For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവാണ് എന്റെ ശത്രു! ആറ് മാസത്തിനുള്ളില്‍ വിവാഹ മോചനം; കാരണം പറഞ്ഞ് മനീഷ കൊയ്‌രാള

  |

  ബോളിവുഡിലെ എക്കാലത്തേയും മികച്ച നായിക നടിമാരില്‍ ഒരാളാണ് മനീഷ കൊയ്‌രാള. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട് മനീഷ. മികച്ച അഭിനേത്രിയായിരുന്ന മനീഷ ഒരേ സമയം വാണിജ്യ സിനിമകളിലേയും സമാന്തര സിനിമകളിലേയും സാന്നിധ്യമായിരുന്നു. ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന പ്രകടനങ്ങള്‍ സമ്മാനിക്കാന്‍ മനീഷയ്ക്ക് സാധിച്ചിരുന്നു. ഓണ്‍ സ്‌ക്രീനിലെ മനീഷയുടെ പ്രകടനങ്ങള്‍ കയ്യടി നേടുമ്പോഴും മനീഷയുടെ വ്യക്തി ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.

  മനീഷയുടെ പ്രണയങ്ങള്‍ എന്നും ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. മനീഷയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ പേരുകള്‍ ഒരുപാടുണ്ട്. തന്റെ പ്രണയങ്ങള്‍ തുറന്ന് പറയാനും മനീഷ പഠിച്ചിരുന്നില്ല. അതിന്റെ പേരില്‍ പലപ്പോഴും പ്രശ്‌നങ്ങളിലും ചെന്നു ചാടിയിരുന്നു മനീഷ. പ്രണയങ്ങള്‍ പോലെ തന്നെ മനീഷയുടെ വിവാഹ ജീവിതവും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. താരത്തിന്റെ വിവാഹ ജീവിതത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  നേപ്പാള്‍ സ്വദേശിയാണ് മനീഷ. 2010 ലായിരുന്നു മനീഷയുടെ വിവാഹം. ബിസിനസുകാരനും തന്നേക്കാള്‍ ഏഴ് വയസ് ചെറുപ്പവുമായിരുന്ന സമ്രാട്ട് ദഹാലിനെയായിരുന്നു മനീഷ വിവാഹം കഴിച്ചത്. തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്തായിരുന്നു മനീഷയുടെ വിവാഹം. വിവാഹജീവിതത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചുമൊക്കെ ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു മനീഷയ്ക്ക്. എന്നാല്‍ ഈ വിവാഹ ബന്ധത്തിന് വെറും രണ്ട് വര്‍ഷം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 2012 ല്‍ മനീഷയും സമ്രാട്ടും പിരിയുകയായിരുന്നു. ആരാധകരെ ഞെട്ടിച്ചതായിരുന്നു താരത്തിന്റെ വിവാഹ മോചന വാര്‍ത്ത.

  വിവാഹ മോചനത്തിന് പിന്നാലെ സിനിമയിലേക്ക് തിരികെ വരാന്‍ തീരുമാനിച്ചു നില്‍ക്കെയാണ് മനീഷയെ തേടി മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത എത്തുന്നത്. 2012 ല്‍ തന്നെ മനീഷയ്ക്ക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ താരം ചികിത്സയ്ക്കായി യുഎസിലേക്ക് പോയി.

  മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ല്‍ ക്യാന്‍സര്‍ മുക്തയായ മനീഷ തന്റെ അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തി. ഈ സമയത്ത് താരം നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് അവര്‍ തുറന്നു പറഞ്ഞിരുന്നു. വിവാഹ മോചനത്തിലേക്ക് നയിച്ച പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നായിരുന്നു മനീഷ പറഞ്ഞത്. ''വിവാഹത്തെക്കുറിച്ച് സ്വപ്‌നതുല്യമായൊരു കാഴ്ചപ്പാടായിരുന്നു എനിക്കുണ്ടായിരുന്നത്. നമ്മളൊരു മോശം ബന്ധത്തിലാണുള്ളതെങ്കില്‍ അത് അവസാനിപ്പിക്കുന്നതാണ് നല്ലത്. അതില്‍ ഒരു കയ്പ്പുമുണ്ടാകേണ്ടതില്ല'' എന്നായിരുന്നു മനീഷ പറഞ്ഞത്.

  ''വിവാഹം കഴിക്കാന്‍ വേഗത കാണിച്ചത് ഞാനാണ്. പിന്നെയാണ് വിവാഹം എനിക്ക് ചേരുന്നതല്ലെന്ന് തിരിച്ചറിയുന്നത്. മറ്റേ വശത്തു നിന്നും ഒരു തെറ്റുമില്ല. തെറ്റ് എന്റേതാണ്. ഞാനതിന്റെ ഉത്തരവാദിത്തം മുഴുവന്‍ സ്വയം ഏറ്റെടുക്കുന്നു'' എന്നും മനീഷ പറഞ്ഞിരുന്നു. വിവാഹ ജീവിതം ആരംഭിച്ച് അധികനാള്‍ പിന്നിടുതിന് മുമ്പ് തന്നെ മല്ലിക താന്‍ വിവാഹ ജീവിതത്തില്‍ സന്തുഷ്ടയല്ലെന്ന് വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം മാത്രം പിന്നിട്ടപ്പോഴായിരുന്നു ''എന്റെ ഭര്‍ത്താവ് എന്റെ ശത്രുവായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ഇതിലും മോശം എന്തെങ്കിലും സംഭവിക്കാനുണ്ടോ?'' എന്ന് മനീഷ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്. എന്നാല്‍ പിന്നീട് സുഹൃത്തുക്കള്‍ ചേര്‍ന്ന് താരത്തെ ആശ്വസിപ്പിക്കുകയായിരുന്നു. ഇതോടെ താന്‍ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണെന്ന് മനീഷ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികം വൈകാതെ 2012 ല്‍ തന്നെ ഇരുവരും പിരിയുകയായിരുന്നു.

  നാഗചൈതന്യയ്ക്കും കുടുംബത്തിനും പുഷ്പയിലെ ഐറ്റം ഡാൻസിൽ അതൃപ്തി, സാമന്തയുടെ പ്രതികരണം വൈറലാവുന്നു...

  നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ മസ്‌കയിലാണ് മനീഷ അവസാനമായി അഭിനയിച്ചത്. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയായ ലസ്റ്റ് സ്‌റ്റോറീസിലെ ഒരു കഥയില്‍ മനീഷയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: manisha koirala
  English summary
  When Manisha Koirala Opened Up About Her Divorce And Failed Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X