എനിക്ക് നേരിട്ടത് അച്ഛനറിയുന്നത് ടിവിയിലൂടെ; കെട്ടിപ്പിടിച്ച് കരഞ്ഞു! വെളിപ്പെടുത്തി നുഷ്‌റത്ത്

ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് നുഷ്‌റത്ത് ബറൂച്ച. 2006 ല്‍ പുറത്തിറങ്ങിയ ജയ് സന്തോഷി മാ എന്ന ചിത്രത്തിലൂയൊണ് നുഷ്‌റത്ത് കരിയര്‍ ആരംഭിക്കുന്നത്. രാജ് കുമാര്‍ റാവുവിനൊപ്പം അഭിനയിച്ച ലവ് സെക്‌സ് ഓര്‍ ദോക്ക എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് പ്യാര്‍ കാ പഞ്ച്‌നാമ, ആകാഷ് വാണി, സോനു കെ ടിറ്റു കി സ്വീറ്റി, ഡ്രീം ഗേള്‍ തുടങ്ങി നിരവധി ഹിറ്റുകളിലെ നായികയായി. നായിക പ്രാധാന്യമുള്ള സിനിമകളിലൂടേയും സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്.

ഒരിക്കല്‍ നല്‍കിയൊരു അഭിമുഖത്തില്‍ തനിക്ക് വിഷാദരോഗത്തെ നേരിടേണ്ടി വന്നതിനെക്കുറിച്ച് നുഷ്‌റത്ത് തുറന്നു പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ടകാലമാണ് അതെന്നാണ് നുഷ്‌റത്ത് പറയുന്നത്. വാണിജ്യ സിനിമകള്‍ തനിക്ക് ചേരുന്നതല്ലെന്നായിരുന്നു താന്‍ വിശ്വസിച്ചിരുന്നത്. അതിനാല്‍ വിഷയങ്ങളെ അടിസ്ഥാനമാക്കിയൊരുക്കുന്ന സിനിമകള്‍ ചെയ്യാന്‍ തീരുമാനിച്ചെന്നാണ് നുഷ്‌റത്ത് പറയുന്നത്.

Nushrat Barucha

എന്നാല്‍ തനിക്ക് അഭിനേതാവ് എന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും സ്വയം ഉണ്ടായിരുന്ന വിശ്വാസം നശിച്ചു പോയിരുന്നുവെന്നാണ് നുഷ്‌റത്ത് പറഞ്ഞത്. തനിക്ക് അഭിനയിക്കാനേ അറിയില്ല എന്നായിരുന്നു കരുതിയിരുന്നത്. തന്റെ ജീവിതത്തിലെ ആ ഇരുണ്ട കാലത്ത് തനിക്ക് മുമ്പില്‍ ശൂന്യതയായിരുന്നുവെന്നും ഭാവിയെക്കുറിച്ച് തനിക്ക് യാതൊരു ക്ലൂവും ഇല്ലായിരുന്നുവെന്നും നുഷ്‌റത്ത് പറയുന്നുണ്ട്.

വിഷാദത്തിന്റെ നാളുകളില്‍ തനിക്ക് ഏറ്റവും വലിയ പിന്തുണയായത് കുടുംബമാണെന്നും നുഷ്‌റത്ത് പറയുന്നുണ്ട്. രാത്രി താന്‍ കരയുന്നത് അവര്‍ കേട്ടിരുന്നു. താന്‍ എന്തൊക്കയോ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് അവര്‍ മനസിലാക്കിയെന്നും താരം പറയുന്നു. ആ ദിവസങ്ങളെ അതിജീവിക്കാന്‍ സഹായിച്ച ഏറ്റവും വലിയ ശക്തി കുടുംബമായിരുന്നു. താന്‍ ഒറ്റയ്ക്കായിരുന്നുവെങ്കില്‍ സിനിമയൊക്കെ ഉപേക്ഷിച്ച് വന്നത് പോലെ തിരിച്ചു പോവുമായിരുന്നുവെന്നും നുഷ്‌റത്ത് പറയുന്നു.

Nushrat Barucha

നുഷ്‌റത്തിന്റെ വിഷാദത്തെക്കുറിച്ചുള്ള തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് നല്‍കിയൊരു അഭിമുഖത്തില്‍ തന്റെ കുടുംബത്തിന്റെ പ്രതികരണം എന്തായിരുന്നുവെന്നും നുഷ്‌റത്ത് വെളിപ്പെടുത്തുന്നുണ്ട്. '' എന്റെ അച്ഛന്‍ ആ ഇന്റര്‍വ്യു കണ്ടു. ഞാന്‍ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം കരഞ്ഞു കൊണ്ട് എന്നോട് സംസാരിച്ചു. നീ ഇത്ര മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അറിഞ്ഞിരുന്നില്ല എന്നായിരുന്നു പറഞ്ഞത്. എന്റെ മോശം അവസ്ഥ ഞാന്‍ അവരെ അറിയിക്കാറില്ല. പക്ഷെ കുടുംബത്തിന്റെ പ്രത്യേകത എന്തെന്നാല്‍ അവര്‍ക്കത് തിരിച്ചറിയാന്‍ പറ്റും. ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും എന്തോ പ്രശ്‌നമുണ്ടെന്ന് അവര്‍ക്ക് അറിയാമായിരുന്നു'' നുഷ്‌റത്ത് പറയുന്നത്.

''തീര്‍ച്ചയായും. പക്ഷെ ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. അങ്ങനെ തന്നെ വിട്ടു. അവള്‍ക്ക് സമ്മര്‍ദ്ധം ആകരുതെന്ന് കരുതി'' എന്നാണ് നുഷ്‌റത്തിന്റെ അമ്മ പറയുന്നത്. അന്ന് എന്നെ മുന്നോട്ട് നയിച്ച ഏക കാരണം രാവിലെ എഴുന്നേല്‍ക്കുന്നത് വളരെ സാധാരണമായ ലളിത ജീവിതത്തിലേക്കായിരുന്നു എന്നതാണ്'' എന്ന് നുഷ്‌റത്തും പറയുന്നുണ്ട്. അകേലിയാണ് നുഷ്‌റത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഛോരി 2 ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ടെലിവിഷനിലും ഒടിടി ലോകത്തുമെല്ലാം നുഷ്‌റത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X