മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയിട്ടും എന്നെ സംസാരിപ്പിച്ചില്ല, മീഡിയ താരപുത്രിക്ക് പിന്നാലെ: മൃണാല്‍

നെപ്പോട്ടിസം എന്നത് ബോളിവുഡില്‍ ഒരിക്കലും അവസാനിക്കാത്ത ചര്‍ച്ചാ വിഷയമാണ്. താരങ്ങള്‍ക്കിടയില്‍ തന്നെ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് നെപ്പോട്ടിസത്തെക്കുറിച്ചുള്ളത്. ആലിയ ഭട്ട് മുതല്‍ വരുണ്‍ ധവാന്‍ വരെയുള്ളവര്‍ നെപ്പോ കിഡ്‌സ് എന്ന വിളികേള്‍ക്കുന്നുണ്ട്. താരങ്ങളുടെ മക്കളായത് കൊണ്ട് ലഭിക്കുന്ന അവസരങ്ങളേക്കുറിച്ച് മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ താര സന്താനങ്ങള്‍ പലപ്പോഴും അതിനെ അംഗീകരിക്കാന്‍ തയ്യാറാകാറില്ല. നെപ്പോട്ടിസം എന്നൊന്ന് ഇല്ലെന്നാണ് പലപ്പോഴും അവര്‍ പറയുക.

അതേസമയം ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകളൊന്നുമില്ലാതെ കടന്നു വന്ന നവാസുദ്ദീന്‍ സിദ്ധീഖി മുതല്‍ സിദ്ധാന്ത് ചതുര്‍വേദി വരെയുള്ളവര്‍ നെപ്പോട്ടിസം മൂലം അവസരം നിഷേധിക്കപ്പെട്ടവരാണ്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് ശേഷം നെപ്പോട്ടിസത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ നെപ്പോട്ടിസത്തെക്കുറിച്ച് വ്യത്യസ്തമായൊരു കാഴ്ചപ്പാടാണ് മൃണാല്‍ ഠാക്കൂറിനുള്ളത്.

Mrunal Thakur

ബോളിവുഡിലെ 'ഔട്ട്‌സൈഡര്‍' ആണ് മൃണാല്‍. താരകുടുംബങ്ങളുടെ പിന്തുണയോ ബന്ധങ്ങളോ മൃണാലിനുണ്ടായിരുന്നില്ല. ടെലിവിഷനിലൂടെയാണ് മൃണാല്‍ കരിയര്‍ ആരംഭിക്കുന്നത്. കുങ്കും ഭാഗ്യ എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് ലവ് സോണിയ എന്ന ചിത്രത്തിലൂടെ ബോളിവുഡ് എന്‍ട്രി നടത്തി. സൂപ്പര്‍ 30, ബാട്ട്‌ല ഹൗസ്, ജേഴ്‌സ്, സീതാ രാമം തുടങ്ങിയ സിനിമകൡ അഭിനയിച്ച് കയ്യടി നേടി മുന്‍നിര നായികയായി മാറുകയായിരുന്നു മൃണാല്‍.

2019 ല്‍ മാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കവെയാണ് മൃണാല്‍ നെപ്പോട്ടിസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്. കുറ്റം താരപുത്രന്മാരുടേയും പുത്രിമാരുടേയും മാത്രമല്ലെന്നാണ് മൃണാല്‍ പറയുന്നത്. അവര്‍ക്ക് പിന്നാലെ ഓടുന്ന മാധ്യമങ്ങളേയും ആരാധകരേയും കൂടിയാണ് മൃണാല്‍ പ്രതിചേര്‍ക്കുന്നത്.

''മീഡിയയില്‍ നിന്നും തുടങ്ങാം. ഉദാഹരണത്തിന്, നമുക്ക് അനന്യയും ജാന്‍വിയുമില്ല നിര്‍ഭാഗ്യവശാല്‍. പക്ഷെ എനിക്ക് ചിലത് പറയാനുണ്ട്. അത് അവരുടെ തെറ്റല്ല. അവര്‍ താരസന്താനങ്ങളാണ്. നമ്മളെ പോലുള്ള സാധാരണക്കാരാണ് അവരുടെ ജീവിതത്തില്‍ എന്ത് നടക്കുന്നു എന്നറിയാന്‍ ആകാംഷ കാണിക്കുന്നത്. ഞാനൊരു ലളിതമായ ഉദാഹരണം പറയാം. ഒരു അവാര്‍ഡ് നൈറ്റില്‍ ഞാന്‍ ഇന്റര്‍വ്യു നല്‍കി കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഒരു സ്റ്റാര്‍ കിഡ് അതുവഴി വന്നാല്‍ മീഡിയ അവരുടെ പിന്നാലെ ഓടും'' എന്നാണ് മൃണാല്‍ പറഞ്ഞത്.

Mrunal Thakur

''എനിക്ക് മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡാണ് കിട്ടിയത്. ജാന്‍വിയ്ക്കും അവാര്‍ഡുണ്ട്. പക്ഷെ എനിക്ക് സ്പീച്ച് പോലും കിട്ടിയില്ല. എനിക്ക് അസൂയയാണെന്നല്ല പറയുന്നത്. അത് അവരുടെ തെറ്റല്ല എന്നാണ്. അതിനാല്‍ നെപ്പോട്ടിസം നെപ്പോട്ടിസം എന്ന് പറയുന്നത് നിര്‍ത്തണം. ഇപ്പോള്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കരണ്‍ എന്നേയും അവിനാഷിനേയുമാണ് ഗോസ്റ്റ് സ്‌റ്റോറീസില്‍ കാസ്റ്റ് ചെയ്തത്. അതായത് നെപ്പോട്ടിസം അകത്തില്ല'' എന്നും മൃണാല്‍ പറഞ്ഞു.

''പ്രേക്ഷകരേയും മീഡിയയേയും ആശ്രയിച്ചാണ് കാര്യങ്ങള്‍ എന്നാണ് തോന്നുന്നത്. ജനങ്ങള്‍ എന്നെ കാണുന്നത് നിങ്ങള്‍ കാരണമാണ്. പക്ഷെ ഇതേ ആളുകള്‍ തന്നെ നെപ്പോട്ടിസത്തെക്കുറിച്ചും സംസാരിക്കും'' എന്നും മൃണാല്‍ പറയുന്നുണ്ട്. മൃണാലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X