For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീദേവി ഗര്‍ഭിണിയായി, പിന്നെ ഞാനവിടെ എന്തിന് നില്‍ക്കണം; ബോണിയുടെ ആദ്യഭാര്യ പറഞ്ഞത്!

  |

  ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂറിന്റെ ആദ്യ ഭാര്യയും നടന്‍ അര്‍ജുന്‍ കപൂറിന്റെ അമ്മയുമാണ് മോണ കപൂര്‍. തന്റെ 19-ാം വയസിലായിരുന്നു മോണ ബോണിയെ വിവാഹം കഴിക്കുന്നത്. അന്ന് ബോണിയുടെ പ്രായം 29 വയസായിരുന്നു. രണ്ട് മക്കളായിരുന്നു ബോണിയ്ക്കും മോണയ്ക്കും. എന്നാല്‍ പിന്നീട് ഈ ദാമ്പത്യ ജീവിതം തകരുകയായിരുന്നു. ബോണി നടി ശ്രീദേവിയുമായി പ്രണയത്തിലായതോടെയാണ് ഇരുവരും അകലുന്നത്.

  Also Read: 'പ്രസവിക്കാനും അമ്മയാകാനും ആർക്കും കഴിയും, പക്ഷെ നാല് പെണ്മക്കളേയും നക്ഷത്രങ്ങളാക്കാൻ എല്ലാവർക്കും കഴിയില്ല'

  തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ വിവാഹ ബന്ധത്തില്‍ നിന്നും ഇറങ്ങിപ്പോരാന്‍ തീരുമാനിക്കുകയായിരുന്നു മോണ കപൂര്‍. തങ്ങളുടെ ദാമ്പത്യ ജീവിതം തകര്‍ന്നതിനെക്കുറിച്ച് പിന്നീട് ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോണ കപൂര്‍ മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''അവിഹിത ബന്ധമെന്നത് വായിക്കുകയോ കേള്‍ക്കുകയോ മാത്രം ചെയ്തിരുന്ന ഒന്നായിരുന്നു. എന്നാല്‍ എനിക്കത് സംഭവിച്ച നിമിഷം തന്നെ എന്റെ വിവാഹ ജീവിതം അവസാനിച്ചിരുന്നു. എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് ബഹുമാനം. പിന്നെയാണ് പ്രണയം. നമ്മള്‍ വളരുമ്പോള്‍ മാറ്റങ്ങള്‍ സംഭിവിച്ചേക്കാം. ബോണിയ്ക്കും മറ്റൊരാളെ ആവശ്യമായിരുന്നു, എനിക്ക് പകരം. ശ്രീദേവി ഗര്‍ഭിണിയായിരുന്നതിനാല്‍ ഞങ്ങളുടെ വിവാഹത്തിനൊരു സെക്കന്റ് ചാന്‍സ് കൊടുക്കുന്നതില്‍ കാര്യമില്ലായിരുന്നു. അവരുടെ ബന്ധം ഉറച്ചതായിരുന്നു. അത് തന്നെ എനിക്ക് പുറത്തേക്ക് പോകാനുള്ള സിഗ്നലായിരുന്നു'' എന്നാണ് മോണ കപൂര്‍ പറഞ്ഞത്.

  Also Read: സ്ത്രീകളുമായി അകലം ഉണ്ടായിരുന്നു, നടിമാർ കെട്ടിപ്പിടിക്കാൻ വന്നാലും ഒഴിഞ്ഞു മാറും; രഞ്ജു രഞ്ജിമാർ

  അതേസമയം അച്ഛന്റെ അവിഹിതത്തിന്റെ പേരില്‍ മക്കളായ അര്‍ജുനും അന്‍ഷുലയും സ്‌കൂളില്‍ നിരന്തരം കളിയാക്കപ്പെട്ടിരുന്നുവെന്നാണ് മോണ പറയുന്നത്. ബോണി തനിക്ക് പകരം മറ്റൊരു സ്ത്രീയെ, അതുമൊരു നായികയെ തിരഞ്ഞെടുത്തതിന്റെ പേരില്‍ തന്നെ ആളുകള്‍ കളിയാക്കുമായിരുന്നുവെന്നും മോണ പറയുന്നുണ്ട്. നീ തടി കുറയ്ക്കാന്‍ നോക്കൂവെന്നും പ്ലാസ്റ്റിക് സര്‍ജറി ചെയ്യെന്നുമൊക്കെ ആളുകള്‍ ഉപദേശിക്കുമായിരുന്നുവെന്നും മോണ പറയുന്നു. ഇതോടെ തനിക്കും കുട്ടികള്‍ക്കും വ്യക്തിത്വം വേണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് മോണ പറയുന്നത്.

  ''എന്റെ മക്കള്‍ എനിക്കൊപ്പമാണ് ജീവിക്കുന്നതെങ്കിലും അച്ഛനുമായും നല്ല ബന്ധമുണ്ട്. അദ്ദേഹത്തിനൊപ്പം യാത്രകള്‍ ചെയ്യുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യാറുണ്ട്. എനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല. ഞാന്‍ മക്കളെ അദ്ദേഹത്തില്‍ നിന്നും അകറ്റി നിര്‍ത്തിയാല്‍ അത് ക്രൂരതയാകും. എനിക്ക് ഒരു പുരുഷനെ പോലെ ചിന്തിക്കാനാകില്ല. അദ്ദേഹം സന്തോഷത്തോടെയിരിക്കണം. ജീവിതത്തില്‍ ഒരു പുരുഷനില്ലെന്നതില്‍ എനിക്ക് വിഷമമില്ല. ചില പ്രണയങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ എനിക്ക് വിവാഹത്തില്‍ താല്‍പര്യമില്ല. വിവാഹത്തില്‍ വൈകാരിക ബാധ്യത ഒരാളാണ് ചുമക്കേണ്ടി വരിക. അത് ആണുങ്ങള്‍ക്ക് മനസിലാകില്ല'' എന്നും മോണ പറയുന്നുണ്ട്.

  അര്‍ബുദ രോഗ ബാധിതായിട്ടായിരുന്നു മോണയുടെ മരണം. ഏറെ കാലം അച്ഛന്റെ രണ്ടാം വിവാഹത്തിലെ ഭാര്യയായ ശ്രീദേവിയോടും മക്കളോടും അര്‍ജുനും സഹോദരിയും അകലം പാലിച്ചിരുന്നു. എന്നാല്‍ ശ്രീദേവിയുടെ മരണത്തോടെ ഒറ്റപ്പെട്ടു പോയ സഹോദരിമാര്‍ക്ക് അരികിലേക്ക് ഇരുവരും എത്തുകയായിരുന്നു. ഇന്ന് നാല് മക്കളും തമ്മില്‍ വളരെയധികം അടുപ്പമുണ്ട്. അമ്മയുടെ പാതയിലൂടെ തന്നെ മൂത്ത മകള്‍ ജാന്‍വിയും സിനിമയിലെത്തി. ഇപ്പോഴാതി ഇളയമകള്‍ ഖുഷിയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ഖുഷി തന്റെ അരങ്ങേറ്റ സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍. ഹെലന്‍റെ ഹിന്ദി റീമേക്കായ മിലിയാണ് ജാന്‍വിയുടെ പുതിയ സിനിമ.

  English summary
  When Mona Kapoor Opened Up About Boney Kapoor's Affair With Sridevi And Their Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X