ഇന്ന് അവളെക്കുറിച്ച് എനിക്ക് ഒന്നും പറയാനുണ്ടാകില്ല. ബ്രേക്കപ്പ് എന്നത് ബുദ്ധിമുട്ടേറിയ ഘട്ടമാണ്. അത് അറിയണമെങ്കില്‍ അനുഭവിക്കണം. ഞാന്‍ കടന്നു പോയ വേദന എനിക്ക് വിവരിക്കാനാകില്ല. എനിക്ക് മനീഷയെ മിസ് ചെയ്യുന്നുണ്ട്'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മനീഷ പിന്നീട് നേപ്പാള്‍ സ്വദേശിയായ ബിസിനസുകാരന്‍ സമ്രാട്ട് ദഹാലിനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും 2012 ല്‍ വിവാഹ മോചിതരാവുകയും ചെയ്തു.

More from Filmibeat

Read more about: maneesha koirala nana patekar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X