അച്ഛനേയും പിന്നാലെ മകനേയും കറക്കിയെടുത്തു, രേഖ ദുര്‍മന്ത്രവാദിനിയെ പോലെ; നര്‍ഗിസ് ദത്ത് അന്ന് പറഞ്ഞത്

ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് രേഖ. എല്ലാ അര്‍ത്ഥത്തിലും ഐക്കണ്‍ തന്നെയാണ് രേഖ. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും രേഖയ്ക്ക് പകരക്കാരില്ല. തന്റെ നിലപാടുകളിലും കാഴച്ചപ്പാടിലും കാലത്തിന് മുന്നേ സഞ്ചരിച്ചുന്നയാള്‍ കൂടെയാണ് രേഖ. അതുകൊണ്ട് തന്നെ രേഖയുടെ പല പ്രസ്താവനകളും അക്കാലത്ത് വലിയ വിവാദമായി മാറിയിട്ടുണ്ട്. എന്നാല്‍ കാലം മാറിയപ്പോള്‍ വിമര്‍ശകരും രേഖയുടെ ആരാധകരായി മാറി.

ജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ അതിജീവിച്ചാണ് രേഖ താരമായി മാറുന്നത്. അച്ഛന്‍ ജെമിനി ഗണേശന്റെ അവഗണനയേയും പട്ടിണിയേയും അതിജീവിച്ചാണ് രേഖ താരമാകുന്നത്. മുന്‍ നിര നായികയായ ശേഷവും രേഖയ്ക്ക് ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വിവാദങ്ങള്‍ എന്നും രേഖയുടെ കൂടെ തന്നെയുണ്ട്. രേഖയുടെ പ്രണയങ്ങളും ദാമ്പത്യവുമൊക്കെ വലിയ വിവാദങ്ങളായി മാറിയിട്ടുണ്ട്.

Rekha

രേഖയ്‌ക്കെതിരെ പരസ്യമായി തന്നെ പല പ്രമുഖ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ബോളിവുഡിലെ മറ്റൊരു ഇതിഹാസ താരമായ നര്‍ഗിസ് ദത്ത്. രേഖയുടെ പ്രണയ ബന്ധങ്ങളെക്കുറിച്ച് നര്‍ഗിസ് നടത്തിയ അഭിപ്രായ പ്രകടനം വളരെ പരുഷമായിരുന്നു. സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ അമ്മ കൂടിയാണ് നര്‍ഗിസ്. രേഖയും സഞ്ജയ് ദത്തും തമ്മില്‍ അടുപ്പത്തിലാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു നര്‍ഗിസിന്റെ പ്രതികരണം.

സഞ്ജയ് ദത്തും രേഖയും സമീന്‍ ആസ്മാന്‍ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സഞ്ജയും രേഖയും തമ്മില്‍ അടുത്തെന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രേഖയെക്കുറിച്ച് നടന്റെ അമ്മയ്ക്ക് തീരെ മതിപ്പുണ്ടായിരുന്നില്ല. ഈ സമയത്ത് രേഖയെ അധിക്ഷേപിച്ച് കൊണ്ട് നര്‍ഗീസ് സംസാരിക്കുകയുമുണ്ടായി.

'താന്‍ എളുപ്പത്തില്‍ ലഭിക്കുന്ന സ്ത്രീയാണെന്ന സൂചന രേഖ പുരുഷന്‍മാര്‍ക്ക് നല്‍കാറുണ്ട്. ചിലര്‍ രേഖയെ ഒരു മന്ത്രവാദിനിയെ പോലെയാണ് കാണുന്നത്. ചിലപ്പോള്‍ അവളെ എനിക്ക് മനസ്സിലാക്കാനാവും. മാനസികമായ പ്രശ്‌നങ്ങളുളള ഒരുപാട് കുട്ടികള്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവള്‍ക്ക് അവളെത്തന്നെ നഷ്ടപ്പെട്ടു. അവള്‍ക്ക് ശക്തനായ പുരുഷനെ ആവശ്യമാണ്,' എന്നായിരുന്നു നര്‍ഗിസ് പറഞ്ഞത്.

അതേസമയം രേഖയോടുള്ള നര്‍ഗിസിന്റെ എതിര്‍പ്പിന്റെ കാരണം സഞ്ജയ് ദത്തുമായുള്ള ഗോസിപ്പ് മാത്രമായിരുന്നില്ല. നര്‍ഗിസിന്റെ ഭര്‍ത്താവും സഞ്ജയ് ദത്തിന്റെ പിതാവുമായ സുനില്‍ ദത്തിന്റെ പേരിനൊപ്പവും രേഖയുടെ പേര് ചേര്‍ത്തുവെക്കപ്പെട്ടിരുന്നു. അഹിംസ എന്ന സിനിമയിലുള്‍പ്പെടെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇക്കാലത്താണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമാകുന്നത്. അതേസമയം 1891 ലാണ് നര്‍ഗീസ് ദത്ത് മരിക്കുന്നത്.

Rekha

രേഖയുടെ കരിയറിലെ ഏറ്റവും വലിയ വിവാദം അമിതാഭ് ബച്ചനുമായുളള പ്രണയമായിരുന്നു. വിവാഹിതനായ ബച്ചനോടുള്ള തന്റെ പ്രണയം രേഖ പരസ്യമായി തന്നെ സമ്മതിച്ചിട്ടുണ്ട്. രേഖ-ബച്ചന്‍-ജയ ഓഫ് സ്‌ക്രീന്‍ ത്രികോണ പ്രണയം ഏതൊരു ബോളിവുഡ് സിനിമയേയും വെല്ലുന്ന ഒന്നായിരുന്നു. എന്നാല്‍ നാളിതുവരെ ബച്ചന്‍ ഇതേക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ല. എന്താണ് ബച്ചനും രേഖയ്ക്കും ഇടയില്‍ നടന്നത് എന്ന കാര്യത്തിലുള്ള നിഗൂഢത ഇപ്പോഴും തുടരുന്നതാണ്.

ഹിന്ദി സിനിമയുടെ ചരിത്രം എഴുതുമ്പോള്‍ രേഖയെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ സാധിക്കില്ല. രേഖയുടെ ജീവിതത്തെക്കുറിച്ച് പല പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. 'രേഖ ദ അണ്‍ ടോള്‍ഡ് സ്റ്റോറി' എന്ന പുസ്തകത്തില്‍ നടിയുടെ ജീവിതത്തെയും കരിയറിനെയും കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. യാസര്‍ ഉസ്മാന്‍ ആണ് ഈ പുസ്തകം എഴുതിയത്. ബോളിവുഡ് ആരാധകര്‍ വായിച്ചിരിക്കേണ്ട ഒന്നാണ് രേഖയുടെ ജീവിതകഥ.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X