സുശാന്തിന്റെ കൂടെ അഭിനയിക്കില്ലെന്ന് പരിനീതി; ഒടുവില്‍ അതേ നടനെ തന്നെ തട്ടിയെടുത്തു; അന്ന് നടന്നത്‌

ബോളിവുഡിലെ മുന്‍നിര നായികയാണ് പരിനീതി ചോപ്ര. സഹോദരി പ്രിയങ്ക ചോപ്രയുടെ പാതയിലൂടെയാണ് പരിനീതിയും സിനിമയിലെത്തുന്നത്. ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ പരിനീതിയ്ക്ക് അധികനാള്‍ വേണ്ടി വന്നില്ല. ഇഷഖ് സാദെ, ശുദ്ദ് ദേസി റൊമാന്‍സ്, ഹസീ തോ ഫസീ, മേരി പ്യാരി ബിന്ദു തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡില്‍ സാന്നിധ്യമറിയിക്കാന്‍ പരിനീതിയ്ക്ക് സാധിച്ചു. അഭിനേത്രിയെന്നത് പോലെ തന്നെ നല്ലൊരു ഗായികയുമാണ് പരിനീതി.

പരിനീതിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹസീ തോ ഫസീ. കരണ്‍ ജോഹറും അനുരാഗ് കശ്യപും ചേര്‍ന്നായിരുന്നു ഈ സിനിമ ഒരുക്കിയത്. എന്നാല്‍ ഈ ചിത്രത്തില്‍ നായകനായി ആദ്യം കരുതിയിരുന്നത് അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്തിനെയായിരുന്നു. അനുരാഗ് തന്നെയായിരുന്നു സുശാന്തിനെ നായകനായി തിരഞ്ഞെടുത്തതും.

 Sushant Singh Rajput

2014 ലായിരുന്നു സിനിമയുടെ റിലീസ്. ഒരു അഭിമുഖത്തില്‍ അനുരാഗ് തന്നെയാണ് സുശാന്തിനെ കാസ്റ്റ് ചെയ്തിരുന്ന കാര്യം വെളിപ്പെടുത്തിയത്. വൈആര്‍എഫുമായി മൂന്ന് സിനിമകളുടെ കരാറിലേക്ക് സുശാന്ത് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അനുരാഗ്. ശുദ്ദ് ദേസി റൊമാന്‍സായിരുന്നു അതിലെ ആദ്യ സിനിമ. എന്നാല്‍ ഹസീ തോ ഫസിയില്‍ സുശാന്തിനൊപ്പം അഭിനയിക്കാന്‍ പരിനീതി വിയോജിപ്പ് കാണിക്കുകയായിരുന്നു. ഒരു ടിവി താരത്തിനൊപ്പം അഭിനയിക്കാന്‍ പരിനീതി തയ്യാറായിരുന്നില്ലെന്നാണ് അനുരാഗിന്റെ വെളിപ്പെടുത്തല്‍.

''അവനായിരുന്നു ഹസീ തോ ഫസി ചെയ്യേണ്ടിയിരുന്നത്. നടിയെ തീരുമാനിക്കുന്നതിനായി ഞങ്ങള്‍ പരിനീതിയെ പോയി കണ്ടു. എനിക്കൊരുട ടെലിവിഷന്‍ ആക്ടറുടെ കൂടെ അഭിനയിക്കാനാകില്ലെന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ അവള്‍ക്ക് ആരാണ് സുശാന്ത് എന്ന് പറഞ്ഞു. ആ സമയത്ത് അവന്‍ കായ് പോ ചേ ചെയ്യുകയാണ്. പികെയും ചെയ്യുന്നുണ്ട്. ഹസി തോ ഫസി വരുമ്പോഴേക്കും അവന്‍ വെറുമൊരു ടിവി ആക്ടര്‍ ആയിരിക്കില്ലെന്ന് അവളോട് പറഞ്ഞു'' എന്നാണ് അനുരാഗ് പറയുന്നത്.

''അപ്പോള്‍ അവന്‍ ശുദ്ദ് ദേസി റെമാന്‍സ് എന്നൊരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു. അവള്‍ വൈആര്‍എഫില്‍ പോയി അവന്റെ കാര്യം പറഞ്ഞു. അവര്‍ അവനെ വിളിച്ച് ആ സിനിമയ്ക്ക് പകരം വന്ന് ശുദ്ധ് ദേസി റൊമാന്‍സ് ചെയ്യൂവെന്ന് പറഞ്ഞു കാണണം. അതോടെ അവന്‍ ഞങ്ങള്‍ക്ക് അപ്രതക്ഷ്യനായി മാറി'' എന്നാണ് അനുരാഗ് പറഞ്ഞത്. അങ്ങനെ ആ ചിത്രത്തില്‍ നിന്നും സുശാന്ത് സിംഗ് രജ്പുത്ത് പിന്മാറി. ഇതോടെയാണ് നായകനായി സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെത്തുന്നത്. അപ്പോഴേക്കും സുശാന്ത് വൈആര്‍എഫുമായി മൂന്ന് സിനിമകളുടെ ഡീലിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സുശാന്തിനോട് തങ്ങള്‍ക്ക് നീരസമില്ലെന്നാണ് അനുരാഗ് പറഞ്ഞത്.

 Sushant Singh Rajput

സുശാന്ത് സിംഗ് രജ്പുത് വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുകയും ചെയ്തിരുന്നു. സീരിയിലുകളിലൂടെയാണ് സുശാന്ത് ശ്രദ്ധ നേടുന്നത്. പിന്നീടാണ് ബോളിവുഡിലെ നായകനായി മാറുന്നത്. എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി, ചിച്ചോരെ തുടങ്ങി നിരവധി ഹിറ്റുകളും സമ്മാനിച്ചു. എന്നാല്‍ സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ട് 2020 ല്‍ സുശാന്ത് ജീവനൊടുക്കുകയായിരുന്നു. രാജ്യത്തെ തന്നെ പിടിച്ചുലച്ച വിവാദമായിരുന്നു സുശാന്തിന്റെ ആത്മഹത്യ.

More from Filmibeat

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X