'ദാമ്പത്യത്തിന് അധികം ആയുസുണ്ടാകില്ല'; നിമ്രത് പറഞ്ഞത് ഐശ്വര്യയ്ക്കുള്ള മുന്നറിയിപ്പോ? അറംപറ്റിയ വാക്കുകള്‍
ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍ വിവാഹ മോചനമാണ് എല്ലാ ഗോസിപ്പ് കോളങ്ങളിലും ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കഴിഞ്ഞ കുറേ മാസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകളോടൊന്നും ഐശ്വര്യും അഭിഷേകും ബച്ചന്‍ കുടുംബവും പ്രതികരിച്ചേട്ടയില്ല. ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയും അഭിഷേകും പിരിയാന്‍ കാരണം കുടുംബ പ്രശ്‌നങ്ങളാണ്.
അഭിഷേകിന്റെ അമ്മ ജയയും സഹോദരി ശ്വേതയും തമ്മില്‍ ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് അഭിഷേകുമായുള്ള ദാമ്പത്യത്തേയും ബാധിച്ചതോടെയാണ് ഇരുവരും പിരിഞ്ഞതെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. അഭിഷേകിന് മറ്റൊരു നടിയുമായുള്ള അടുപ്പമാണ് ദാമ്പത്യം തകരാനുള്ള കാരണമായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ദസ്വി എന്ന ചിത്രത്തില്‍ തന്റെ നായികയായി അഭിനയിച്ച നിമ്രത് കൗറുമായി അഭിഷേക് പ്രണയത്തിലായെന്നും ഇതോടെയാണ് ഐശ്വര്യ അഭിഷേകിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നതെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ഈ വാര്‍ത്ത. ഇതോടെ ആരാധകര്‍ രണ്ട് ചേരിയിലായി തിരിഞ്ഞിരിക്കുകയാണ്. അഭിഷേകിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
ഇതിനിടെ ഇപ്പോഴിതാ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2022 ല്‍ നിന്നുള്ളതാണ് വൈറലാകുന്ന വീഡിയോ. 15 വര്‍ഷം പിന്നിട്ട, ഐശ്വര്യയോടൊപ്പമുള്ള ദാമ്പത്യ ജീവിതത്തെക്കുറിച്ചാണ് വീഡിയോയില്‍ അഭിഷേക് സംസാരിക്കുന്നത്. വീഡിയോയില്‍ അഭിഷേകിനൊപ്പം നിമ്രതുമുണ്ട്. ഇരുവരും ദസ്വിയുടെ പ്രൊമോഷനായി എത്തിയതായിരുന്നു.
തങ്ങളുടെ ദാമ്പത്യ ജീവിതം 15 വര്‍ഷം പിന്നിട്ടതായി അഭിഷേക് പറയുന്നതാണ് വീഡിയോ. പിന്നാലെ ടച്ച് വുഡ് എന്ന് കണ്ണുകിട്ടാതിരിക്കാന്‍ പറയുന്നതും കാണാം. ഇത് കേട്ടതും നിമ്രത് പറഞ്ഞതാണ് എല്ലാവരുടേയും ശ്രദ്ധ നേടുന്നത്. ''ദാമ്പത്യങ്ങള്‍ ഇത്ര ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കാറില്ല.''എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു നിമ്രത്. ഇതിന് അഭിഷേക് നന്ദി പറയുകയും ഇരുവരും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അന്നത്തെ ആ തമാശയെ ഇന്ന് മറ്റൊരു തരത്തിലാണ് സോഷ്യല്‍ മീഡിയ വ്യാഖ്യാനിക്കുന്നത്.

2007 ലായിരുന്നു ഐശ്വര്യയും അഭിഷേകും വിവാഹം കഴിക്കുന്നത്. ആരാധ്യയാണ് ഇരുവരുടേയും മകള്‍. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു ഐശ്വര്യയും അഭിഷേകും. അതുകൊണ്ട് തന്നെ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ല. കഴിഞ്ഞ കുറേനാളുകായി ബച്ചന്‍ കുടുംബവുമായി ഐശ്വര്യ അകലം പാലിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍ പെടുന്നതോടെയാണ് വിവാഹ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. അതേസമയും ഇതുവരേയും വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയൊന്നുമില്ലാതെ കടന്നു വന്ന നടിയാണ് നിമ്രത് കൗര്‍. ലഞ്ച് ബോക്‌സ് അടക്കമുള്ള സിനിമകളിലെ നിമ്രതിന്റെ അഭിനയം കയ്യടി നേടിയിരുന്നു. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തു നിമ്രത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിഷേകുമായുള്ള പ്രണയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ താരത്തിന് സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണം നേരിടേണ്ടി വരുന്നുണ്ട്.


Click it and Unblock the Notifications