For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറുപ്പത്തില്‍ ആസ്വദിക്കും, വലുതാകുമ്പോള്‍ ചൂഷണം ചെയ്യുന്നേ എന്ന് നിലവിളിക്കും! വായടപ്പിച്ച് പരിനീതി

  |

  താരങ്ങളെ സംബന്ധിച്ച്, പ്രത്യേകിച്ച് നടിമാരെ സംബന്ധിച്ച് മിക്കപ്പോഴും പല വെല്ലുവിളികളും നേരിടേണ്ടി വരാറുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തും നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ ചിന്തകളോട് പടവെട്ടിയാണ് പലരും സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്. സിനിമ പുരുഷന്മാരുടേതാണെന്നും അവിടെ സ്ത്രീകള്‍ രണ്ടാം നിരക്കാര്‍ മാത്രമാണെന്നും പലപ്പോഴും പലരും പറയാതെ പറയാറുണ്ട്. അതുപോലെ തന്നെ നടിമാര്‍ക്കെതിരെ മോശം ഉദ്ദേശത്തോടെയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളും അവര്‍ നേരിടാറുണ്ട്.

  അച്ഛന്റെ മരണ വാര്‍ത്ത അറിഞ്ഞിട്ടും സെറ്റിലേക്ക് തിരിച്ചുവന്ന ശ്രീദേവി; യാഷ് ചോപ്രയുടെ വാക്കുകള്‍

  താര ജീവിതത്തില്‍ ഒരിക്കലും ഒഴിച്ച് നിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് മാധ്യമങ്ങള്‍. തങ്ങളുടെ സിനിമകളുടെ പ്രൊമോഷന്‍ മുതല്‍ ഒട്ടുമിക്ക ദിവസങ്ങളിലും താരങ്ങള്‍ക്ക് മാധ്യമങ്ങളേയോ മാധ്യമ പ്രവര്‍ത്തകരേയോ കാണേണ്ടി വരാറുണ്ട്. നടന്മാരോട് സ്‌നേഹത്തോടേയും ബഹുമാനത്തോടെയും സംസാരിക്കുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ പലപ്പോഴും നടിമാരോട് സംസാരിക്കുക വലിയ തോതില്‍ സ്ത്രീവിരുദ്ധത മനസിലും വാക്കിലും നിറച്ചുകൊണ്ടായിരിക്കും. പ്രത്യേകിച്ചും തുടക്കക്കാരികളായ നടിമാരോട്.

  Parineeti Chopra

  ഒരിക്കല്‍ തനിക്ക് നേരെ വന്നൊരു സ്ത്രീവിരുദ്ധ ചോദ്യത്തിന് നടി പരിനീതി ചോപ്ര നല്‍കിയ മറുപടി വലിയ തോതില്‍ കയ്യടി നേടിയിരുന്നു. ഒരു പത്രസമ്മളേനത്തിനിടെയായിരുന്നു സംഭവമുണ്ടായത്. പരിനീതി ചോപ്രയും സുശാന്ത് സിംഗ് രജ്പുത്തും വാണി കപൂറും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ശുദ് ദേസി റൊമാന്‍സ്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പരിനീതിയും മറ്റ് താരങ്ങളും മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു. ഇതിനിടെയായിരുന്നു ഒരാള്‍ തീര്‍ത്തും സ്ത്രീവിരുദ്ധമായൊരു ചോദ്യവുമായി പരിനീതിയെ സമീപിച്ചത്.

  ''പെണ്‍കുട്ടികള്‍ ചെറുപ്പമായിരിക്കുമ്പോള്‍ അവര്‍ ആസ്വദിക്കുന്നു, എന്നാല്‍ അവര്‍ക്ക് പ്രായമാകുമ്പോള്‍ പുരുഷന്മാര്‍ തങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് പറഞ്ഞ് നിലവിളിക്കുകയാണ്'' എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ പ്രസ്താവന. ഇത് കേട്ടതും സ്വാഭാവികമായും പരിനീതിയ്ക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. നിങ്ങളിതെന്താണ് പറയുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു പരിനീതിയുടെ പ്രതികരണം. ഇയാള്‍ പറയുന്നത് കേട്ടിലെ ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ ആസ്വദിക്കുകയും മുതിരുമ്പോള്‍ ചൂഷണം ചെയ്യുകയാണെന്ന് പറഞ്ഞ് നിലവിളിക്കുകയാണെന്നുമാണ് പറയുന്നത്. ഇയാള്‍ എന്തിനെ കുറിച്ചാണ് പറയുന്നതെന്നായിരുന്നു പരിനീതി ചോദിച്ചത്.

  എങ്ങനെയാണ് സ്ത്രീകളെ മാത്രമായി താങ്കള്‍ക്ക് കുറ്റം പറയാന്‍ സാധിക്കുന്നത്. നിങ്ങളുടെ ഈ വാക്കുകള്‍ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും പരിനീതി പറഞ്ഞു. രണ്ട് പേര്‍ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുമ്പോള്‍ അവിടെ സ്ത്രീ മാത്രമല്ല ഉണ്ടാകുന്നത് രണ്ടു പേരുണ്ടാകും. രണ്ടു പേര്‍ക്കും ഒരേ ഉത്തരവാദിത്തമാണെന്നും പരിനീതി വ്യക്തമാക്കി. അതേസമയം ശാരീരികമായ ചൂഷണം എന്ന് പറയുന്നുണ്ടെങ്കില്‍ അത് ബലാത്സംഗം ആണെന്നും പരിനീതി ചോപ്ര മാധ്യമ പ്രവര്‍ത്തകനെ ഓര്‍മ്മിപ്പിക്കു. ദേഷ്യത്തോടെയായിരുന്നു പരിനീതി സംസാരിച്ചത്. താരത്തിന്റെ വാക്കുകള്‍ക്ക് സദസ് കയ്യടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

  സൂപ്പര്‍ നായിക പ്രിയങ്ക ചോപ്രയുടെ കസിന്‍ ആണ് പരിനീതി ചോപ്ര. നടിമാരായ മീര ചോപ്രയും മന്നാറ ചോപ്രയും കസിന്‍സാണ്. ദേശീയ പുരസ്‌കാരം അടക്കം സ്വന്തമാക്കിയിട്ടുള്ള താരമാണ് പരിനീതി ചോപ്ര. ലേഡീസ് വെഴ്‌സസ് റിക്കി ബേലിലൂടെയായിരുന്നു പരിനീതിയുടെ അരങ്ങേറ്റം. പിന്നാലെ വന്ന ഇഷഖ്‌സാദെയിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ പരിനീതിയെ തേടി ദേശീയ പുരസ്‌കാരവുമെത്തി. ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശമാണ് പരിനീതിയ്ക്ക് ലഭിച്ചത്. പിന്നീട് ശുദ്ധ് ദേസി റൊമാന്‍സ്, ഹസി തോ ഫസി, കില്‍ ദില്‍, മേരി പ്യാരി ബിന്ദു, ഗോല്‍മാല്‍ എഗെയ്ന്‍, കേസരി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. കരിയര്‍ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ശക്തമായി തിരികെ വന്നിരിക്കുകയാണ് പരിനീതി.

  Recommended Video

  Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam

  സന്ദീപ് ഓര്‍ പിങ്കി ഫറാര്‍ ആണ് പരിനീതിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ദിബാകര്‍ ബാനര്‍ജി ഒരുക്കിയ ചിത്രത്തില്‍ അര്‍ജുന്‍ കപൂറായിരുന്നു നായകന്‍. റിഭു ദാസ്ഗുപ്തയുടെ ചിത്രമാണ് അണിയറയില്‍ പ്രിയങ്കയുടേതായി ഒരുങ്ങുന്ന സിനിമ. ഊഞ്ചായി ആണ് പരിനീതിയുടെ മറ്റൊരു പുതിയ സിനിമ. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം സൈന നെഹ്വാളിന്റെ ജീവിത കഥ പറഞ്ഞ സൈനയില്‍ പരിനീതിയായിരുന്നു നായിക.

  Read more about: parineeti chopra
  English summary
  When Parineeti Chopra Got Angry Against A Journalist For An Unethical Question
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X