For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടച്ചിട്ട മുറിയില്‍ മറ്റൊരു നടിക്കൊപ്പം നാന! പൊട്ടിത്തെറിച്ച് മനീഷ, ആ പ്രണയം അവിടെ തീര്‍ന്നു!

  |

  ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നായികമാരില്‍ ഒരാളാണ് മനീഷ കൊയ്‌രാള. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാള്‍. ഖാമോഷി, ദില്‍ സെ തുടങ്ങി ഒരുപാട് ഹിറ്റുകള്‍ ബോളിവുഡിന് സമ്മാനിച്ചിട്ടുള്ള താരം തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമകളിലെ പ്രകടനം പോലെ തന്നെ മനീഷയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ബോളിവുഡ് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞതായിരുന്നു മനീഷയുടെ വ്യക്തിജീവിതം. മനീഷയുടെ പ്രണയവും എന്നും മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. മനീഷയുടെ പ്രണയങ്ങളില്‍ ഏറ്റവും വലിയ വിവാദമായിരുന്നു നാന പഡേക്കറുമായുള്ളത്. ഇരുവരും പ്രണയത്തിലാകുമ്പോള്‍ നാനയ്ക്ക് മനീഷയേക്കാള്‍ 20 വയസുണ്ടായിരുന്നു. വിവാഹിതനുമായിരുന്നു നാന.

  'സഞ്ജയ് ​ജൂനിയർ ആർട്ടിസ്റ്റുമായി പ്രണയത്തിലായിരുന്നു, പക്ഷെ വിവാഹം ചെയ്തത് മാന്യതയെ'; പ്രണയകഥ ഇങ്ങനെ!

  നാനയും മനീഷയും പരിചയപ്പെടുന്നത് 1996ല്‍ അഗ്നിസാക്ഷിയുടെ ചിത്രീകരണത്തിനിടെയായിരുന്നു. വിവേക് മുഷ്‌റാനുമായുള്ള പ്രണയ തകര്‍ച്ചയിലൂടെ കടന്നു പോവുകയായിരുന്നു മനീഷ അപ്പോള്‍. മനീഷയും നാനയും അധികം വൈകാതെ തന്നെ അടുപ്പത്തിലാവുകയായിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ ഇരുവരും തമ്മില്‍ പ്രണയം ആരംഭിച്ചു. എന്നാല്‍ തങ്ങളുടെ പ്രണയം ലോകത്തെ അറിയിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. പ്രണയത്തെ ഇരുവരും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു ചെയ്തത്.

  അഗ്നി സാക്ഷിയ്ക്ക് ശേഷം ഇരുവരും പിന്നീട് സഞ്ജയ് ലീല ബന്‍സാലിയുടെ ഖാമോഷിയില്‍ വീണ്ടും ഒരുമിച്ചു. ഇതോടെ ഓഫ് സ്‌ക്രീനിലെ ഇരുവരുടേയും അടുപ്പവും വാര്‍ത്തകളില്‍ ഇടം നേടി. രഹ്‌സമായി വച്ചിരുന്ന പ്രണയം ചര്‍ച്ചയായി മാറിയതോടെ താരങ്ങള്‍ക്ക് പരസ്യമായി തന്നെ പ്രണയം സമ്മതിക്കേണ്ടി വന്നു. മനീഷയായിരുന്നു താനും നാനയും പ്രണയത്തിലാണെന്ന വാര്‍ത്ത ആദ്യം സ്ഥിരീകരിക്കുന്നത്. പിന്നാലെ നാനായും പ്രണയം സമ്മതിച്ചു. ഈ സമയത്ത് നാനയും ഭാര്യ നീലകാന്തിയും അകന്ന് താമസിക്കുകയായിരുന്നു.

  പ്രതീക്ഷിച്ചത് പോലെ അത്ര സുഖകരമായിരുന്നില്ല നാനയുടേയും മനീഷയുടേയും പ്രണയം. ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുകളുണ്ടാകുമായിരുന്നു. രണ്ടു പേരും പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരായിരുന്നു. പ്രണയമുണ്ടെങ്കിലും മനീഷയെ വിവാഹം കഴിക്കാന്‍ നാന തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിട്ടിരുന്നു. ഇതിനിടെ നാനയ്ക്ക് നടി ആയിഷ ജുല്‍ക്കയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ നാനയും മനീഷയും പിരിയുകയായിരുന്നു. നാനയേയും ആയിഷയേയും അടച്ചിട്ട മുറിയില്‍ വച്ച് മനീഷ കണ്ടുവെന്നും ഇതാണ് പിരിയാന്‍ കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മനീഷ ആയിഷയോട് പൊട്ടിത്തെറിച്ചുവെന്നും തന്റെ പുരുഷനെ വെറുതെ വിടാന്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

  അതേസമയം നാനയും ആയിഷയും പ്രണയ വാര്‍ത്തകളെ നിരസിക്കുകയായിരുന്നു. എന്തായാലും നാനയും മനീഷയും പിരിഞ്ഞു. പിന്നീടൊരിക്കല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ മനീഷയെ മിസ് ചെയ്യുന്നുണ്ടെന്ന് നാന വെളിപ്പെടുത്തിയിരുന്നു. ''ഏറ്റവും സെന്‍സിറ്റീവായ നടിയാണ് അവള്‍. ഒരു കസ്തൂരി മാനിനെ പോലെയാണ് അവള്‍. എല്ലാര്‍ക്കുമൊപ്പം ഓടേണ്ടതില്ലെന്ന് അവള്‍ തിരിച്ചറിയണം. വേണ്ടതെല്ലാം അവള്‍ക്കുണ്ട്. അവള്‍ സ്വയം ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് കണ്ണുനീര്‍ അടക്കാനാകുന്നില്ല. ബ്രേക്ക് അപ്പ് എന്നത് വളരെ സങ്കീര്‍ണമായൊരു ഘട്ടമാണ്. ആ വേദന മനസിലാക്കാന്‍ അനുഭവിക്കണം. ഞാന്‍ കടന്നു പോയ വേദന എനിക്ക് വിശദീകരിക്കാനാകില്ല. ഞാന്‍ മനീഷയെ മിസ് ചെയ്യുന്നുണ്ട്'' എന്നായിരുന്നു നാന പറഞ്ഞത്.

  Recommended Video

  നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam


  അതേസമയം നാനയും മനീഷയും ഇപ്പോള്‍ അഭിനയത്തില്‍ നേരത്തേത് പോലെ സജീവമല്ല. ഇന്ത്യ സ്വീറ്റ് ആന്റ് സ്‌പൈസസ് എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് മനീഷ അവസാനമായി അഭിനയിച്ചത്. ഇറ്റ് മൈ ലൈഫ് ആണ് നാനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അതേസമയം ഡിജിറ്റല്‍ രംഗത്തും മനീഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സജീവമായി മാറാനാണ് മനീഷയുടെ തീരുമാനം.

  Read more about: manisha koirala
  English summary
  When Manisha Koirala Broke Up With Nana Patekar For Having An Affair WIth Another Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X