നര്‍ഗിസിന്റേത് വലിയ ചുണ്ടുകളെന്ന് ആരാധകര്‍; എന്റെ ആസനം ഇതിലും വലുതാണെന്ന് തിരിച്ചടിച്ച് നര്‍ഗിസ്‌

ഇംത്യാസ് അലി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ കള്‍ട്ട് സ്റ്റാറ്റസുള്ള ചിത്രമാണ് റോക്ക്‌സ്റ്റാര്‍. രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ട സിനിമയാണ്. രണ്‍ബീര്‍ കപൂറിലെ നായകനെ പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ചിത്രം കൂടിയാണ് റോക്ക്‌സ്റ്റാര്‍. 2011 ലാണ് റോക്ക്‌സ്റ്റാര്‍ പുറത്തിറങ്ങിയത്. റോക്ക്‌സ്റ്റാറിലൂടെ സിനിമാപ്രേമികള്‍ പരിചയപ്പെട്ട താരമാണ് നര്‍ഗിസ് ഫഖ്രി.

വിദേശത്തു നിന്നും വന്ന് റോക്ക്‌സ്റ്റാറിലൂടെ അഭിനയം ആരംഭിച്ച നര്‍ഗിസ് ഫഖ്രി അധികം വൈകാതെ തന്നെ ശ്രദ്ധ നേടുകയായിരുന്നു. പിന്നീട് കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും തന്നെ അടയാളപ്പെടുത്താന്‍ നര്‍ഗിസിന് സാധിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വ്യക്തിത്വം കൊണ്ടും ആരാധകരെ നേടാന്‍ നര്‍ഗിസിന് സാധിച്ചിട്ടുണ്ട്.

Nargis Fakhri

അഭിമുഖങ്ങളിലും മറ്റും സിനിമയില്‍ കാണാത്ത തന്റെ മറ്റൊരു മുഖം നര്‍ഗിസ് പുറത്തെടുക്കാറുണ്ട്. തമാശകള്‍ പറഞ്ഞ് ആളുകളെ രസിപ്പിക്കാന്‍ നര്‍ഗിസിന് അറിയാം. തന്റെ റിലേഷന്‍ഷിപ്പുകളെക്കുറിച്ചും വളരെ തുറന്ന രീതിയില്‍ സംസാരിക്കുന്ന താരമാണ് നര്‍ഗിസ്. നേരത്തെ നടന്‍ ഉദയ് ചോപ്രയും നര്‍ഗിസും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. ഉദയ് ചോപ്രയുടെ കുടുംബവുമായി നര്‍ഗിസ് ഒരുപാട് അടുത്തു എന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ നര്‍ഗിസ് ഇതെല്ലാം നിഷേധിക്കുന്നുണ്ട്. ''ഞാന്‍ അദ്ദേഹത്തിന്റെ അച്ഛനെ പലപ്പോഴായി കണ്ടിട്ടുണ്ട്. പക്ഷെ ഞാനൊരിക്കലും അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോവുകയോ ഡിന്നറില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. ഈ കഥകള്‍ അടിസ്ഥാനരഹിതമാണ്. ഇതൊക്കെ എന്നെ ബാധിച്ചിരുന്നു. എന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. എന്നെക്കുറിച്ചെഴുതിയത് വായിച്ച് എന്നെ ആളുകള്‍ വിധിക്കും. അത നമ്മുടെ ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നതാണ്'' എന്നായിരുന്നു നര്‍ഗിസ് ഫഖ്രി പറഞ്ഞത്.

അതേസമയം തന്റെ ചുണ്ടുകളെക്കുറിച്ചുള്ള ചര്‍ച്ചകളോടും നര്‍ഗിസ് പ്രതികരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റും താരത്തിന്റെ ചുണ്ടുകളുടെ വലിപ്പത്തെക്കുറിച്ച് ട്രോളുകള്‍ നിറയാറുണ്ടായിരുന്നു. താരത്തിന്റേത് വലിയ ചുണ്ടുകളാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തന്റെ അഭിനയത്തേക്കാള്‍ കൂടുതലായി, തന്റെ ചുണ്ടുകള്‍ ചര്‍ച്ചയാകുന്നതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നര്‍ഗിസ് തുറന്നടിക്കുക തന്നെ ചെയ്യുന്നുണ്ട്.

Nargis Fakhri

''എനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ല. എനിക്ക് വലിയ സ്തനങ്ങളുണ്ടായിരുന്നുവെങ്കില്‍ ആളുകള്‍ എന്റെ സ്തനങ്ങളെക്കുറിച്ച് സംസാരിച്ചേനെ. അവര്‍ എന്റെ ആസനം കണ്ടിട്ടില്ല. അതും വളരെ വലുതാണ്. പക്ഷെ റോക്ക്‌സ്റ്റാര്‍ ഞാന്‍ ധരിച്ച പട്ടിയാല സല്‍വാറിനുള്ളില്‍ ഒളിപ്പിച്ചു വച്ചതാണ്. എന്റെ ചുണ്ടിനേക്കാള്‍ വലിയ നിതംബം കണ്ടിരുന്നുവെങ്കില്‍ അവര്‍ അതേക്കുറിച്ച് മാത്രമേ സംസാരിക്കൂ. സിനിമയില്‍ മൊത്തം എല്ലാം പൊതിഞ്ഞ് വസ്ത്രം ധരിച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല'' എന്നായിരുന്നു നര്‍ഗിസിന്റെ പ്രതികരണം.

''ഞാനിതൊന്നും കാര്യമാക്കുന്നില്ല. അവര്‍ എന്റെ മൂക്കിനെക്കുറിച്ച് ഒന്നും പറയാത്തതില്‍ ദൈവത്തിന് നന്ദി. എന്റെ മൂക്കിന്റെ കാര്യത്തില്‍ എനിക്കല്‍പ്പം കോംപ്ലെക്‌സ് ഉണ്ട്'' എന്നും നര്‍ഗിസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ അമാവാസ് ആണ് നര്‍ഗിസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: nargis fakhri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X