ഇയാള്‍ക്കൊപ്പം ഇനി ജീവിക്കാന്‍ പറ്റില്ല! ഷാഹിദുമായി പിരിയാന്‍ ഒരുങ്ങി ഭാര്യ; ദാമ്പത്യത്തില്‍ സംഭവിച്ചത്
ബോളിവുഡിലെ മുന്‍നിര താരമാണ് ഷാഹിദ് കപൂര്‍. ഷാഹിദിന്റെ അച്ഛനും അമ്മയും അഭിനേതാക്കളാണ്. അതിനാല്‍ ആ വഴി തന്നെ ഷാഹിദും തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഷാഹിദിന്റെ അച്ഛനും അമ്മയും വലിയ താരങ്ങളോ ബോളിവുഡിലെ മുന്‍നിരക്കാരുമായി അടുപ്പമുള്ളവരോ ആയിരുന്നില്ല. അതിനാല്‍ താരത്തിന് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ കുറച്ച് കാലം കഷ്ടപ്പെടേണ്ടി വന്നിരുന്നു. മ്യൂസിക് വീഡിയോകളിലൂടേയും ബാക്ക്ഗ്രൗണ്ട് ഡാന്‍സറായുമൊക്കെയാണ് ഷാഹിദ് കരിയര്‍ ആരംഭിക്കുന്നത്.
സിനിമാ ലോകത്ത് വന്നതോടെ അധികം കാലം വേണ്ടി വന്നില്ല ഷാഹിദ് കപൂറിന് ജനപ്രീയനായി മാറാന്‍. തന്റെ ചോക്ലേറ്റ് ബോയ് ലുക്കിലൂടെ യുവാക്കളുടെ ഹരമായി മാറുകയായിരുന്നു ഷാഹിദ് കപൂര്‍. ഒപ്പം മികച്ച നര്‍ത്തകന്‍ ആണെന്നതും ഷാഹിദിന് ആരാധകരെ നേടിക്കൊടുത്തു. ധാരാളം ആരാധികമാരെ ഇക്കാലത്ത് ഷാഹിദ് കപൂര്‍ സ്വന്തമാക്കുന്നുണ്ട്.

ഓണ്‍ സ്‌ക്രീനിലെ ചോക്ലേറ്റ് ഹീറോ ആയിരുന്ന ഷാഹിദിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലും ധാരാളം പ്രണങ്ങളുണ്ടായിട്ടുണ്ട്. സൂപ്പര്‍ നായിക കരീന കപൂര്‍ മുതല്‍ ഗ്ലോബല്‍ ഐക്കണ്‍ പ്രിയങ്ക ചോപ്രയും വിദ്യ ബാലനുമൊക്കെ ഷാഹിദിന്റെ കാമുകിമാരായിരുന്നു.ഷാഹിദും കരീനയും ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു. വിവാഹത്തിന്റെ വക്കോളം എത്തിയാണ് ഇരുവരും പിരിയുന്നത്.
എന്നാല്‍ ഷാഹിദ് പ്രണയിച്ചായിരുന്നില്ല വിവാഹം കഴിച്ചത്. ഷാഹിദിന്റെ ആരാധകരെ ഞെട്ടിച്ച തീരുമാനമായിരുന്നു ഇത്. മിര രാജ്പുത്തിനെ ഷാഹിദ് വിവാഹം കഴിക്കുന്നത് അറേഞ്ച്ഡ് മാര്യേജിലൂടെയായിരുന്നു. സിനിമയുമായോ സിനിമാക്കാരുമായോ മിരയ്ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഷാഹിദും മിരയും. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ഷാഹിദിനൊപ്പം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മിര ഫാഷന്‍ റാമ്പുകളിലും എത്തി കയ്യടി നേടിയിട്ടുണ്ട്.
രണ്ട് മക്കളുമുണ്ട് താരദമ്പതികള്‍ക്ക്. ഷാഹിദിന്റെ ഭാര്യയായിട്ടാണ് മിരയെ ആരാധകര്‍ പരിചയപ്പെടുന്നത്. എന്നാല്‍ തന്റെ തുറന്ന സംസാരവും പക്വതയോടെയുള്ള പെരുമാറ്റവുമെല്ലാം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുക്കാന്‍ മിരയ്ക്ക് സാധിച്ചിട്ടുണ്ട്. രസരമായൊരു വസ്തുത എന്തെന്നാല്‍ ഒരിക്കല്‍ ഷാഹിദുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ മിര ആലോചിച്ചിരുന്നുവെന്നതാണ്. ഇതേക്കുറിച്ച് ഒരിക്കല്‍ ഷാഹിദ് തന്നെയാണ് തുറന്നു പറയുന്നത്. എന്തുകൊണ്ട് താന്‍ സിനിമയ്ക്ക് പുറത്തു നിന്നും വിവാഹം കഴിച്ചുവെന്ന് സംസാരിക്കുകയായിരുന്നു താരം.

ഷാഹിദ് നായകനായെത്തിയ ഉഡ്താ പഞ്ചാബ് എന്ന സിനിമയുടെ സമയത്തായിരുന്നു സംഭവം. റിലീസിന് മുമ്പായി ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി ഷാഹിദ് മിരയേയും കൊണ്ടു പോയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ. തങ്ങള്‍ പരസ്പരം അടുത്ത് അറിഞ്ഞു വരുന്നേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഷാഹിദ് ആ കാലത്ത് പറയുന്നത്. ചിത്രത്തിലെ ഷാഹിദിന്റെ പ്രകടനം കണ്ടതോടെ ഷാഹിദിനൊപ്പം ഇനി ജീവിക്കില്ലെന്ന് മിര പറഞ്ഞുവെന്നാണ് ഷാഹിദ് പറയുന്നത്.
ഉഡ്താ പഞ്ചാബില്‍ മയക്കുമരുന്നിന് അടിമയായ ഗായകനെയാണ് ഷാഹിദ് അവതരിപ്പിച്ചത്. വളരെ വയലന്റായും വൃത്തികെട്ട രീതിയിലും പെരുമാറുന്ന ഈ കഥാപാത്രം കണ്ട് ഷാഹിദിന്റെ ഭാര്യ ഭയന്നു പോവുകയായിരുന്നു. എന്നാല്‍ സിനിമയിലെ താനും യഥാര്‍ത്ഥ താനും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് മിര പിന്നീട് പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും അങ്ങനെ വിവാഹ മോചനത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്നുമാണ് ഷാഹിദ് മുമ്പൊരിക്കല്‍ പറഞ്ഞത്.


Click it and Unblock the Notifications











