ഇങ്ങനെയാണോ കരയുന്നത്?, ദീപികയെ ഉപദേശിച്ച ആരാധകർ! ആദ്യ സിനിമയ്ക്ക് ശേഷം താരത്തിനുണ്ടായ അനുഭവം!

ബോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളാണ് ദീപിക പദുക്കോണ്‍. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന, ഏറ്റവും വലിയ നായികമാരില്‍ ഒരാള്‍. കഴിഞ്ഞ 15 വർഷത്തിലധികമായി ബോളിവുഡിൽ തിളങ്ങി നിൽക്കുകയാണ് താരം. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ക്ക് പുറമെ ഓഫ് സ്‌ക്രീനിലെ തന്റെ ഇടപെടലുകൾ കൊണ്ടൊക്കെ ദീപിക കയ്യടി നേടാറുണ്ട്. ബോളിവുഡിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് ദീപിക ഇന്ന്.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണിന്റെ മകളാണ് ദീപിക. അച്ഛൻ കായിക താരമാണെങ്കിലും ദീപിക തിരഞ്ഞെടുത്തത് അഭിനയമായിരുന്നു. ചെറുപ്പത്തിൽ ബാഡ്മിന്റൺ മത്സരങ്ങളിലൊക്കെ തിളങ്ങിയിട്ടുള്ള ദീപിക അത് വിട്ട് ഫാഷൻ ലോകത്തേക്ക് ഇറങ്ങി തിരിക്കുകയായിരുന്നു. അവിടെ നിന്നുമാണ് താരം സിനിമയിലേക്ക് എത്തിയത്. ഇന്ന് സിനിമയിൽ നിന്ന് തന്നെ തന്റെ പങ്കാളിയെയും കണ്ടെത്തി സന്തോഷകരമായ ദാമ്പത്യ ജീവിതവും ഒപ്പം സിനിമയുമായി മുന്നോട്ട് പോവുകയാണ് നടി. നടൻ രൺവീർ സിങ്ങാണ് പങ്കാളി.

deepika padukone

ഷാരൂഖ് ഖാന്‍ നായകനായെത്തിയ ഓം ശാന്തി ഓമിൽ നായികയായിട്ടായിരുന്നു ദീപികയുടെ ബോളിവുഡിലെ തുടക്കം. ആദ്യ സിനിമ തന്നെ വന്‍ വിജയമായി മാറുകയായിരുന്നു. ദീപികയുടെ ഇരട്ട വേഷവും കയ്യടി നേടിയതോടെ പിന്നെ ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് നിര്‍മ്മാതാവ് എന്ന നിലയിൽ കൂടി തിളങ്ങി നിൽക്കുകയാണ് ദീപിക.

ഓം ശാന്തി ഓം എന്ന സിനിമയിലൂടെ തന്നെ നിരവധി ആരാധകരെയാണ് ദീപിക സ്വന്തമാക്കിയത് പിന്നീട് അവിടെ നിന്നിങ്ങോട്ട് നിരവധി വ്യത്യസ്ത വേഷങ്ങളിലാണ് ദീപിക പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത് ഒരു സിനിമയിലും ദീപിക പ്രേക്ഷകരെ നിരാശരാക്കിയിട്ടില്ല. വൈകാരിക രംഗങ്ങളിൽ ഉൾപ്പെടെ ഏറ്റവും നന്നായി അഭിനയിക്കുന്ന നായികമാരിൽ ഒരാളാണ് ദീപിക ഇന്ന്. അതേസമയം, ഓം ശാന്തി ഓം ആയിരുന്നില്ല ദീപികയുടെ ആദ്യ ചിത്രം.

തെന്നിന്ത്യൻ സിനിമയിൽ നിന്നായിരുന്നു ദീപിക കരിയർ ആരംഭിച്ചത്. കന്നഡ ഭാഷയിൽ ഇറങ്ങിയ ഐശ്വര്യ എന്ന ചിത്രത്തിലൂടെ ആയിരുന്നു ദീപിക അരങ്ങേറ്റം നടത്തിയത്. ചിത്രത്തിലെ ദീപികയുടെ സ്ക്രീൻ പ്രസൻസ് ഏറെ ശ്രദ്ധ നേടിയിരുന്നെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ ഒരുപാട് ഉപദേശങ്ങളാണ് അതിന് പിന്നാലെ താരത്തിന് കേൾക്കേണ്ടി വന്നത്.

ഈ ചിത്രത്തിൽ ദീപിക പദുക്കോണിനൊപ്പം ഉപേന്ദ്രയായിരുന്നു നായകൻ. 2006 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ ഒരു ഗാനരംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരിലും നിരൂപകരിലും മതിപ്പുളവാക്കാൻ ദീപികയ്ക്ക് കഴിഞ്ഞു. എന്നാൽ വൈകാരിക രംഗങ്ങളിൽ അഭിനയിക്കുന്നതിൽ പരാജയപ്പെട്ടു എന്ന വിമർശനവും കേൾക്കേണ്ടി വന്നിരുന്നു.

deepika padukone

ഇങ്ങനെയാണോ കരയുന്നത് എന്ന രീതിയിലുള്ള ചോദ്യങ്ങളാണ് നടിക്ക് ലഭിച്ചിരുന്നത്. അത് ശരിയാക്കാൻ ഒരുപാട് പേർ താരത്തെ ഉപദേശിച്ചിരുന്നു. അങ്ങനെയിരിക്കെ ആ വർഷം അവസാനത്തോടെയാണ് ദീപികയ്ക്ക് ഓം ശാന്തി ഓമിൽ നിന്ന് ഓഫർ വരുന്നത്.

സിനിമയിൽ ഇരട്ട വേഷത്തിൽ എത്തിയ ദീപിക അക്ഷരാർത്ഥത്തിൽ വിമർശകരെ ഉൾപ്പടെ ഞെട്ടിക്കുകയായിരുന്നു. വൈകാരിക രംഗങ്ങളിൽ അടക്കം കയ്യടക്കത്തോടെ അഭിനയിച്ച് ദീപിക പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി വാങ്ങി കൂട്ടി. പിന്നീട് അങ്ങോട്ട് ബോളിവുഡിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു ദീപിക.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X