പരാജയ ഭീതി, അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാതെ പിന്മാറി; കരിഷ്മയ്ക്ക് നഷ്ടമായത് ബ്ലോക് ബസ്റ്റര്‍
ബോളിവുഡിന്റെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു കരിഷ്മ. കപൂര്‍ കുടുംബത്തില്‍ നിന്നും അഭിനയത്തിലേക്ക് കടന്നു വന്ന ആദ്യത്തെ പെണ്‍കുട്ടിയാണ് കരിഷ്മ. അന്നത്തെ സൂപ്പര്‍ താരങ്ങളായ ഗോവിന്ദ, സുനില്‍ ഷെട്ടി, അജയ് ദേവ്ഗണ്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്കെല്ലാം ഒപ്പം അഭിനയിക്കുകയും ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് കരിഷ്മ. എന്നാല്‍ കരിഷ്മയ്ക്ക് ബോളിവുഡിലെ ഒന്നാം നിര നായിക പദവി ലഭിക്കുന്നത് ആമിര്‍ ഖാനൊപ്പം അഭിനയിച്ച രാജ ഹിന്ദുസ്ഥാനിയിലൂടെയാണ്.
പിന്നാലെ വന്ന ദില്‍ തോ പാഗല്‍ ഹോയിലൂടെ ദേശീയ അവാര്‍ഡും കരിഷ്മയെ തേടിയെത്തി. എന്നാല്‍ പിന്നീട് തന്റെ ഏറ്റവും ഹിറ്റ് നായകനായ ഗോവിന്ദയോടൊപ്പം അഭിനയിക്കുന്നതില്‍ നിന്നും പിന്മാറാന്‍ കരിഷ്മ തീരുമാനിച്ചു. പിന്നീട് ബോളിവുഡിലെ ഒന്നാം നിര ബാനറുകള്‍ക്കും നായകന്മാര്‍ക്കുമൊപ്പം അഭിനയിക്കാനായിരുന്നു കരിഷ്മയുടെ തീരുമാനം. ഇതോടെ ഗോവിന്ദയോടൊപ്പമുള്ള പല സിനിമകളും കരിഷ്മ നിരസിച്ചു. ഇതിനിടെ വന്ന ഹസീന മാന്‍ ജായേഗ, ശിക്കാരി എന്നീ ബീഗ് ബാനര്‍ സിനിമകള്‍ മാത്രമാണ് ഗോവിന്ദയ്‌ക്കൊപ്പം കരിഷ്മ ചെയ്തത്. അതുപോലെ തന്നെ തുടര്‍ പരാജയങ്ങള്‍ നേരിട്ടിരുന്ന സുനില്‍ ഷെട്ടിക്കൊപ്പമുള്ള സിനിമകളും കരിഷ്മ നിരസിച്ചു.

എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അക്ഷയ് കുമാറുമായുണ്ടായ ഭിന്നത. അക്ഷയ് കുമാറും കരിഷ്മയും ആദ്യം ഒരുമിച്ച് അഭിനയിക്കുന്നത് ദീദാറിലാണ്. പിന്നാലെ മൈദാന്‍ മേ ജംഗ്, ഷപൂദ് എന്നീ വലിയ ബാനര്‍ സിനിമകളും ചെയ്തു. എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. എന്നാല്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ അക്ഷയ് കുമാറിന് തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്നു. കരിഷ്മയോടൊപ്പം അഭിനയിച്ച ലഹു കെ ദോ രംഗ് അടക്കമുള്ള സിനിമകള്‍ പരാജയപ്പെട്ടു. ഇതോടെ തന്റെ കരിയര്‍ വളരെ സൂക്ഷ്മമായി ബില്‍ഡ് ചെയ്തിരുന്ന കരിഷ്മ അക്ഷയ് കുമാറിനൊപ്പമുള്ള സിനിമകള്‍ നിരസിക്കാന്‍ തുടങ്ങി. എന്നാല്‍ അപ്പോഴും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു.

ഇതിനിടെയാണ് സംഘര്‍ഷ് എന്ന ചിത്രവുമായി തനൂജ ചന്ദ്ര കരിഷ്മയെ സമീപിക്കുന്നത്. തിരക്കഥ ഇഷ്ടപ്പെട്ട കരിഷ്മ വേഗത്തില്‍ തന്നെ ആ സിനിമ ചെയ്യാന്‍ ആഗ്രഹിച്ചു. എന്നാല്‍ ചിത്രത്തിലെ നായകനായി നിര്‍മ്മാതാക്കള്‍ മനസില്‍ കാണുന്നത് അക്ഷയ് കുമാറിനെയാണ് എന്ന് പിന്നീട് കരിഷ്മ അറിഞ്ഞു. ഇതോടെ നടി ആശങ്കയിലായി. ഇതിനിടെ താരത്തിന് ലഭിച്ച ഉപദേശങ്ങളും ആശങ്ക വളര്‍ത്തുന്നതായിരുന്നു. ഇതോടെ താരം സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു. കരിഷ്മ പിന്മാറിയതോടെ പ്രീതി സിന്റ ചിത്രത്തിലെ നായികയാവുകയായിരുന്നു.

ഇതേസമയം ബോളിവുഡിലെ ഹിറ്റ് സംവിധായകനായിരുന്ന പ്രിയദര്‍ശന്റെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു കരിഷ്മ. ഹേര ഫേരി എന്ന ചിത്രം ഒരുക്കാന്‍ തീരുമാനിച്ച പ്രിയദര്‍ശന്‍ കരിഷ്മയെ നായികയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ ചിത്രത്തിലെ നായകന്മാര്‍ സുനില്‍ ഷെട്ടിയും അക്ഷയ് കുമാറുമായിരുന്നു. ഇത് അറിഞ്ഞതോടെ ചിത്രത്തില്‍ നിന്നും കരിഷ്മ പിന്മാറുകയായിരുന്നു. ചിത്രം വന്‍ വന്‍ ഹിറ്റായി മാറുകയും അക്ഷയ് കുമാറിന്റേയും സുനില്‍ ഷെട്ടിയുടേയും കരിയറും ട്രാക്കിലായി. പിന്നീട് അക്ഷയ് കുമാറുമൊത്ത് സിനിമകള്‍ ചെയ്യാന്‍ കരിഷ്മ തയ്യാറായി. എന്നാല്‍ മൂന്ന് സിനിമകള്‍ മാത്രമാണ് പിന്നീട് ഇരുവര്‍ക്കും ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചത്. അക്ഷയ് കുമാര്‍ വലിയ താരമായെങ്കിലും കരിഷ്മയുടെ താര പ്രൗഢി മങ്ങുകയായിരുന്നു.
Recommended Video

ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം കരിഷ്മ വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്. വെബ് സീരീസിലൂടെയാണ് കരിഷ്മയുടെ തിരിച്ചുവരവ്. അതേസമയം അക്ഷയ് കുമാറിന്റെ പുതിയ സിനിമയായ സൂര്യവംശി തീയേറ്ററുകൡലെത്തിയിരിക്കുകയാണ്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications











