കുപ്പത്തൊട്ടിയില്‍ നിന്നും മിഥുന്‍ ചക്രവര്‍ത്തി എടുത്തു വളര്‍ത്തിയ പെണ്‍കുട്ടി; ഇന്നവള്‍ ഹോളിവുഡ് നടി

ഇന്ത്യന്‍ സിനിമയിലെ ഡാന്‍സ് ഐക്കണാണ് മിഥുന്‍ ചക്രവര്‍ത്തി. അയാം എ ഡിസ്‌കോ ഡാന്‍സറിലെ ഇന്നത്തെ തലമുറയെ വരെ ത്രസിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. തന്റെ അരങ്ങേറ്റ സിനിമയ്ക്ക് തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നടനാണ് ആരാധകരുടെ മിഥുന്‍ ദാ. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും മിഥുന്‍ ചക്രവര്‍ത്തി ഹീറോയാണ്.

കുപ്പത്തൊട്ടിയില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയെ ഏറ്റെടുത്ത് മകളായി വളര്‍ത്തിയ വ്യക്തിയാണ് മിഥുന്‍ ചിക്രവര്‍ത്തി. അദ്ദേഹത്തിന്റെ ബയോളജിക്കല്‍ മക്കളായ മഹാക്ഷയ്, നമഷി, ഉഷ്‌മെ എന്നിവരെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മകള്‍ ദിഷാനിയെക്കുറിച്ച് പലര്‍ക്കും കൂടുതല്‍ അറിയില്ല. അച്ഛനെ പോലെ തന്നെ അഭിനയത്തില്‍ താല്‍പര്യമുള്ളയാളാണ് ദിഷാനി.

Mithun Chakraborty

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. കുപ്പത്തൊട്ടിയില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ കണ്ടെത്തിയതായി പ്രമുഖ ബംഗാളി പത്രങ്ങളിലൊന്നില്‍ ഒരു വാര്‍ത്ത വന്നു. പലരും ശ്രദ്ധിക്കാതെ പോയൊരു വാര്‍ത്ത. ശ്രദ്ധിച്ചവര്‍ കൗതുകത്തിന് അപ്പുറം കടന്നു പോകാനാഗ്രഹിച്ചില്ല. എന്നാല്‍ വാര്‍ത്ത അറിഞ്ഞതും ആ കുഞ്ഞിനെ ദത്തെടുക്കാന്‍ തന്നെ മിഥുന്‍ ചക്രവര്‍ത്തി തീരുമാനിച്ചു.

മിഥുന്‍ ചക്രവര്‍ത്തിയുടെ തീരുമാനം അറിഞ്ഞപ്പോള്‍ ഭാര്യ യോഗിത ബാലിയും പിന്തുണ നല്‍കി. ഉടനെ തന്നെ ആ പെണ്‍കുട്ടിയെ കണ്ടെത്തുകയും പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ത്ത് തങ്ങളുടെ മകളായി ദത്തെടുക്കുകയും ചെയ്തു. മൂന്ന് സഹോദരന്മാരുടെ ഏക സഹോദരിയായി ദിഷാനി വളര്‍ന്നു. മകളോട് ഒരിക്കലും ഒരു തരത്തിലുള്ള വേര്‍തിരിവും മിഥുന്‍ ചക്രവര്‍ത്തി കാണിച്ചല്ല. തന്റെ മകള്‍ തന്നെയാണ് അദ്ദേഹത്തിന് ദിഷാനി.

അച്ഛനൊപ്പം ഫിലിം സെറ്റുകളിലൊക്കെ ദിഷാനി എത്താറുണ്ടായിരുന്നു. ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി ദിഷാനി അമേരിക്കയിലേക്കാണ് പോയത്. ന്യുയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും അഭിനയത്തില്‍ ബിരുദം നേടി. ചെറുപ്പം മുതല്‍ക്കെ ദിഷാനിയ്ക്ക് അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നു. കടുത്ത സല്‍മാന്‍ ഖാന്‍ ആരാധികയാണ് ദിഷാനി.

Mithun Chakraborty

ഹോളിവുഡിലാണ് ദിഷാനി അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2017 ല്‍ പുറത്തിറങ്ങിയ ഗിഫ്റ്റ് എന്ന ഹ്രസ്വ ചിത്രമായിരുന്നു അരങ്ങേറ്റവേദി. പിന്നീട് 2022 ല്‍ ദ ഗസ്റ്റ് എന്ന ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചു. രാജ്യാന്തര ചലച്ചിത്രമേളകളിലൊക്കെ ദ ഗസ്റ്റ് ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ അച്ഛനില്‍ നിന്നും താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും അഭിനയത്തിലൂടെ അത് കാണിച്ചു കൊടുക്കണം എന്നാണ് ആഗ്രഹമെന്നും ദിഷാനി പറയുന്നു.

അധികം വൈകാതെ തന്നെ ദിഷാനിയുടെ ബോളിവുഡ് അരങ്ങേറ്റം കാണാം എന്നാണ് ആരാധകര്‍ കരുതുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിഷാനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അന്ന് മിഥുന്‍ ചക്രവര്‍ത്തിയുടെ കൈയിലുണ്ടായിരുന്ന കൊച്ചുകുട്ടി ഇന്ന് വളര്‍ന്നൊരു സുന്ദരിയായി മാറിയിരിക്കുകയാണ്. ഈയ്യടുത്ത് ദിഷാനി പങ്കുവെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അതേസമയം അഭിനയത്തില്‍ ഇപ്പോഴും സജീവമാണ് മിഥുന്‍ ചക്രവർത്തി. അദ്ദേഹത്തിന്റെ പാതയിലൂടെ മക്കളും സിനിമയിലെത്തിയെങ്കിലും അച്ഛനുണ്ടാക്കിയ ഓളം സൃഷ്ടിക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല.

Read more about: mithun chakraborty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X