ഡിംപിള്‍ രാജ് കപൂറിന്റേയും നര്‍ഗിസിന്റേയും രഹസ്യ ബന്ധത്തിലെ മകള്‍! മോളെ തള്ളിപ്പറയില്ലെന്ന് നര്‍ഗിസ്
ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് നര്‍ഗിസ്. ആവാര, ശ്രീ 420, ബര്‍സാത്ത്, അന്ദാസ്, മദര്‍ ഇന്ത്യ, ഹല്‍ചല്‍ തുടങ്ങി നിരവധി ഐക്കോണിക് സിനിമകളിലെ നായികയായ ഐക്കോണിക് താരം. ഇന്നും ബോളിവുഡ് സിനിമകളുടെ ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ് നര്‍ഗിസിന്റെ പ്രകടനങ്ങളും സിനിമകളും. സൂപ്പര്‍ ഹിറ്റായി മാറിയ അന്ദാസിന്റെ ലൊക്കേഷനില്‍ വച്ചാണ് നര്‍ഗിസും രാജ് കപൂറും പ്രണയത്തിലാകുന്നത്.
ആദ്യ കാഴ്ചയില്‍ തന്നെ രാജ് കപൂര്‍ നര്‍ഗിസിന് ആകൃഷ്ടനാവുകയായിരുന്നു. നര്‍ഗിസിനും രാജ് കപൂറിനോട് പ്രണയം തോന്നി. എന്നാല്‍ ഈ സമയത്ത് രാജ് കപൂര്‍ വിവാഹിതനായിരുന്നു. രാജിനോടുള്ള പ്രണയത്തെ തുടര്‍ന്ന് ആര്‍കെ പ്രൊഡക്ഷന്‍സിന്റെ എല്ലാ സിനിമകളിലും നര്‍ഗിസ് കരാര്‍ ഒപ്പിടുകയായിരുന്നു.

നിയമ സാധ്യതയില്ലെന്ന് അറിയുമായിരുന്നിട്ടും നര്‍ഗിസ് രാജ് കപൂറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഒരുതരം പിടിവാശിയായിരുന്നു നര്‍ഗിസിന്. ഇതിനായി നിരവധി വക്കീല്‍മാരേയും നര്‍ഗിസ് സമീപിച്ചിരുന്നു. എന്നാല്‍ തന്റെ ആഗ്രഹം നടക്കില്ലെന്ന് നര്‍ഗിസിന് ബോധ്യമായി. അധികം വൈകാതെ ഇരുവരും പിരിയുകയും ചെയ്തു. ഇതോടെ നര്‍ഗിസ് കടുത്ത വിഷാദരോഗത്തിലേക്ക് വീഴുകയായിരുന്നു.
ഈ സമയത്താണ് നര്‍ഗിസ് മദര്‍ ഇന്ത്യയില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തീയില്‍ നിന്നും സുനില്‍ ദത്ത് നര്‍ഗിസിനെ രക്ഷിച്ചെടുക്കുന്നൊരു സംഭവമുണ്ടായി. ആ സംഭവത്തോടെ ഇരുവരും സുഹൃത്തുക്കളാവുകയും അത് പിന്നീട് പ്രണയത്തിലേക്ക് വഴിതെളിയിക്കുകയുമായിരുന്നു. അധികം വൈകാതെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.

1973ല്‍ പുറത്തിറങ്ങിയ ബോബി എന്ന ചിത്രത്തിലൂടെയാണ് ആര്‍കെ പ്രൊഡക്ഷന്‍സ് ഡിംപിള്‍ കപാഡിയെ അവതരിപ്പിക്കുന്നത്. ചിത്രം വന്‍ഹിറ്റായതിനൊപ്പം തന്നെ ഡിംപിള്‍ കപാഡിയും സൂപ്പര്‍ താരമായി മാറുകയായിരുന്നു. എന്നാല്‍ ഇതിനിടെ മറ്റൊരു റിപ്പോര്‍ട്ടും ബോളിവുഡില്‍ കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചിരുന്നു. നര്‍ഗിസിന്റേയും രാജ് കപൂറിന്റേയും രഹസ്യ ബന്ധത്തിലെ മകളാണ് ഡിംപിള്‍ എന്നതായിരുന്നു ആ കിംവദന്തി.
നര്‍ഗിസുമായുള്ള ഡിംപിളിന്റെ മുഖ സാദൃശ്യമായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായി മാറിയത്. ചിത്രത്തിലെ ഡിംപിളിന്റെ ഇന്‍ട്രോ രംഗം വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ നര്‍ഗിസിനെ ആദ്യമായി കണ്ടതിനോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തിലായിരുന്നു രാജ് കപൂര്‍ ഒരുക്കിയത്. ഇതും വിവാദത്തിന് ആക്കം കൂട്ടി. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ആ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഡിംപിള്‍ തന്നെ തുറന്നടിക്കുകയും ചെയ്തിരുന്നു.

''എന്നെക്കുറിച്ച് ഞാന്‍ കേട്ട ഏറ്റവും ഭ്രാന്തമായ കിംവദന്തിയായിരുന്നു അത്. സഞ്ജയ് ദത്തിന്റെ അര്‍ധ സഹോദരിയാണ് ഞാനെന്ന് ചിന്തിക്കാന്‍ സാധിക്കുന്നുണ്ടോ?'' എന്നായിരുന്നു ഡിംപിള്‍ പറഞ്ഞത്. വാര്‍ത്തകളോട് ഒരിക്കല്‍ സാക്ഷാല്‍ നര്‍ഗിസ് തന്നെയും പ്രതികരിക്കുകയുണ്ടായിട്ടുണ്ട്.
''എങ്ങനെയാണ്, എന്തുകൊണ്ടാണ് ഈ കിംവദന്തികള്‍ പ്രചരിക്കുന്നത്. എനിക്കൊരു ഐഡിയയുമില്ല. ഇത് തുടങ്ങി വച്ചത് ആരായാലും അയാളുടേത് വൃത്തികെട്ട മനസ് തന്നെയാണ്. ആവാരയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രവുമായി സാമ്യതയുള്ള തരത്തിലാണ് ബോബിയില്‍ ഡിംപിളിനെ രാജ് കപൂര്‍ അവതരിപ്പിച്ചതെന്ന് കരുതി മണ്ടത്തരങ്ങള്‍ വിശ്വസിക്കരുത്'' എന്നായിരുന്നു നര്‍ഗിസ് പറഞ്ഞത്. വാര്‍ത്തകള്‍ കുടുംബത്തേയും മകന്‍ സഞ്ജയ് ദത്തിനേയും എങ്ങനെയാണ് ബാധിച്ചതെന്നും നര്‍ഗിസിനോട് ചോദിച്ചിരുന്നു.

''ഇതൊക്കെ വസ്തുതയായിരുന്നുവെങ്കില്‍ എന്റെ മകളെ ഞാന്‍ തള്ളിപ്പറയില്ല. ഇതൊക്കെ ഒരു തമാശയായി കണ്ട് തള്ളിക്കളയാന്‍ മാത്രം ബുദ്ധിയുള്ള പെണ്‍കുട്ടിയാണ് ഡിംപിള്‍. എന്റെ കുടുംബവും ഭര്‍ത്താവും ഇതൊക്കെ അവഗണിച്ചു. എന്റെ പെണ്‍മക്കള്‍ പൊട്ടിച്ചിരിച്ചു. എന്റെ മകന്‍ സഞ്ജയ് മാത്രമാണ് ദേഷ്യപ്പെട്ടത്. പക്ഷെ അവനും മാറും. ഇതേക്കുറിച്ച് സംസാരിച്ച് ഇതിനൊരു പ്രധാന്യം നേടിക്കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്വാഭാവികമായൊരു മരണമാണ് ഈ വാര്‍ത്തയ്ക്ക് ഞാന്‍ വിധിക്കുന്നത്''.
എന്തായാലും അധികം വൈകാതെ തന്നെ ആ വാര്‍ത്ത കെട്ടടങ്ങി. ഡിംപിള്‍ കപാഡിയ ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളായി മാറുകയും ചെയ്തു. പിന്നീട് സൂപ്പര്‍ താരമായിരുന്ന രാജേഷ് ഖന്നയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. നടി ട്വിങ്കിള്‍ ഖന്ന ഡിംപിളിന്റേയും രാജേഷിന്റേയും മകളാണ്. ബ്രഹ്‌മാസ്ത്രയാണ് ഡിംപിളിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പഠാന്‍ ആണ് പുതിയ സിനിമ.


Click it and Unblock the Notifications











