ഭര്‍ത്താവിന് തന്നേക്കാള്‍ 7 വയസിന്റെ ചെറുപ്പം; 6-ാം മാസം ഭര്‍ത്താവ് ശത്രുവായി; മനീഷയുടെ ദാമ്പത്യ ജീവിതം
നക്ഷത്രക്കണ്ണുകളുള്ള, അതിസുന്ദരിയും അത്ര തന്നെ പ്രതിഭാശാലിയുമായ നടിയാണ് മനീഷ കൊയ്രാള. ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാള്‍. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലുമെല്ലാം മനീഷ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. നേപ്പാളിലെ രാജകുടുംബത്തില്‍ ജനിച്ച മനീഷ ഒരു കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നായികയായിരുന്നു. സമാന്തര സിനിമകളിലും വാണിജ്യ സിനിമകളിലും ഒരേസമയം തിളങ്ങി നിന്നിരുന്നു മനീഷ എന്ന നടിയും താരവും. പക്ഷെ കയറ്റങ്ങളേക്കാള്‍ ഇറക്കങ്ങളുടേതായിരുന്നു മനീഷയുടെ ദാമ്പത്യ ജീവിതം.
മനീഷ കൊയ്രാള എന്ന പേര് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. തന്റെ പ്രണയങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യന്‍ ധൈര്യപ്പെട്ടിരുന്ന നടിമാരില്‍ ഒരാളായിരുന്നു മനീഷ. എന്നാല്‍ പ്രണയത്തിലും ദാമ്പത്യത്തിലുമെല്ലാം മനീഷയ്ക്ക് പരാജയങ്ങളായിരുന്നു നേരിടേണ്ടി വന്നത്. മനീഷയുടെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചത് എന്തെന്ന് വായിക്കാം തുടര്‍ന്ന്.

2010ലാണ് നേപ്പാളി വ്യവസായിയായ സാമ്രാട്ട് ദഹലിനെ മനീഷ കൊയിരാള വിവാഹം ചെയ്തത്. മനീഷയേക്കാള്‍ ഏഴ് വയസിന് ഇളയതായിരുന്നു സാമ്രാട്ട്. പക്ഷെ പ്രായം അവരുടെ പ്രണയത്തിന് ഒരു തടസമേ ആയിരുന്നില്ല. സ്വന്തം നാടായ കാഠ്മണ്ഡുവില്‍ വച്ച് പരമ്പരാഗത രീതിയില്‍ വളരെ സ്വകാര്യമായാണ് വിവാഹം നടന്നത്. തങ്ങളുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇരുവരും മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല.
ആരാധകര്‍ ആദ്യം കരുതിയത് മനീഷയുടേത് അറേഞ്ച്ഡ് മാരേജാണെന്നായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് ആഴ്ചകള്‍ പിന്നിട്ട ശേഷം തന്റേത് പ്രണയ വിവാഹം ആയിരുന്നുവെന്ന് മനീഷ തന്നെയാണ് തുറന്നു പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് ഭര്‍ത്താവ് സാമ്രാട്ട് ദഹലിനെ കണ്ടുമുട്ടിയതെന്നും മനീഷ വെളിപ്പെടുത്തുകയുണ്ടായി. പക്ഷെ ആ ദാമ്പത്യ ജീവിതം ആറ് മാസം പിന്നിട്ടപ്പോള്‍ മനീഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ താന്‍ വിവാഹമോചനം നേടാന്‍ ഒരുങ്ങുകയാണെന്ന് അറിയിച്ചു. ആരാധകരെ ഞെട്ടിച്ചതായിരുന്നു ഈ വാര്‍ത്ത.
'എന്റെ ഭര്‍ത്താവ് എന്റെ ശത്രുവായിത്തീര്‍ന്നിരിക്കുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് എത്ര മോശമായിരിക്കും' എന്നാണ് അന്ന് മനീഷ കുറിച്ചത്. അധികം വൈകാതെ 2012 ല്‍ ഇരുവരും പിരിയുകയും ചെയ്തു. അതേസമയം ഇതേ വര്‍ഷം തന്നെയാണ് മനീഷയ്ക്ക് കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയത്. കാന്‍സറിന്റെ ലാസ്റ്റ് സ്റ്റേജിലാണ് തിരിച്ചറിഞ്ഞതെങ്കിലും നിശ്ചയദാര്‍ഢ്യവും പരിശ്രമവും കൊണ്ട് മനീഷ് ജീവിതത്തിലേക്ക് തിരികെ വന്നു. ഇന്നും അവിവാഹിതയായി തുടരുകയാണ് മനീഷ. അതേസമയം ഈയ്യടുത്തിറങ്ങിയ ഹീരമണ്ഡി എന്ന വെബ് സീരീസിലൂടെ മനീഷ അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു.

സൗദാഗര്‍ എന്ന ചിത്രത്തിലൂടെയാണ് മനീഷ ബോളിവുഡില്‍ അരങ്ങേറുന്നത്. പിന്നീട് ബോംബെയിലൂടെയാണ് തമിഴിലെത്തുന്നത്. ഇന്ത്യന്‍, മുതല്‍വന്‍ തുടങ്ങിയ ഹിറ്റുകളിലൂടെ തെന്നിന്ത്യയിലും മനീഷ താരമായി. ഇലക്ട്രയിലൂടെയാണ് മലയാളത്തിലെത്തുന്നത്. ക്യാന്‍സറിനേയും വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളും മറികടന്ന് വീണ്ടും അഭിനയത്തില്‍ സജീവമായി മാറുകയാണ് മനീഷ. ഷെഹ്‌സാദയാണ് ഒടുവിലായി അഭിനയിച്ച സിനിമ.


Click it and Unblock the Notifications











