For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ പെണ്ണ് ശരിയല്ല! കത്രീനയേയും കൂട്ടി രണ്‍ബീര്‍ വീട്ടിലെത്തി; ഫാമിലി ലഞ്ചില്‍ നിന്നും ഇറങ്ങി പോയ അമ്മ

  |

  സിനിമ പോലെ തന്നെ ആരാധകര്‍ക്ക് ഇഷ്ടമുള്ള വിഷയമാണ് താരങ്ങളുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ജീവിതത്തിലും ഒരുമിക്കുന്നത് കാണാനായി എന്നും ആരാധകര്‍ ആഗ്രഹിക്കാറുണ്ട്. അങ്ങനെ ഒരുകാലത്ത് വിവാഹിതരായി കാണാന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്ന താരജോഡിയായിരുന്നു രണ്‍ബീര്‍ കപൂറും കത്രീന കൈഫും.

  Also Read: ഞാന്‍ ഡാന്‍സ് കളിയ്ക്കുന്നത് കണ്ട് അന്ന് മമ്മൂട്ടി തകര്‍ന്നുപോയി, പിന്നെ സംഭവിച്ചത്... ശ്രീനിവാസന്‍ പറയുന്നു

  ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയായിരുന്നു കത്രീനയും രണ്‍ബീറും. എന്നാല്‍ ആ പ്രണയ ബന്ധം വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷം അവസാനിക്കുകയായിരുന്നു. രണ്‍ബീറും കത്രീനയും ജീവിതത്തില്‍ പിന്നീടും പ്രണയം കണ്ടെത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. ഈയ്യടുത്തായിരുന്നു രണ്ട് പേരുടേയും വിവാഹങ്ങള്‍ നടന്നത്.

  രണ്‍ബീറും കത്രീനയും തമ്മിലുള്ള പ്രണയം ഒരുകാലത്ത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. രണ്‍ബീറും കത്രീനയും തമ്മിലുള്ള പ്രണയത്തിന് രണ്‍ബീറിന്റെ അമ്മയായ നടി നീതു കപൂര്‍ എതിരായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നതിനിടെയായിരുന്നു എല്ലാ വര്‍ഷവും മുടങ്ങാതെ നടക്കുന്ന കപൂര്‍ ഫാമിലിയിലെ ക്രിസ്തുമസ് ലഞ്ചില്‍ നിന്നും നീതു അപ്രതക്ഷ്യയാകുന്നത്.

  ലോകത്ത് എവിടെയൊക്കെ പോയിരുന്നാലും ക്രിസ്തുമസിന്റെ ഇന്ന് ലഞ്ച് കഴിക്കാന്‍ എല്ലാവരും ഒരുമിച്ചെത്തുന്നതാണ് കപൂര്‍ കുടുംബത്തിലെ രീതി. ഇതിാഹസ നടന്‍ ശശി കപൂറിന്റെ വീട്ടില്‍ നടന്ന ലഞ്ചില്‍ പക്ഷെ നീതു എത്തിയിരുന്നില്ല. രണ്‍ബീര്‍ തന്റെ കാമുകിയായ കത്രീനയേയും കൂട്ടിയായിരുന്നു അന്ന് ലഞ്ചിനെത്തിയത്. ഇതോടെ കത്രീനയുടെ മുഖം കാണാന്‍ താല്‍പര്യമില്ലാത്തതിനാല്‍ നീതു വിട്ടു നില്‍ക്കുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


  ക്രിസ്തുമസിന് ലണ്ടനിലേക്ക് പോകാനിരുന്ന കത്രീന രണ്‍ബീറിന്റെ കുടുംബത്തിനൊപ്പം ആ ദിവസം ചെലവിടാനായി തന്റെ യാത്ര പോലും മാറ്റി വച്ചിരുന്നുവെന്നും എന്നാല്‍ കത്രീനയെ കാണാന്‍ താല്‍പര്യമില്ലാത്തതിനാല്‍ നീതു വിട്ടു നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് വിട്ടു നിന്നതെന്ന് കത്രീന വ്യക്തമാക്കി.

  താന്‍ വിട്ടു നില്‍ക്കാന്‍ കാരണം തന്റെ കൊച്ചുമകള്‍ സമൈറയ്ക്ക് സാന്റ ക്ലോസിനെ കാണണം എന്ന് പറഞ്ഞത് കൊണ്ടാണെന്നായിരുന്നു നീതുവിന്റെ വിശദീകരണം. കൊച്ചുമകളുടെ ആഗ്രഹം നിറവേറ്റാനായി മകള്‍ക്കൊപ്പം താന്‍ ഹോട്ടലിലേക്ക് പോയെന്നും തിരികെ വരുമ്പോഴേക്കും ലഞ്ച് കഴിഞ്ഞിരുന്നുവെന്നുമാണ് നീതു പറഞ്ഞത്.

  രണ്‍ബീറിന്റെ പേര് പലപ്പോഴായി ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കല്‍ നീതു സിംഗ് മനസ് തുറന്നിരുന്നു. '' ആദ്യത്തെ തവണ അങ്ങനെയൊന്ന് ഉണ്ടായപ്പോള്‍ ആ പെണ്ണ് അവന് ചേരില്ലെന്ന് എനിക്ക് തോന്നി. ഞാനത് പറഞ്ഞപ്പോള്‍ അവന്‍ എതിര്‍ത്തു. അതോടെ എനിക്ക് മറ്റൊരു മാര്‍ഗം സ്വീകരിക്കേണ്ടി വന്നു. പെട്ടെന്ന് സീരിയസാകേണ്ടെന്നും പതിയെ മതിയെന്നും കൂടുതല്‍ അടുത്ത് അറിയൂവെന്നും ഞാന്‍ പറഞ്ഞു. അത് വര്‍ക്കായി'' എന്നായിരുന്നു നീതു പറഞ്ഞത്.

  നീതുവിന്റെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ജുഗ് ജുഗ് ജിയോയാണ് നീതുവിന്റെ പുതിയ സിനിമ. വരുണ്‍ ധവാന്‍, അനില്‍ കപൂര്‍, കിയാര അദ്വാനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജൂണ്‍ 24 ന് സിനിമ തീയേറ്ററുകളിലേക്ക് എത്തും.

  അതേസമയം ഈയ്യടുത്തായിരുന്നു രണ്‍ബീറിന്റെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷം സൂപ്പര്‍ താരം ആലിയ ഭട്ടിനെ രണ്‍ബീര്‍ വിവാഹം കഴിക്കുകയായിരുന്നു. ഏപ്രില്‍ 14 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.രണ്‍ബീറും ആലിയയും ഒരുമിച്ചെത്തുന്ന ആദ്യത്തെ ചിത്രമായ ബ്രഹ്‌മാസ്ത്ര റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു.

  ബ്രഹ്‌മാസ്ത്രയുടെ ലൊക്കേഷനില്‍ വച്ചാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന സിനിമയില്‍ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  Read more about: ranbir kapoor katrina kaif
  English summary
  When Neetu Kapoor Skipped Kapoor Family Lunch Because Of Ranbir's Ex Katrina Kaif
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X