For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായ് ആത്മഹത്യ ചെയ്‌തെന്ന് വ്യാജ വാര്‍ത്തയിറക്കി പാക് മാധ്യമം; ആ സമയം താരം ഇവിടെ!

  |

  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് ഐശ്വര്യ റായ്. തന്റെ 48-ാം ജന്മദിനമാണ് ഐശ്വര്യ ഇന്ന് ആഘോഷിച്ചത്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരമാണ് ഐശ്വര്യ. പിന്നീട് സിനിമയിലെത്തിയ ഐശ്വര്യ തമിഴിലൂടെയായിരുന്നു അരങ്ങേറുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. മോഹന്‍ലാലിനൊപ്പം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.

  ജിമ്മിൽ നിന്ന് മംമ്തയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണാം

  ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാലം ഇത്രയായിട്ടും ഐശ്വര്യയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് യാതൊരു കുറവും വന്നിട്ടില്ല. തന്റെ താരപദവി മറ്റാര്‍ക്കും കൈമാറാതെ അരങ്ങ് വാഴുകയാണ് ഐശ്വര്യ റായ് ബച്ചന്‍ എന്ന സൂപ്പര്‍ നായിക. ഇന്നും ഐശ്വര്യയോളം ആരാധകരെ സമ്പാദിച്ച, അത്രത്തോളം സ്വാധീനിച്ച മറ്റൊരു നായിക ബോളിവുഡിലില്ലെന്ന് തന്നെ പറയാം.

  Aishwarya Rai

  അതുകൊണ്ട് തന്നെ ഐശ്വര്യയെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും വലിയ തോതില്‍ ചര്‍ച്ചയായി മാറാറുണ്ട്. അങ്ങനെയിരിക്കെ ഐശ്വര്യ റായ് ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്ത വന്നാലോ? ആരാധകരെയാകെ പിടിച്ചുലച്ചതായിരുന്നു ആ വ്യാജ വാര്‍ത്ത. സംഭവം നടക്കുന്നത് 2016 ലാണ്. ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആരാധകരെയാകെ വേദനിപ്പിച്ച ആ വാര്‍ത്ത. പാക് മാധ്യമമായിരുന്നു ആരാധകരെ ഞെട്ടിച്ചുകളഞ്ഞ ആ വ്യാജ വാര്‍ത്തയുടെ പിന്നില്‍. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐശ്വര്യ റായ് ബച്ചന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു വാര്‍ത്ത. യേ ദില്‍ ഹേ മുഷ്ഖില്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്നുമുള്ള ഐശ്വര്യയുടേയും രണ്‍ബീറിന്റേയും ചിത്രവും വാര്‍ത്തയോടൊപ്പം നല്‍കിയിരുന്നു.

  തീര്‍ന്നില്ല, ഐശ്വര്യയെ ചികിത്സിച്ച ഡോക്ടറുടേതെന്ന തരത്തില്‍ ഒരു വ്യാജ പ്രതികരണവും വാര്‍ത്തയുടെ ഭാഗമായിരുന്നു. എന്നെ മരിക്കാന്‍ വിടൂ, ഇതുപോലെ പരിതാപകരമായൊരു ജീവിതം ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നത് ആണെന്ന് ഐശ്വര്യ തന്നോട് പറഞ്ഞുവെന്ന് ഡോക്ടര്‍ പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ട്. ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ വീട്ടിലേക്ക് ബച്ചന്‍ കുടുംബമാണ് തന്നെ വിളിച്ചതെന്നും ഡോക്ടര്‍ പറഞ്ഞതായി ഉണ്ടായിരുന്നു റിപ്പോര്‍ട്ടില്‍. ഐശ്വര്യയെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

  വാര്‍ത്ത പുറത്ത് വരുമ്പോള്‍ പക്ഷെ ഇതൊന്നും അറിയാതെ തന്റെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനൊപ്പം മനീഷ് മത്‌ഹോത്രയുടെ പാര്‍ട്ടിയില്‍ പങ്കെടക്കുകയായിരുന്നു ഐശ്വര്യ. പുലര്‍ച്ചെ രണ്ട് മണിവരെ ഐശ്വര്യയും ബച്ചനും അവിടെയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. യേ ദില്‍ ഹേ മുഷ്ഖിന്റെ റിലീസിന് പിന്നാലെയായിരുന്നു സംഭവം. ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

  ഐശ്വര്യ തന്റെ 48-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഐശ്വര്യ ഇന്ന്. സോഷ്യല്‍ മീഡിയയും ആരാധകരും താരത്തിന് ആശംസകളുമായി എത്തുകയാണ്. ലോകമെമ്പാടും ആരാധകരുള്ള ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ഫന്നേ ഖാന്‍ ആണ്. 2018 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരാന്‍ തയ്യാറെടുക്കുകയാണ് ഐശ്വര്യ റായ് ബച്ചന്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്.

  Also Read: 'എന്റെ അച്ഛന്റെ കൂടെ അഭിനയിച്ച ആന്റി'; ഐശ്വര്യയെ കളിയാക്കി സോനം കപൂര്‍

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ജയം രവി, കാര്‍ത്തി, വിക്രം, ജയറാം, തൃഷ, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരത്തിന്റെ വന്‍ തിരിച്ചുവരവാകും ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്.

  Read more about: aishwarya rai
  English summary
  When Pakistan Media Spread Fake News About Aishwarya Rai Bachchan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X