പ്രേമം മൂത്ത് സൊനാലിയെ തട്ടിക്കൊണ്ടു പോകാന്‍ പ്ലാനിട്ട് അക്തര്‍, പേഴ്‌സില്‍ കാത്തുസൂക്ഷിച്ച നടിയുടെ ഫോട്ടോ!

ഇന്ത്യയില്‍ ക്രിക്കറ്റും ബോളിവുഡുവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന മേഖലകളാണ്. ക്രിക്കറ്റ് താരത്തെ വിവാഹം കഴിച്ച് ബോളിവുഡ് നടിമാരായി ഷര്‍മിള ടാഗോര്‍ മുതല്‍ അഥിയ ഷെട്ടി വരെ നീണ്ടൊരു പട്ടിക തന്നെയുണ്ട്. പ്രണയിതാക്കളായിരുന്നവര്‍ വേറെ. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി മാത്രമല്ല മറ്റ് ടീമിലെ താരങ്ങളുമായി വരെ പ്രണയത്തിലായിരുന്ന നടിമാരുണ്ട്. വിവിയന്‍ റിച്ചാര്‍ഡ്‌സുമായി പ്രണയത്തിലായിരുന്ന നീന ഗുപ്ത മുതല്‍ ആ പട്ടികയിലുള്ളവര്‍ നിരവധിയാണ്. അതുകൊണ്ടൊക്കെ ഈ പ്രണയങ്ങള്‍ നേടുന്ന വാര്‍ത്താ പ്രാധാന്യവും വളരെ വലുതാണ്.

ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന പ്രണയമാണ് പാക് പേസ് ഇതിഹാസം ഷൊയ്ബ് അക്തറും ബോളിവുഡിലെ താരറാണി സൊനാവി ബേന്ദ്രയും തമ്മിലുള്ളത്. അക്തര്‍ തന്റെ പേഴ്സില്‍ സൊനാലിയുടെ ഫോട്ടോ കൊണ്ട് നടക്കാറുണ്ടെന്ന് വരെ ഒരുകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു അഭിമുഖത്തില്‍ തനിക്ക് സൊനാലിയെ ഒരുപാടിഷ്ടമാണെന്നും തട്ടിക്കൊണ്ടു പോകാന്‍ പോലും തോന്നാറുണ്ടെന്നും അക്തര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Sonali Bendre

പാക് ക്രിക്കറ്റിലെ ഇതിഹാസ താരമാണ് ഷൊയ്ബ് അക്തര്‍. കളിച്ചിരുന്ന കാലത്ത് എല്ലാ ബാറ്റര്‍മാരുടേയും പേടി സ്വപ്‌നം. പാക്കിസ്ഥാനെതിരെയുള്ള കളികളില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഭയന്നിരുന്നത് അക്തറുടെ തീയുണ്ടകളെയായിരുന്നു. അക്കാലത്ത് ഇന്ത്യയിലും അക്തര്‍ക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അക്തറും സൊനാലിയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് കാട്ടുതീ പോലെ പ്രചരിച്ചു.

എന്നാല്‍ അതേക്കുറിച്ച് സൊനാലിയോട് ചോദിച്ചപ്പോള്‍ തനിക്ക് അക്തറിനെ അറിയില്ലെന്നാണ് സൊനാലി പറഞ്ഞത്. ''എനിക്ക് ഷൊയ്ബ് അക്തര്‍ എന്നൊരു പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തെ അറിയില്ല. ഞാനൊരു ക്രിക്കറ്റ് ആരാധികയെ അല്ല'' എന്നായിരുന്നു സൊനാലി നല്‍കിയ മറുപടി. പക്ഷെ ഗോസിപ്പ് കോളങ്ങള്‍ അതൊന്നും ചെവി കൊണ്ടില്ല. അവര്‍ കഥകളെഴുതിക്കൊണ്ടിരുന്നു. ഒടുവില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും സൊനാലിയും തമ്മിലുള്ള പ്രണയ വാര്‍ത്തകളോട് ഷൊയ്ബ് അക്തര്‍ പ്രതികരിക്കുകയുണ്ടായി.

''കുറേ നാളുകളായി ഞാനൊരു കാര്യം കേള്‍ക്കുന്നുണ്ട്. പക്ഷെ ഇതെന്തുകൊണ്ട് പറയുന്നുവെന്നോ ആര് പറയുന്നുവെന്നോ അറിയില്ല. ആദ്യമായും അവസാനമായും സൊനാലി ബേന്ദ്രയുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് പറയാം. സൊനാലിയെ ഞാന്‍ സിനിമകള്‍ തീര്‍ച്ചയായും കണ്ടിട്ടുണ്ട്. കുറേയൊന്നും കണ്ടിട്ടുമില്ല. ഞാന്‍ അവരുടെ ഫോട്ടോ പേഴ്സില്‍ കൊണ്ട് നടക്കുന്നുവെന്നും തട്ടിക്കൊണ്ടു പോകാന്‍ നോക്കിയെന്നുമാണ് വാര്‍ത്ത വരുന്നത്'' എന്നായിരുന്നു അക്തര്‍ പറഞ്ഞത്.

Sonali Bendre

''ആദ്യം തന്നെ പറയട്ടെ ഞാന്‍ സൊനാലിയെ നേരിട്ട് കണ്ടിട്ടില്ല. ഞാന്‍ ഒരിക്കലും അവരുടെ ആരാധകനുമല്ല. അവര്‍ തനിക്ക് വന്ന രോഗത്തെ നേരിടുകയും അതിനെ അതിജീവിച്ച് തിരിച്ചു വരുന്നതുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ അവരുടെ ഫാനായി'' എന്നും അക്തര്‍ പറഞ്ഞിരുന്നു. എന്നാല്‍ എനിക്ക് അവരുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ അവരുടെ ഫോട്ടോയും കൊണ്ട് നടക്കുകയാണെന്നാണ് പറയുന്നത്. എന്റെ മുറിയില്‍ ഒരാളുടെ ഫോട്ടോ മാത്രമാണുള്ളത്, അത് എന്നും ഇമ്രാന്‍ ഖാന്റേതാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മറ്റൊരു ബോളിവുഡ് നടിയും മുന്‍ മിസ് ഇന്ത്യ വിന്നറുമായ ദിയ മിര്‍സയോടൊപ്പം ചേര്‍ത്തുവച്ചതിനേയും അക്തര്‍ വിമര്‍ശിക്കുന്നുണ്ട്. താനും ദിയയും വിവാഹം കഴിക്കുന്നുവെന്നായിരുന്നു വാര്‍ത്ത, എന്നാല്‍ താന്‍ അവരെ കണ്ടിട്ട് പോലുമില്ലെന്നാണ് അക്തര്‍ പറഞ്ഞത്. സൊനാലി ക്യാന്‍സറിനെ നേരിടുന്ന സമയത്തായിരുന്നു അക്തറുടെ വിശദീകരണം. അത്തരമൊരു സാഹചര്യത്തില്‍ താന്‍ വിശദീകരണം നല്‍കേണ്ടത് അത്യാവശ്യമാണെന്നതിനാലാണ് വീഡിയോയുമായി വന്നതെന്നാണ് അക്തര്‍ പറഞ്ഞത്.

More from Filmibeat

Read more about: sonali bendre
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X